Connect with us

ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും – മദ്യപാനത്തെ അതിജീവിച്ച് താരപുത്രി

Bollywood

ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും – മദ്യപാനത്തെ അതിജീവിച്ച് താരപുത്രി

ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും – മദ്യപാനത്തെ അതിജീവിച്ച് താരപുത്രി

കടുത്ത മദ്യാസക്തിയിലായിരുന്നു ബോളിവുഡിലെ ഒരുകാലത്തെ സൂപ്പർ നായിക പൂജ ഭട്ട് . മദ്യപാനം അമിതമായപ്പോൾ അവസരങ്ങൾ പോലും അവർക്ക് നഷ്ടവുമായി. എന്നാൽ അതിൽ നിന്നെല്ലാം അതിജീവിച്ച് എത്തയിരിക്കുകയാണ് പൂജ . ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും എന്ന കുറിപ്പോടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് പൂജ മറ്റ് മദ്യപന്‍മാര്‍ക്കും പ്രചോദനം നല്‍കിയത്.

മദ്യത്തെ ഒഴിവാക്കാനുള്ള തന്റെ ശ്രമങ്ങള്‍ ഇന്‍സ്റ്റ​ഗ്രാമിലൂടെ പൂജ സ്ഥിരമായി പങ്കുവച്ചിരുന്നു. മുന്‍പ് തനിക്ക് മദ്യം നല്‍കിയിരുന്ന കച്ചവടക്കാരന്‍ തന്നെയാണ് മദ്യാസക്തിയില്‍ നിന്ന് മോചിതയാകാന്‍ സ​ഹായിച്ചതെന്നു പൂജ പറഞ്ഞിരുന്നു. താൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. എന്നിട്ടും അദ്ദേഹം തനിക്കൊപ്പം നിന്നു എന്നായിരുന്നു പൂജ പറഞ്ഞത്.

pooja bhatt about alcohol consumption

Continue Reading
You may also like...

More in Bollywood

Trending