Actor
തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആറു മാസത്തെ സമയപരിധി നല്‍കി പവണ്‍ കല്യാണ്‍
തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആറു മാസത്തെ സമയപരിധി നല്‍കി പവണ്‍ കല്യാണ്‍
Published on
തെലുങ്ക് സിനിമാ പ്രവര്‍ത്തകര്‍ക്ക് ആറു മാസത്തെ സമയപരിധി കൊടുത്ത് നടന്‍ പവന്‍ കല്യാണ്‍. പവന്‍ കല്യാണ്‍ പ്രധാന കഥാപാത്രമായി ചിത്രീകരണത്തിലുള്ള സിനിമകള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ശേഷം ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് താരം.
ഒരേ സമയം ഒന്നിലധികം സിനിമകളില്‍ അഭിനയിക്കുന്ന താരമാണ് പവന്‍ കല്യാണ്‍. ‘ഹരിഹര വീരമല്ലു’, ‘ഉസ്താദ്’, ‘ഒജി’, ‘പികെഎസ്ഡിടി’ എന്നീ സിനിമകളാണ് നിലവില്‍ ചിത്രീകരണത്തിലുള്ളത്.
ഇവ പൂര്‍ത്തിയാക്കിയാല്‍ ജനസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ധാരാളം സമയം അനുവദിക്കാനാകും എന്നതിനാലാണ് പുതിയ തീരുമാനം. പവന്‍ കല്യാണ്‍ രൂപീകരിച്ച ജനസേന പാര്‍ട്ടി തെലങ്കാനയിലും ആന്ധ്രാപ്രാദേശിലും സജീവമാണ്.
Continue Reading
You may also like...
Related Topics:Actor