Connect with us

സം​ഗീത സംവിധായകന്‍ അസീസ് ബാവ അന്തരിച്ചു

News

സം​ഗീത സംവിധായകന്‍ അസീസ് ബാവ അന്തരിച്ചു

സം​ഗീത സംവിധായകന്‍ അസീസ് ബാവ അന്തരിച്ചു

പ്രമുഖ നാടക- സീരിയല്‍ സം​ഗീത സംവിധായകന്‍ അസീസ് ബാവ അന്തരിച്ചു. 73 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആറു ദിവസമായി വീട്ടില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വ സ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു.സ്ത്രീ, മിന്നുകെട്ട് തുടങ്ങിയ മെ​ഗാ സീരിയലുകളില്‍ സം​ഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്

ഗാനരചന, ഹാര്‍മോണിയും- കീബോര്‍ഡ് വാദകന്‍, സം​ഗീത അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടിയ അസീസ് ബാവ ഒട്ടേറെ സം​ഗീത ആല്‍ബങ്ങള്‍ ചെയ്തിട്ടുണ്ട്. നത്തിങ് ബട്ട് മ്യൂസിക് എന്ന പേരില്‍ സം​ഗീത ​ഗ്രൂപ്പിനും രൂപം നല്‍കി. ചുള്ളിക്കല്‍ സ്വദേശിയാണ്. ​ഗായകന്‍ ​ഗുല്‍മുഹമ്മദിന്റേയും ​ഗായിക സാറാ ഭായിയുടേയും മകനാണ്. സൈനബയാണ് ഭാര്യ.

More in News

Trending

Recent

To Top