Connect with us

ഷഹീന്‍ബാഗ് ദാദി’ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിന് കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്

News

ഷഹീന്‍ബാഗ് ദാദി’ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിന് കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്

ഷഹീന്‍ബാഗ് ദാദി’ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ചതിന് കങ്കണയ്ക്ക് വക്കീല്‍ നോട്ടീസ്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ വക്കീല്‍ നോട്ടീസ്.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കീസ് ബാനുവിനെ അപകീര്‍ത്തിപ്പെടുക്കുന്ന രീതിയില്‍ പ്രസ്താവന നടത്തയതിനാണ് നോട്ടിസ്. കങ്കണ കഴിഞ്ഞ ദിവസമാണ് ‘ഷഹീന്‍ബാഗ് ദാദി’ ബില്‍കീസ് ബാനുവിനെ അധിക്ഷേപിച്ച്‌ ട്വീറ്റ് ചെയ്തത്.

100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാല്‍ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. ഇതിനെതിരെ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകനാണ് വക്കീല്‍ നോട്ടിസ് അയച്ചത്. സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച്‌ കങ്കണ മാപ്പുപറയണമെന്ന് നോട്ടിസില്‍ പറയുന്നു. നേരത്തേ കര്‍ഷക സമരം സന്ദര്‍ശിക്കാനെത്തിയ ദാദിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡല്‍ഹിഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍വച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയായിരുന്നു കങ്കണയുടെ ട്വീറ്റ്. സി.എ.എ.എന്‍.ആര്‍.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ആളാണ് ബില്‍കീസ് ബാനു.

More in News

Trending

Recent

To Top