Connect with us

കാൽ ലക്ഷം രക്തദാനം വമ്പൻ ഹിറ്റിലേക്ക്; മമ്മൂട്ടി ഫാൻസിന്റെ ഉദ്യമം വൻവിജയം

general

കാൽ ലക്ഷം രക്തദാനം വമ്പൻ ഹിറ്റിലേക്ക്; മമ്മൂട്ടി ഫാൻസിന്റെ ഉദ്യമം വൻവിജയം

കാൽ ലക്ഷം രക്തദാനം വമ്പൻ ഹിറ്റിലേക്ക്; മമ്മൂട്ടി ഫാൻസിന്റെ ഉദ്യമം വൻവിജയം

നടൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ കാൽ ലക്ഷം രക്തദാനം സംഘടിപ്പിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, എറണാകുളം എ സി പി രാജ്‌കുമാർ തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ രക്തദാനം നടത്തിയവരിൽപ്പെടുന്നു.

മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവത്തനങ്ങളിൽ ആദ്യകാലം മുതൽ പങ്കാളി ആയിരുന്ന ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിച്ചത്.

മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹാനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് റോജി പറഞ്ഞു. മുൻ മന്ത്രിയും ഇടതുമുന്നണി നേതാവുമായ ജോസ് തെറ്റയിൽ രക്തദാതാക്കൾക്ക് പിന്തുണയുമായി ആദ്യന്തം ഉണ്ടായിരുന്നതും ശ്രദ്ധേയമായി. മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയിൽ. ഒരു ആരാധകൻ എന്ന നിലയിൽ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്ന് സംവിധായകൻ അജയ് വാസുദേവ് പറഞ്ഞു. കൊല്ലത്തെ വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന രാജ്‌കുമാറിനു ഈ വർഷത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. “മമ്മൂട്ടി ഫാൻ ” ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് തനിക്ക് ഒരിക്കലും മറക്കാനാവില്ലന്ന് രാജ്‌കുമാർ പറഞ്ഞു.

മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ തങ്ങൾക്ക് എന്നും പ്രചോദനമാണെന്ന്‌ ഗോകുലം ഗ്രൂപ്പ് എ ജി എം ജിതേഷ് ബി പറഞ്ഞു. മമ്മൂട്ടിയുടെ നന്മകൾക്കൊപ്പം നടക്കുവാൻ തങ്ങൾക്ക് എന്നും അഭിമാനമുണ്ടാനും ജിതേഷ് പറഞ്ഞു. പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട്‌ കുര്യാക്കോസ് ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തിരുവോണ നാളിൽ രക്തം ദാനം ചെയ്തു തുടങ്ങിയ പദ്ധതിയിലൂടെ പതിനയ്യായിരം ആളുകൾ നാളിതുവരെ രക്തദാനം നടത്തിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രക്തദാന യജ്‌ഞം ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യം കാണുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ ദുബായിൽ പറഞ്ഞു.

More in general

Trending

Recent

To Top