Connect with us

മൃതദേഹത്തെ അവഹേളിച്ചു! കലാപാഹ്വാനവും! വീട് അക്രമിച്ചവരെ കുടുക്കാൻ വിനായകന്റെ മാസ്റ്റർ പ്ലാൻ! രഹസ്യ നീക്കം ഇങ്ങനെ

News

മൃതദേഹത്തെ അവഹേളിച്ചു! കലാപാഹ്വാനവും! വീട് അക്രമിച്ചവരെ കുടുക്കാൻ വിനായകന്റെ മാസ്റ്റർ പ്ലാൻ! രഹസ്യ നീക്കം ഇങ്ങനെ

മൃതദേഹത്തെ അവഹേളിച്ചു! കലാപാഹ്വാനവും! വീട് അക്രമിച്ചവരെ കുടുക്കാൻ വിനായകന്റെ മാസ്റ്റർ പ്ലാൻ! രഹസ്യ നീക്കം ഇങ്ങനെ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫെയ്‌സ്‌ബുക് ലൈവിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയിൽ നടൻ വിനായകനെതിരെ എറണാകുളം നോർത്ത്‌ പൊലീസ്‌ കേസെടുത്തിട്ടുണ്ട്. വികാരം വ്രണപ്പെടുത്തി മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചതിനും പ്രകോപനപരമായ പ്രസ്‌താവന നടത്തിയതിനുമാണ്‌ കേസ്‌. ഉമ്മൻചാണ്ടിയെ ഫെയ്‌സ്‌ബുക് ലൈവിലൂടെ അപമാനിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിസിസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ്‌ സെൻട്രൽ എസിപി സി ജയകുമാറിന്‌ പരാതി നൽകിയത്. ഇതിനുപുറമെ നാല്‌ പരാതികളും നോർത്ത്‌ പൊലീസിന്‌ ലഭിച്ചു. ഇതിന് പിന്നാലെ നിർണ്ണായക നീക്കം നടത്തുകയാണ് വിനായകൻ.

പ്രവർത്തകർ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകൻ പൊലീസിൽ പരാതി നൽകും. കലൂരിലെ ഫ്ലാറ്റിലെ ജനൽ ചില്ലകൾ തകർത്തു എന്നാണ് വിനായകന്റെ ആക്ഷേപം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. . സംഘം ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വിവരം. വാക്കാൽ മാത്രമാണ് വിനായകൻ പരാതി നൽകിയത്. എഴുതി നൽകിയിട്ടില്ല, ഉടൻ തന്നെ പരാതി നൽകുമെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിൽ വീടിന്റെ ജനൽച്ചിലടക്കം അടിച്ച് തകർത്തിട്ടുണ്ട്. ഇത് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് വിനായകന്റെ ആവശ്യം. രണ്ടു കേസുകളും പോലീസ് പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരു വിഭാഗത്തിൽ നിന്നും പോലീസ് മൊഴി എടുക്കും എന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെയായിരുന്നു വിനായകന്റെ വീടിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ളാറ്റിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന്റെ ചില്ല് അടിച്ചുതകര്‍ത്തു. വീടിന്റെ വാതില്‍ തല്ലിത്തകര്‍ക്കാനും ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. അന്തരിച്ച ഉമ്മന്‍ചാണ്ടിക്ക് ജയ് വിളിച്ച് കൊണ്ടാണ് പ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. ആക്രമണം തുടര്‍ന്ന ഇവരെ പൊലീസും ഫ്‌ളാറ്റിലെ സുരക്ഷ ജീവനക്കാരും ചേര്‍ന്നാണ് മാറ്റിയത്.

കഴിഞ്ഞ ദിവസം വിനായകന്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് വിനായകനെ തേടിയെത്തിയത്. ആരാണ് ഈ ഉമ്മൻചാണ്ടി, എന്തിനാണ് മൂന്നുദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് വിനായകൻ ഫെയ്‌സ്‌ബുക് ലൈവ്‌ വീഡിയോയിലൂടെ ഉന്നയിച്ചത്. വ്യാപക പ്രതിഷേധം ഉയർന്നതോടെ നടൻ വീഡിയോ പിൻവലിച്ചിരുന്നു.

More in News

Trending

Recent

To Top