Connect with us

തിരുവന്തപുരത്തെ മാഡത്തെ ചോദ്യം ചെയ്തത് 2 തവണ, കാവ്യയും മേഡവും ദിലീപും ചേർന്നുള്ള കൂട്ടുകക്ഷി ഭരണമാണ് ഇത് ചെയ്തത്; എല്ലാം പുറത്തേക്ക്!? സംവിധായകന്റെ നിർണ്ണായക വെളിപ്പെടുത്തൽ

News

തിരുവന്തപുരത്തെ മാഡത്തെ ചോദ്യം ചെയ്തത് 2 തവണ, കാവ്യയും മേഡവും ദിലീപും ചേർന്നുള്ള കൂട്ടുകക്ഷി ഭരണമാണ് ഇത് ചെയ്തത്; എല്ലാം പുറത്തേക്ക്!? സംവിധായകന്റെ നിർണ്ണായക വെളിപ്പെടുത്തൽ

തിരുവന്തപുരത്തെ മാഡത്തെ ചോദ്യം ചെയ്തത് 2 തവണ, കാവ്യയും മേഡവും ദിലീപും ചേർന്നുള്ള കൂട്ടുകക്ഷി ഭരണമാണ് ഇത് ചെയ്തത്; എല്ലാം പുറത്തേക്ക്!? സംവിധായകന്റെ നിർണ്ണായക വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ നിരന്തരം വെളിപ്പെടുത്തൽ നടത്തുന്ന സംവിധായകനാണ് ബൈജു കൊട്ടാരക്കര. കേസിൽ അവസാന നിമിഷം കാവ്യ മാധവനെ കൊണ്ടുവന്നത് പ്രതികളുടെ ഡബിൾ പ്ലേ ആയിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. നേരത്തേ തെളിവ് എവിടെ എന്നായിരുന്നു ദിലീപ് അനുകൂലികൾ ചോദിച്ച് കൊണ്ടിരുന്നത്.എന്നാൽ ഇപ്പോൾ തെളിവുകളുടെ കൂമ്പാരമാണ് വന്ന് കൊണ്ടിരിക്കുന്നത്.പാവപ്പെട്ട മോഹൻലാലിനെ പോലും കേസിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം പ്രതികളുടെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

‘കാവ്യ മാധവനെ ഇടക്ക് കൊണ്ടുവന്നത് ഒരു ഡബിൾ പ്ലേയായിരുന്നു. നേരത്തേ ദിലീപിനെ മാത്രം പുകഴ്ത്തിക്കൊണ്ടിരുന്ന ഒരു ഓൺലൈനാണ് കാവ്യയെ കുറിച്ചുള്ള ചില ഓഡിയോകൾ പുറത്തുകൊണ്ടുവന്നത്. ഇന്ന് ദിലീപ് കോടതിയിൽ കൊടുത്ത ഹർജിയിൽ പറയുന്നത് കാവ്യയെ മനപൂർവ്വം കേസിൽ കുടുക്കാനുള്ള തന്ത്രമാണെന്നാണ്. കാവ്യയ്ക്ക് കേസിൽ പങ്കുണ്ടെന്ന കാര്യം ഉറപ്പാണ്’.

‘കാവ്യയും തിരുവനന്തപുരത്തെ ഒരു മേഡവും ദിലീപും ചേർന്നുള്ള കൂട്ടുകക്ഷി ഭരണമാണ് ഇത് ചെയ്തതെന്ന് ക്രൈം ബ്രാഞ്ചിന് വ്യക്തമായി അറിയാം. തിരുവനന്തപുരത്തെ ആ ലേഡിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകഴിഞ്ഞു. രണ്ട് തവണ അവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. നേരത്തേ തെളിവ് എവിടെ എന്നായിരുന്നു ദിലീപ് അനുകൂലികൾ ചോദിച്ച് കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ തെളിവുകളുടെ കൂമ്പാരമാണ് വന്ന് കൊണ്ടിരിക്കുന്നത്’.

‘സായ് ശങ്കറിന്റെ ഡിവൈസിൽ നിന്നും ലഭിച്ച കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റേയും സംവിധായകൻ ബാലചന്ദ്രകുമാറിന്റേയുമെല്ലാം ലൊക്കേഷൻ ട്രാക്ക് ചെയ്തിരിക്കുന്നുവെന്നതാണ്. ഇരുവരുടേയും ഫോണിന്റെ സി ഡി ആറും എടുത്തിട്ടുണ്ട്. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിൽ നിന്നും ബംഗശൂരുവിലുള്ള ഗുണ്ടാ തലവന് ബൈജു പൗലോസിന്റെ കാറിന്റെ നമ്പറും ചിത്രവും അയച്ച് കൊടുത്തത് കണ്ടെത്തിയിട്ടുണ്ട്. ഇത് തെളവല്ലേ?’

‘കോടതിയിൽ സാക്ഷി പറയാൻ പോയ ആളെ ദിലീപിന്റെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി. പത്ത് ദിവസമാണ് തടങ്കലിൽ വെച്ചിരുന്നത്. തിരിച്ച് കൊണ്ട് വന്ന് അയാളെ കൊണ്ട് സാക്ഷിമൊഴി തിരുത്തിച്ചു. പൾസർ സുനിക്കൊപ്പം ജയിലിൽ ഉണ്ടായിരുന്ന ജിംസൺ എന്നയാൾക്ക് മൊഴിമാറ്റാൻ 25 ലക്ഷം രൂപയും വീടും തരാമെന്നായിരുന്നു വാഗ്ദാനം. ഇത്തരം ഇടപെടലുകൾ നടത്തിയ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലേക്ക് ക്രൈംബ്രാഞ്ച് കടന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്’.

‘മഞ്ജു വാര്യർ മദ്യപിക്കുമെന്ന് പറയണം എന്ന് അഭിഭാഷകൻ പറഞ്ഞു പഠിപ്പിക്കുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്. മഞ്ജു വാര്യർ ആയിരുന്നല്ലോ നടി ആക്രമിക്കപ്പെട്ട പിന്നാലെ താര സംഘടന വിളിച്ച് ചേർത്ത യോഗത്തിൽ സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത്. അതും മദ്യപിച്ചാണ് പറഞ്ഞത് എന്ന് ആരോപിക്കാനിരിക്കണം അവരുടെ ലക്ഷ്യം’.

‘മഞ്ജു വാര്യരും ശ്രീകുമാർ മേനോനും അവിഹിതം ഉണ്ടെന്ന് വരെ വരുത്തി തീർക്കാനായി അഭിഭാഷകർ ശ്രമിച്ചിട്ടുണ്ട്. പാവപ്പെട്ട മോഹൻലാലിനെ പോലും കേസിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. മോഹൻലാലിനേയും മഞ്ജു വാര്യറേയും ശ്രീകുമാർ മേനോനേയുമെല്ലാം കേസിലേക്ക് കൊണ്ടുവന്നാൽ കേസിന്റെ ഗതി തന്നെ മാറ്റി വിടാൻ സാധിക്കുമെന്ന തോന്നൽ അവർക്കുണ്ടായി. ദിലീപിന്റെ ഫോണിൽ നിന്നും ഫോറൻസികിലെ മായ എന്ന ഉദ്യോഗസ്ഥയുടെ പേര് കിട്ടിയിട്ടുണ്ട്. ഈ സംഭവം പുറത്തുവരുന്നതിന് മുൻപാണ് മുൻ ഐപിഎസുകാരിയായ ശ്രീലേഖ ഫോറൻസിക് വകുപ്പിനെതിരെ രംഗത്തെത്തിയതെന്നും’ ബൈജു കൊട്ടാരക്കര പറഞ്ഞു.

More in News

Trending

Recent

To Top