Connect with us

തിയേറ്ററില്‍ കെജിഎഫ് കാണുന്നതിനിടെ മുന്‍സീറ്റിലേയ്ക്ക് കാലെടുത്തു വെച്ചു; തര്‍ക്കത്തിനൊടുവില്‍ തോക്കുമായി വന്ന് വെടിയുതിര്‍ത്തു, തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി കാണികള്‍

News

റിലീസായി കുറച്ച് ദിവസങ്ങള്‍കൊണ്ട് തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’. ഇപ്പോഴിതാ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ കര്‍ണാടകയിലെ തിയേറ്ററില്‍ വെടിവെപ്പ് നടന്നതായുള്ള വിവരമാണ് പുറത്തെത്തുന്നത്. തര്‍ക്കത്തെ തുടര്‍ന്ന് കാണികളിലൊരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍സീറ്റിലേയ്ക്ക് കാലെടുത്തുവെച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. വെടിവെപ്പില്‍ വസന്തകുമാര്‍ എന്ന യുവാവിന് പരുക്കേറ്റിട്ടുണ്ട്. ഹാവേരിയിലെ തിയേറ്ററിലാണ് സംഭവം. വസന്തകുമാറും സുഹൃത്തുക്കളും രാത്രി ഷോ കാണാന്‍ വന്നതായിരുന്നു. ഇയാള്‍ മുന്‍സീറ്റിലേക്ക് കാല്‍വെക്കുകയും തുടര്‍ന്ന് മുന്‍സീറ്റില്‍ ഇരുന്ന വ്യക്തിയുമായി ഇതേ ചൊല്ലി തര്‍ക്കമുണ്ടായി.

ആ വ്യക്തി തിയേറ്ററില്‍ നിന്ന് ഇറങ്ങി പോവുകയും കുറച്ച് നേരത്തിന് ശേഷം തോക്കുമായി വന്നു വസന്തകുമാറിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ആദ്യ റൗണ്ട് ആകാശത്തേക്കും അടുത്ത രണ്ട് തവണ വസന്തകുമാറിന്റെ വയറ്റിലേക്കുമാണ് വെടിവെച്ചത്. ഭയന്ന കാണികള്‍ എല്ലാവരും തിയേറ്ററില്‍ നിന്ന് ഇറങ്ങിയോടുകയായിരിക്കുന്നു. വെടിയുതിര്‍ത്ത വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. വസന്തകുമാര്‍് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ഇയാള്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

More in News

Trending

Recent

To Top