Connect with us

ഈശ്വരാ ചതിച്ചല്ലോ! മായ്ക്കപ്പെട്ട 12 നമ്പറുകളില്‍ ആ പ്രമുഖന്റെതും.. ആ നമ്പറില്‍ നിന്നാണ് കോടതിയിൽ നിന്നുള്ള വിലപ്പെട്ട രേഖകള്‍ ദിലീപിന് അയച്ച് കൊടുത്തത്! ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല, രാമൻപിള്ളയും ദിലീപും അഴിക്കുള്ളിലേക്ക്?

News

ഈശ്വരാ ചതിച്ചല്ലോ! മായ്ക്കപ്പെട്ട 12 നമ്പറുകളില്‍ ആ പ്രമുഖന്റെതും.. ആ നമ്പറില്‍ നിന്നാണ് കോടതിയിൽ നിന്നുള്ള വിലപ്പെട്ട രേഖകള്‍ ദിലീപിന് അയച്ച് കൊടുത്തത്! ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല, രാമൻപിള്ളയും ദിലീപും അഴിക്കുള്ളിലേക്ക്?

ഈശ്വരാ ചതിച്ചല്ലോ! മായ്ക്കപ്പെട്ട 12 നമ്പറുകളില്‍ ആ പ്രമുഖന്റെതും.. ആ നമ്പറില്‍ നിന്നാണ് കോടതിയിൽ നിന്നുള്ള വിലപ്പെട്ട രേഖകള്‍ ദിലീപിന് അയച്ച് കൊടുത്തത്! ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല, രാമൻപിള്ളയും ദിലീപും അഴിക്കുള്ളിലേക്ക്?

നടി ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സംവിധായകനാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന് പറയുന്നത് പോലെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ ചില കാര്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പോവുന്നതെന്ന് ബൈജു കൊട്ടാരക്കര പറയുകയാണ്. സായി ശങ്കർ എന്ന ഐടി ഉഡായിപ്പ്, അദ്ദേഹത്തെ അങ്ങനെ വിളിക്കാന്‍ വ്യക്തമായ കാരണമുണ്ട്. നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള അദ്ദേഹം ഈ കേസില്‍ പ്രതിഫലം വാങ്ങിക്കൊണ്ട് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നുള്ള കേസ് നിലനില്‍ക്കുന്നത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നത്.

സായ് ശങ്കറിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ പൊലീസ് കോടതിയില്‍ കൊടുത്ത രേഖയില്‍ പറയുന്നത് ഇദ്ദേഹത്തെ സാക്ഷിയായി ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നാണ്. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത്, ചത്തത് കീചകനെങ്കില്‍ കൊന്നത് പിള്ള തന്നെ എന്നതില്‍ യാതൊരു സംശയവും ഇല്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു. തന്റെ യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള ചെയ്തുകൂട്ടിയ കാര്യങ്ങള്‍ നമുക്ക് എല്ലാവർക്കും അറിയാന്‍ സാധിക്കും. അദ്ദേഹം ഈ കേസില്‍ പ്രതിയാകാന്‍ പോവുന്നു എന്നുള്ളതിന്റെ സൂചനയാണ് സായി ശങ്കർ സാക്ഷിയാകാന്‍ ഒരുങ്ങുന്നു എന്നുള്ളത്. 29-ാം തിയതിയാണ് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാനുള്ള ഉത്തരവ് വരുന്നത്. കോടതി എപ്പോള്‍ പറഞ്ഞോ ആ സമയം മുതല്‍ ആ തെളിവുകള്‍ കോടതിയുടെ പ്രോപ്പർട്ടിയാണെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

കോടതി നിർദേശം വന്ന് കഴിഞ്ഞാല്‍ പിന്നെ അത് ദിലീപിന്റെ ഫോണല്ല. ആ പ്രോപ്പർട്ടി കോടതിയില്‍ കൊടുക്കുന്നതിന് മുമ്പ് അതിലുള്ള കാര്യങ്ങളെല്ലാം മായ്ച്ച് കളഞ്ഞ്, എല്ലാം ക്ലിയറാക്കി വളരെ നീറ്റായിട്ടാണ് കോടതിയില്‍ കൊണ്ടുകൊടുത്തത്. ഈ പ്രവർത്തി ചെയ്യാന്‍ സായ് ശങ്കറിനെ നേരത്തെ തന്നെ അറിയാവുന്ന രാമന്‍പിള്ള അദ്ദേഹത്തെ ഓഫീസിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

വക്കീല്‍ ക്ഷണിച്ചതിനെ തുടർന്ന് ഓഫീസിലേക്ക് എത്തിയ സായ് ശങ്കർ അവിടെ നിന്നും ഫോണിലെ ചില വിവരങ്ങള്‍ മായ്ച്ച് കളയുന്നു. ഇക്കാര്യം ചെയ്തത് ഓഫീസിലെ വൈഫൈ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് കഴിഞ്ഞ ഹയാത്തിലും അവന്യവിലുമൊക്കെ ഒരേസമയം റൂം എടുത്ത് രണ്ട് ദിവസം കൊണ്ട് രണ്ട് ഫോണുകളിലേയും വിവരങ്ങള്‍ മായ്ച്ച് കളഞ്ഞു. പ്രത്യേകിച്ച് 12 ഫോണുകളില്‍ നിന്നുള്ള എല്ലാ ചാറ്റുകളും നശിപ്പിക്കപ്പെട്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഹയാത്ത് റീജന്‍സിയിലെ സി സി സി ടിവി ദൃശ്യങ്ങള്‍ പോലും പൊലീസ് കൊണ്ടുപോയിട്ടുണ്ട്. അപ്പോള്‍ ആ ഹോട്ടലില്‍ ആരൊക്കെ വന്നു. സായ് സങ്കറിന്റെ മുറിയിലേക്ക് ആരൊക്കെ പോയി, എത്ര നേരം ഇരുന്നു, എന്താണ് അതിന്റെ കാരണം എന്നൊക്കെ പൊലീസിന് അറിയണമല്ലോ. അതാണ് ഞാന്‍ പറഞ്ഞത് കേസില്‍ രാമന്‍പിള്ളയെ പ്രതി ചേർക്കാനുള്ള കാര്യങ്ങളുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നു എന്നുള്ളതാണ് കേള്‍ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍.

ഒരു കേസില്‍ നിയമത്തിന്റെ ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് ആ കേസ് വാദിച്ച് തീർക്കുകകയാണ് ഒരു വക്കീല്‍ ചെയ്യേണ്ടത്. അല്ലാതെ സാക്ഷികളെ കൂറമാറ്റാനും തെളിവുകള്‍ നശിപ്പിക്കാനുമൊക്കെ വക്കീലും കൂട്ട് നിന്നാല്‍ എങ്ങനെയാണ് നാട്ടില്‍ നീതി നടപ്പാവുക, അല്ലെങ്കില്‍ നീതിയില്‍ വിശ്വസിക്കുക. നല്ല രീതിയില്‍ കേസില്‍ വാദിക്കുന്ന ഒട്ടനവധി വക്കീലന്‍മാർ നമ്മുടെ നാട്ടിലുണ്ട്. അവരാരും സാക്ഷികളെ കൂറുമാറ്റാനോ തെളിവ് നശിപ്പിക്കാനോ നടക്കുന്നില്ലെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

വിവരങ്ങള്‍ മായ്ക്കപ്പെട്ട 12 നമ്പറുകളില്‍ ഒരു നമ്പർ പ്രമുഖനായ ഒരു വ്യക്തിയുടേതാണ്. ആ പേര് പുറത്ത് വിടാന്‍ ഇപ്പോള്‍ ബുദ്ധിമുണ്ട് ഉണ്ട്. ആ നമ്പറില്‍ നിന്നാണ് കോടതിയില് നിന്നുമുള്ള വിലപ്പെട്ട രേഖകള്‍ അയച്ച് വന്നത്. എന്തിനാണ് ആ രേഖകള്‍ ദിലീപിന് അയച്ച് കൊടുത്തത്. അയച്ച് കൊടുത്തത് തെറ്റില്ലെങ്കില്‍ പിന്നെ അത് ഡിലീറ്റ് ചെയ്ത് കളഞ്ഞത് എന്തിനാണ്. അതാണ് ഞാന്‍ പറയുന്നത് ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കുന്ന കേസല്ലെന്നും സംവിധാകയന്‍ പറയുന്നു.

More in News

Trending

Recent

To Top