Connect with us

പല സത്യങ്ങളും ബന്ധപ്പെട്ടവർ തന്നെ മൂടി വെയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ ഈ കേസ് കേരളം വിട്ട് ഭാരതമൊട്ടാകെ വളർന്നിരിക്കുകയാണ് … പണത്തിന് മീതെ പരുന്തും പറക്കില്ല; നടിയുടെ ബന്ധുവിന്റെ കുറിപ്പ് വൈറൽ

News

പല സത്യങ്ങളും ബന്ധപ്പെട്ടവർ തന്നെ മൂടി വെയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ ഈ കേസ് കേരളം വിട്ട് ഭാരതമൊട്ടാകെ വളർന്നിരിക്കുകയാണ് … പണത്തിന് മീതെ പരുന്തും പറക്കില്ല; നടിയുടെ ബന്ധുവിന്റെ കുറിപ്പ് വൈറൽ

പല സത്യങ്ങളും ബന്ധപ്പെട്ടവർ തന്നെ മൂടി വെയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ ഈ കേസ് കേരളം വിട്ട് ഭാരതമൊട്ടാകെ വളർന്നിരിക്കുകയാണ് … പണത്തിന് മീതെ പരുന്തും പറക്കില്ല; നടിയുടെ ബന്ധുവിന്റെ കുറിപ്പ് വൈറൽ

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവം അരങ്ങേറിയിട്ട് ഇന്ന് 5 വർഷം പൂർത്തിയാകുന്നു. വർഷം 5 ആയിട്ടും നീതിക്കായി പോരാടുകയാണ് അതിജീവിത. 2017 ഫെബ്രുവരി 17നാണ് അങ്കമാലിക്ക് അടുത്ത് വെച്ച് ഓടുന്ന കാറില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്.

കേസിന്‍റെ വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോൾ കേസിന്‍റെ ഗതിയെ തന്നെ മാറ്റി മാറിയിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളാണ് കേസിനെ സങ്കീർണമാക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നൽകിയ സമയ പരിധിയും അവസാനിച്ചു. കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനാല്‍ വിചാരണ കാലാവധിയും നീട്ടിയിട്ടുണ്ട്.

കേസില്‍ നടക്കുന്ന പല വഴിത്തിരിവുകളും നടിക്ക് നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടാക്കുന്നതാണ്. ഇപ്പോഴിതാ 5 വർഷമാകുന്ന ഈ വേളയിൽ നടിയുടെ ബന്ധുമായ രാജേഷ് ബി മേനോന്‍ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

രാജേഷ് ബി മേനോന്റെ കുറിപ്പ്:

” അഞ്ചു വർഷങ്ങൾ … അതൊരു ചെറിയ കാലയളവല്ല. നീണ്ട അഞ്ചു വർഷങ്ങളായി ഞങ്ങൾ നീതിയ്ക്കു വേണ്ടി പോരാടുകയാണ്. ഈ പോരാട്ടത്തിൽ പരാജയപ്പെട്ടു പോയാൽ അത് ഞങ്ങളുടെ പരാജയം മാത്രമായിരിക്കില്ല, ഞങ്ങളുടെ കൂടെ നിൽക്കുന്ന നിങ്ങളോരോരുത്തരുടേയും പരാജയം കൂടിയായിരിക്കും. ഈ പോരാട്ടം ഞങ്ങൾ തുടങ്ങിയത് ഞങ്ങൾക്ക് വേണ്ടി മാത്രമായിരുന്നില്ല, സമൂഹത്തിൽ ഇതുപോലെ ദുരിതമനുഭവിച്ചതും അനുഭവിക്കുന്നതുമായ ഓരോ പെൺകുട്ടിക്കും കൂടി വേണ്ടിയാണ്.

അതിന്റെ അനുരണണമെന്നവണ്ണം വിവിധ ഭാഷകളിലും ദേശങ്ങളിലും നിന്നുള്ള പ്രഗത്ഭരും അല്ലാത്തവരുമായ നിരവധി പെൺകുട്ടികൾ തങ്ങൾക്ക് നേരെ നടന്ന പീഡനങ്ങൾ ധൈര്യത്തോടെ തുറന്ന് പറയുകയും അതുവരെ അവരനുഭവിച്ചിരുന്ന നിശ്ശബ്ദ വേദനയുടെ മറനീക്കി പുറത്തു വന്ന് തങ്ങളെ കൊണ്ടാവും വിധം പ്രതികരിക്കാൻ തയ്യാറാവുകയും ചെയ്തു . അതിന്റെ അലകൾ ഇന്നും സമൂഹത്തിൽ ശക്തിയോടെ ആഞ്ഞടിച്ചു കൊണ്ടേയിരിക്കുന്നു . അത് നിങ്ങളോരോരുത്തരും തിരിച്ചറിയുന്നു എന്നതിന്റെ തെളിവാണ് ഇന്നും ഞങ്ങളുടെ കൂടെ നിൽക്കുന്ന നിങ്ങളോരോരുത്തരും .

എന്നാലിന്ന് ഇവിടെ നടക്കുന്നത് ഇരയായ പെൺകുട്ടിയ്ക്ക് ലഭിക്കുന്ന നീതി നിഷേധവും, ശിക്ഷിക്കപ്പെടേണ്ടവർക്ക് ലഭിക്കുന്ന നീതിയുടെ പരിരക്ഷയുമാണ് . കേവലം പഴംചൊല്ല് മാത്രമായിരുന്ന പലതും പൊള്ളുന്ന യാഥാർഥ്യമായി പുതുചൊല്ലായി മാറുകയാണിവിടെ. പണത്തിന് മീതെ പരുന്തും പറക്കില്ല , വേലിതന്നെ വിളവ് തിന്നുന്നു എന്നിങ്ങനെ പല വാചകങ്ങളും നമുക്ക് മുന്നിൽ വെട്ടി തിളങ്ങി നിൽക്കുകയാണ്. ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ഈ നീതിന്യായ വ്യവസ്ഥ ഈ നിലപ്പാട്‌ തന്നെയായിരുന്നോ സ്വീകരിക്കുമായിരുന്നത് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു .

കേവലം കേട്ട് കേൾവി മാത്രമുള്ള കാര്യങ്ങളാണ് ഈ കേസ് തുടങ്ങിയത് മുതൽ കേരള ജനത കാണാൻ തുടങ്ങിയത്. എന്നാൽ ഇന്ന് തുറന്ന് കാട്ടേണ്ടതായ പല സത്യങ്ങളും ബന്ധപ്പെട്ടവർ തന്നെ മൂടി വെയ്ക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു എന്ന ഒരൊറ്റ കാരണത്താൽ ഈ കേസ് കേരളം വിട്ട് ഭാരതമൊട്ടാകെ വളർന്നിരിക്കുകയാണ് . ഭാരതത്തിലെ നീതിന്യായ വ്യവസ്ഥയ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ പിഴവായിട്ടാണ് ഇന്ന് ജനങ്ങൾ ഈ കേസിനെ നോക്കിക്കാണുന്നത്. നീതിന്യായ വ്യവസ്ഥയെ ജീവശ്വാസം പോലെ കരുതുന്ന ഭൂരിഭാഗം വരുന്ന അഭിഭാഷകരും അവർ പോലും അറിയാതെ ഇതിന്റെ കയ്പുനീർ രുചിച്ചു കൊണ്ടേയിരിക്കുന്നു .

ഈ കേസിന്റെ ഗതിയിൽ ഒരു മാറ്റം വന്നില്ലെങ്കിൽ, ഭാരതത്തിലെ നിയമ വിദ്യാർത്ഥികൾക്കും, ചെയ്ത് പോയ കുറ്റകൃത്യങ്ങളിൽ നിന്നും എങ്ങിനെയെല്ലാം രക്ഷപ്പെടാമെന്ന് തലപുകയ്ക്കുന്ന കുറ്റവാളികൾക്കും , കുറ്റവാളികളുടെ മാത്രം വക്കാലത്തെടുക്കുന്ന അഭിഭാഷകർക്കും ഭാവിയിൽ കോടതിയിൽ എടുത്തു പയോഗിക്കാവുന്ന ഒരു റഫറൻസ് കേസ് ആയി ഇത് മാറുക തന്നെ ചെയ്യുമെന്ന് ഞാനുറപ്പിച്ചു പറയുന്നു. ന്യായാധിപന്മാരടക്കം ഇതിനവസരമൊരുക്കിയ ഓരോ വ്യക്തിയും ഇതിനുത്തരവാദികളാണ് .

ഈ ഒരു കേസിൽ ശിക്ഷിക്കപ്പെടേണ്ടതായ വ്യക്തികളെ തെളിവുകളുടെ ബാഹുല്യം ഉണ്ടായിട്ടു പോലും അവരെ ശിക്ഷിക്കേണ്ടുന്നതിന് പകരം രക്ഷപ്പെടുത്താനുള്ള പഴുതുകൾ തേടിയലഞ്ഞ നീതിന്യായ ഉദോഗസ്ഥർ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് ചെയ്ത അനീതിയായി കാലം ഈ കേസിനെ അടയാളപ്പെടുത്തും. അതിനുത്തരവാദികളായവരുടെ സ്വകാര്യനിമിഷങ്ങളിൽ അവർ ചെയ്തുപോയ പാപങ്ങൾ കുറ്റബോധത്തോടെയല്ലാതെ അവർക്കോർമ്മിക്കാൻ സാധിക്കില്ല.നീതിന്യായ വ്യവസ്ഥയെ പോലും കീഴ്മേൽ മറിച്ചു കൊണ്ട് വസ്തുതകളെ വളച്ചൊടിക്കുമ്പോൾ, കൂടെ നിൽക്കുന്നവരിൽ പലരും ഹതാശരായി തളർന്നു വീഴുമ്പോഴും ആത്മവിശ്വാസത്തോടെ തലയുയർത്തിപ്പിടിച്ച് ഞങ്ങൾ നിൽക്കുന്നത് ഇനിയും നഷ്ടപ്പെടാത്ത നീതിബോധം വിജയിക്കുമെന്ന ഉത്തമ വിശ്വാസം ഉള്ളിലുള്ളതുകൊണ്ട് മാത്രമാണ് .

ഞങ്ങൾക്ക് വേണ്ടി ഔദ്യോഗികമായും അല്ലാതെയും പഴി കേൾക്കേണ്ടി വരുന്നവരും വേദനിക്കുന്നവരും നിരവധിയാണ്. അവരോടുള്ള ഞങ്ങളുടെ നന്ദി പ്രകടിപ്പിക്കാൻ പോലും ഞങ്ങൾ അശക്തരാണ് . എങ്കിലും അതൊന്നും വകവെയ്ക്കാതെ സത്യം ജയിക്കണം എന്ന അർപ്പണ ബോധത്തോടെ രാപ്പകലില്ലാതെ അക്ഷീണം പ്രയത്നിക്കുന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അടക്കമുള്ള ഉദ്യോഗസ്ഥർ , പോലീസ് – ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ , അഭിഭാഷകർ തുടങ്ങി ഔദ്യോഗിക രംഗത്തു നിൽക്കുന്നവരോടും, അതുപോലെത്തന്നെ തളർന്നു പോകുന്ന ഓരോ നിമിഷത്തിലും ഞങ്ങൾക്ക് ആത്മധൈര്യം പകരുകയും , ഞങ്ങൾക്ക് നേരെ നടത്തുന്ന സൈബർ ആക്രമണങ്ങൾക്ക് ഞങ്ങളെ പോലും അറിയിക്കാതെ പ്രതിരോധം തീർക്കുകയും ചെയ്യുന്ന നാളിതുവരെ കാണാത്ത, ഒരുപക്ഷെ ഇനിയൊരിക്കലും കാണുക പോലും ചെയ്യാത്ത , ലോകം മുഴുവൻ പടർന്നു കിടക്കുന്ന എന്റെ സോഷ്യൽ മീഡിയ അടക്കമുള്ള സൗഹൃദങ്ങളോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞുകൊണ്ടും അതിലേറെ സ്നേഹത്തോടെ സ്മരിച്ചുകൊണ്ടും സത്യം വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തോടെ നിറുത്തുന്നു”.

Continue Reading
You may also like...

More in News

Trending

Recent

To Top