Connect with us

ദിലീപ് നാലിലേറെ ഫോണുകള്‍ ഉപയോഗിച്ചു, ആ ഫോണ്‍ കണ്ടെടുക്കണം, കേരളം ഞെട്ടുന്ന നിര്‍ണായകമായ പല തെളിവുകളും പുറത്ത് വരും; വീണ്ടും ഞെട്ടിച്ച് ബാലചന്ദ്രകുമാർ

News

ദിലീപ് നാലിലേറെ ഫോണുകള്‍ ഉപയോഗിച്ചതായി തനിക്ക് അറിയാമെന്ന് സംവിധായകനായ ബാലചന്ദ്ര കുമാര്‍. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഉപയോഗിച്ച ഫോണ്‍ കൂടി കണ്ടെത്തണം. സഹോദരിയുടെ ഭര്‍ത്താവ് സുരാജ് ഉപയോഗിച്ച ഫോണ്‍ കണ്ടെടുക്കണം. കേരളം ഞെട്ടുന്ന നിര്‍ണായകമായ പല തെളിവുകളും ഈ ഫോണ്‍ കണ്ടെത്തുന്നതിലൂടെ പുറത്തുവരും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകുന്ന നിര്‍ണായകമായ പല കാര്യങ്ങളും അതിലുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

പ്രതികള്‍ ഫോണുകള്‍ ഹാജറാക്കണമെന്ന് കോടതി ഇന്ന് നിലപാട് എടുത്തിരിക്കുകയാണ് . തിങ്കളാഴ്ച ഫോണുകള്‍ ഹാജറാക്കണം. തിങ്കളാഴ്ച രാവിലെ 10.15 ന് മുന്‍പ് ഫോണുകള്‍ സീല്‍ ചെയ്ത കവറില്‍ ഫോണ്‍ ഹൈക്കോടതി രജിസ്റ്റര്‍ ജനറലിന് മുന്നില്‍ ഹാജറാക്കണം എന്നും കോടതി വ്യക്തമാക്കി.

അതേസമയം ആറ് ഫോണുകള്‍ മാത്രമാണ് ദിലീപിന്റെ കൈവശമുള്ളതെന്ന നിലപാടാണ് ഇന്ന് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ കൈക്കൊണ്ടത് എന്നാല്‍ ആറ് ഫോണുകള്‍ അല്ലെന്നും ഏഴ് ഫോണുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതിന്റെ ഇ.എം.ഐ നമ്പറും സി.ഡി.ആറും ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകളും സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞു.

മുഴുവന്‍ ഫോണുകളും സീല്‍ ചെയ്ത കവറില്‍ രജിസ്റ്റാര്‍ ജനറലിന് മുന്‍പാകെ ജനുവരി 31 ന് രാവിലെ 10.15 ന് മുന്‍പ് കൈമാറണമെന്നും നാലാമത്തെ സീരിയല്‍ നമ്പറിലുള്ള ഫോണുമായി ബന്ധപ്പെട്ട കാര്യം അതിന് ശേഷം തീരുമാനിക്കാമെന്നുമാണ് കോടതി പറഞ്ഞത്. അതേസമയം നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപ് കണ്ടതിന്റെ തെളിവുകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.

More in News

Trending