Connect with us

ഞാന്‍ എന്റെ ജീവിതത്തില്‍ ഒരൊറ്റ തീരുമാനമേ എടുത്തിട്ടുള്ളൂ, അതെന്റെ വിവാഹമാണ് ; നദിയ മൊയ്‌തു

Movies

ഞാന്‍ എന്റെ ജീവിതത്തില്‍ ഒരൊറ്റ തീരുമാനമേ എടുത്തിട്ടുള്ളൂ, അതെന്റെ വിവാഹമാണ് ; നദിയ മൊയ്‌തു

ഞാന്‍ എന്റെ ജീവിതത്തില്‍ ഒരൊറ്റ തീരുമാനമേ എടുത്തിട്ടുള്ളൂ, അതെന്റെ വിവാഹമാണ് ; നദിയ മൊയ്‌തു

നടിമാരിലെ മമ്മൂട്ടി’, ‘പ്രതാപിയായ അംബാസഡര്‍ കാര്‍’ എന്നൊക്കെയാണ് പ്രായം തട്ടാത്തവര്‍, യൗവ്വനം കാത്തുസൂക്ഷിക്കുന്നവര്‍ എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ നദിയ മൊയ്‌തുവിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. വലിയൊരു അളവ് വരെ അത് സത്യമാണ് താനും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, പ്രായം അമ്പതു കഴിഞ്ഞിട്ടും ചുറുചുറുക്കിനൊരു കുറവുമില്ല നദിയ മൊയ്‌തുവിന്.. ഒരുകാലത്ത് മുന്‍നിര നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന നദിയ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവന്ന നദിയ രണ്ടാം വരവിലും കയ്യടി നേടി.

ഇപ്പോള്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ കയ്യടി നേടുകയാണ് നദിയ. ഇതിനിടെ ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും സിനിമയ്ക്ക് പുറമെയുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് നദിയ മൊയ്തു. ഗൃഹലക്ഷ്മിയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലാണ് നദിയ മൊയ്തു മനസ് തുറക്കുന്നത്.ഞാന്‍ എന്റെ ജീവിതത്തില്‍ ഒരൊറ്റ തീരുമാനമേ എടുത്തിട്ടുള്ളൂ. അതെന്റെ വിവാഹമാണ്. ബാക്കിയെല്ലാം ജീവിതവഴിയില്‍ വന്നു ചേര്‍ന്നതാണെന്നാണ് നദിയ പറയുന്നത്. ഏത് സമയത്ത് വിവാഹം കഴിക്കണമെന്ന് സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ നിശ്ചയിച്ചിരുന്നു.

ഞാനും ഗിരിഷ് ഗോഡ്‌ബോലെയും ഇഷ്ടത്തിലായിരുന്നു. കുറച്ച് നാള്‍ ഒരു രസത്തിന് സിനിമയിലഭിനയിച്ച ശേഷം അദ്ദേഹത്തിന്റെ പഠിത്തമൊക്കെ കഴിഞ്ഞ ജോലി കിട്ടുമ്പോള്‍ കല്യാണം കഴിക്കാമെന്നായിരുന്നു പ്ലാന്‍ എന്നാണ് താരം പറയുന്നത്.’അതുപോലെ സിനിമയില്‍ അഭിനയിക്കുകയും ഞാനന്റെ വ്യക്തജീവിതത്തിന് പ്രാധാന്യം നല്‍കുകയും ചെയ്തു. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ എനിക്ക് ശരിയായിരിക്കും. പക്ഷെ മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല. ചിലപ്പോള്‍ പ്രതിസന്ധികളുണ്ടായേക്കാം. അതെക്കെ തകരണം ചെയ്ത മുന്നോട്ട് പോയേ പറ്റൂ” എന്നും നദിയ പറയുന്നു.

പതിനഞ്ച് വര്‍ഷം വീട്ടമ്മയായി സിനിമയില്‍ നിന്നെല്ലാം മാറി ജീവിക്കുകയായിരുന്നു നദിയ മൊയ്തു. സിനിമയേ ഞാന്‍ മറന്നു പോയി. വിവാഹ ശേഷം അമേരിക്കയിലും ലണ്ടനിലുമൊക്കെയായിരുന്നു. പിന്നെ മക്കളുടെ കാര്യങ്ങളുമായി തിരക്കിലായെന്നാണ് അക്കാലത്തെക്കുറിച്ച് താരം പറയുന്നത്. ഞാന്‍ കല്യാണം കഴിച്ചത് മഹാരാഷ്ട്രക്കാരനെയാണ്. മക്കള്‍ എന്റെ സിനിമകളൊന്നും കണ്ടിട്ടില്ല. അവര്‍ക്ക് മലയാളം അത്ര അറിയില്ല. ഞാനവര്‍ക്ക് അമ്മയാണ് നടിയല്ലെന്നും നദിയ പറയുന്നു.മൂത്തയാള് സനം ന്യൂയോര്‍ക്കിലും ജാന ലണ്ടനിലുമാണ്. അവരാണ് ഇപ്പോള്‍ എല്ലാം പറഞ്ഞു തരിക.

ഞാന്‍ ചുമ്മാ ഒരു കൊച്ചിനെപ്പോലെ ഇരുന്നാല്‍ മതി. പൈസയുടെ വിലയറിയുന്ന മക്കളാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനറിയാം. സ്‌നേഹമുള്ളവരാണ്. ഇതില്‍കവിഞ്ഞ് വേറെന്ത് വേണം എന്നാണ് ഈ അമ്മ അഭിമാനത്തോടെ ചോദിക്കുന്നത്.
എനിക്ക് വീട് പരിപാലിക്കാന്‍ ഇഷ്ടമാണ്. പാചകം ചെയ്യാനറിയാമെങ്കിലും എന്നും അടുക്കളയില്‍ തന്നെ ഇരിക്കില്ല.കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കുന്ന ശീലമില്ല. നെഗറ്റീവായിട്ടുള്ള ഷോകള്‍ കാണാറില്ല.

വല്ലപ്പോഴും സുഹൃത്തുക്കളുടെ കൂടെ ഒന്നിച്ചിരിക്കും. നമ്മള്‍ നമ്മുടെ ജീവിതം മാത്രം ഫോക്കസ് ചെയ്യുക. മറ്റുള്ളവരുടെ ജീവിതത്തില്‍ എത്തിനോക്കാതിരിക്കുക എന്ന അഭിപ്രായക്കാരിയാണ് നദിയ മൊയ്തു.വണ്ടര്‍ വുമണ്‍, ഭീഷ്മ പര്‍വ്വം എന്നീ സിനിമകളിലാണ് അവസനമായി നദിയയെ മലയാളത്തില്‍ കണ്ടത്. ലെറ്റ്‌സ് ഗെറ്റ് മാരീഡ് എന്ന ചിത്രത്തിലാണ് നദിയ ഒടുവിലായി അഭിനയിച്ചത്. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടിയിലും സാന്നിധ്യം അറിയിച്ച താരമാണ് നദിയ മൊയ്തു.

More in Movies

Trending