Malayalam
സിനിമയിലേക്ക് തിരിച്ചെത്തും പക്ഷേ നായികയായല്ല,പിന്നെയോ; മൈഥിലി പറയുന്നത്!
സിനിമയിലേക്ക് തിരിച്ചെത്തും പക്ഷേ നായികയായല്ല,പിന്നെയോ; മൈഥിലി പറയുന്നത്!
By
മലയാളത്തിലെ യുവ നായികമാരിൽ ഒരാളായിരുന്നു മൈഥിലി.മായാ മോഹിനി സാൾട് ആൻഡ് പെപ്പെർ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നായികാ.എന്നാൽ കുറച്ചു നാളുകളായി താരം സിനിമയിൽ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നു.എന്നാലിതാ വീണ്ടുമൊരു തിരിച്ചു വരവിന്റെ സൂചന നൽകുകയാണ് താരമിപ്പോൾ.കഴിഞ്ഞ ദിവസം മൈഥിലി ഗോൾഡ് എഫ് എമ്മിൽ ഒരു അഭിമുഖത്തിനെത്തിയിരുന്നു ഒപ്പം മീരാനന്ദനും ഉണ്ടായിരുന്നു.മൈഥിലിയുടെ ഉറ്റ സുഹൃത്താണ് മീര.അഭിമുഖത്തിൽ മീരയും മൈഥിലിയും ചില തുറന്നു പറച്ചിലുകൾ നടത്തി.സംവിധാനത്തില്‍ താല്‍പര്യമുണ്ട്. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ഇപ്പോഴെന്നും മൈഥിലി പറയുന്നു.
സംവിധാനത്തില്‍ താല്‍പര്യമുണ്ട്. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. പ്രൊഡക്ഷന്‍ സ്റ്റേജിലാണ് ഇപ്പോഴെന്നും മൈഥിലി പറയുന്നു.ഒത്തിരി പടങ്ങള്‍ ചെയ്യുന്നതിനേക്കാളും നല്ല കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. സിനിമയില്‍ വന്നതിന് ശേഷമാണ് സംവിധാനത്തില്‍ താല്‍പര്യം വന്നത്. ഭരതനാട്യം പഠിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ പെര്‍ഫോമന്‍സ്. തന്റെ മനസ്സിലെ ആശയങ്ങളൊക്കെ സ്‌ക്രീനിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. മൈഥിലി നല്ലൊരു ഗായിക കൂടിയാണെന്ന് പറഞ്ഞതിന് ശേഷം താരത്തോട് ഗാനം ആലപിക്കാനും അഭ്യര്‍ത്ഥിച്ചിരുന്നു. സന്തോഷത്തോടെ ഗാനം ആലപിച്ചിരുന്നു മൈഥിലി.
മാത്രമല്ല മീര നന്ദനെ കുറിച്ച് ചോദിച്ചപ്പോൾ താരം വാചാലയായി.മീര തന്റെ നല്ല സുഹൃത്താണെന്നും മീരയുടെ അമ്മയെ വലിയ ഇഷ്ടമാണെന്നും മൈഥിലി പറയുന്നു. മീരയുടെ അമ്മ ഭയങ്കര സ്വീറ്റാണ്. മീരയെ എങ്ങനെയെങ്കിലും കല്യാണം കഴിപ്പിച്ചാലോ എന്നാണ് ഇപ്പോഴത്തെ ആലോചന എന്ന് പറഞ്ഞപ്പോള്‍ അനാവശ്യ ചര്‍ച്ചകളൊന്നും ഇവിടേക്ക് കൊണ്ടുവരേണ്ടതില്ലെന്നായിരുന്നു മീര നന്ദന്റെ കമന്‍റ്. ട്രോളന്‍മാര്‍ക്ക് നമ്മള്‍ കഥ കൊടുത്തിരിക്കുകയാണെന്നും മൈഥിലി പറയുന്നു.
mythili talking about her interests
