Connect with us

‘കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമം’; കേരള സ്റ്റോറിയ്‌ക്കെതിരെ എം.വി.ഗോവിന്ദന്‍

Malayalam

‘കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമം’; കേരള സ്റ്റോറിയ്‌ക്കെതിരെ എം.വി.ഗോവിന്ദന്‍

‘കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമം’; കേരള സ്റ്റോറിയ്‌ക്കെതിരെ എം.വി.ഗോവിന്ദന്‍

കേരള സ്‌റ്റേറി സിനിമയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരള സ്‌റ്റോറിക്ക് പിന്നില്‍ വര്‍ഗീയ അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. ഭരണകൂട സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ആര്‍ എസ് എസ് ആണെന്നും കേരളത്തിലെ മതനിരപേക്ഷതയില്‍ വിഷം കലക്കാനാണ് ശ്രമമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

‘കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാന്‍ വേണ്ടിയിട്ടുള്ള ശ്രമമാണ്. ആ ശ്രമമാണ് കേരള സ്‌റ്റോറി എന്ന് പറയുന്ന സിനിമയിലൂടെ അവര്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. മത സ്പര്‍ദ്ദ ഉണ്ടാക്കുന്ന ഒരു നിലപാടും സ്വീകരിക്കാന്‍ പാടില്ല പ്രസംഗം നടത്താന്‍ പാടില്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്.

ഇത് മത സ്പര്‍ദ്ദ ഉണ്ടാക്കുക മാത്രമല്ല വര്‍ഗീയ കലാപത്തിലേക്ക് നയിക്കാനുള്ള ആഹ്വാനം നല്‍കുന്നതാണ്. അത് ഒരുതരത്തിലും കേരളത്തിലെ ആരോഗ്യപരമായ ജീവിതത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല’, എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.

അതേസമയം, കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ സുദീപ്‌തോ സെന്‍ രംഗത്തെത്തി. 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തില്‍ നിന്നും ഐഎസില്‍ പോയവരുടെ എണ്ണമെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു.

ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

കേരള സ്‌റ്റോറിയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിട്ടുണ്ട്. സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ.

വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്.സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

More in Malayalam

Trending

Recent

To Top