News
പൊന്നിയിന്‍ സെല്‍വനിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ കഥയുണ്ട്, ഇത് സിനിമയായി വന്നേക്കാം; വിക്രം
പൊന്നിയിന്‍ സെല്‍വനിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ കഥയുണ്ട്, ഇത് സിനിമയായി വന്നേക്കാം; വിക്രം
മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ നൂറു കോടി ക്ലബില്‍ ഇടം നേടി കുതിച്ചുയരുകയാണ്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടന്‍ വിക്രം. ഒരു പ്രേക്ഷകനെന്ന നിലയില്‍ ഈ കഥയുടെ മറ്റു മാനങ്ങളും കാണാന്‍ ആഗ്രഹിക്കുന്നതായി വിക്രം പറഞ്ഞു.
മാത്രമല്ല മറ്റ് സിനിമാ നിര്‍മ്മാതാക്കള്‍ കഥയുടെ മറ്റു മാനങ്ങളെ സിനിമയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് നടന്‍ കാര്‍ത്തിയും അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ നോവലിലെ ഒരു അധ്യായം മാത്രം എടുത്താല്‍ തന്നെ അതില്‍ നിന്ന് ഒരോ സിനിമവെച്ച് ഉണ്ടാക്കം. ഞങ്ങള്‍ ഈ കഥ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചത്.
ഇത് നാലോ അഞ്ചോ ഭാഗങ്ങളായും ചെയ്യാവുന്നതാണ് എന്നും വിക്രം പറഞ്ഞു. ഒരു പ്രേക്ഷകനെന്ന നിലയില്‍ ഈ കഥയുടെ മറ്റു മാനങ്ങളും താന്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെ കഥാപാത്രം തന്നെ നോക്കുകയാണെങ്കില്‍ ആദിത്തന് പറയാന്‍ മറ്റൊരുപാട് കഥകളുണ്ട്, എന്നും വിക്രം വ്യക്തമാക്കി.
അരുണ്‍മൊഴിയുടെ കഥയും ഈ സിനിമ അവസാനിച്ചതിന് ശേഷം അവന്‍ ചെയ്യുന്ന കാര്യങ്ങളും മറ്റൊരു സിനിമയായി എടുക്കാന്‍ സാധിക്കുന്നതാണ്. വല്ലവരയ്യന്റെ യാത്രയെക്കുറിച്ച് ഒരു കഥയുണ്ടാക്കാം. നോവലില്‍ ഉള്ള കാര്യങ്ങള്‍ ഞങ്ങള്‍ അതുപോലെ പുനര്‍നിര്‍മ്മിക്കുകയല്ല ചെയ്തിരിക്കുന്നത്.
ചില കാര്യങ്ങള്‍ സാങ്കല്‍പികം മത്രമാണ്. ഇനിയും വളരെയധികം കഥകള്‍ ഈ നോവലിനെ ആസ്പദമാക്കി സൃഷ്ടിക്കാന്‍ സാധിക്കും, നടന്‍ കൂട്ടിച്ചേര്‍ത്തു. ആരാധകര്‍ നോവലിലെ ഓരോ കഥാപാത്രത്തെയും കുറിച്ചുള്ള സിനിമകള്‍ ആഗ്രഹിക്കുന്നുണ്ട്. ഭാവിയില്‍ മറ്റു സംവിധായകര്‍ അവയില്‍ ചിലത് സിനിമയാക്കിയേക്കാം. എല്ലാ കഥാപാത്രങ്ങളും നന്നായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരുപാട് സിനിമാ നിര്‍മ്മാതാക്കള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു, എന്നും കാര്‍ത്തി പറഞ്ഞു.