Connect with us

പോ ണ്‍ താരം എമിലി വില്ലീസ് കോമ സ്‌റ്റേജില്‍, നില അതീവ ഗുരുതരം

Actress

പോ ണ്‍ താരം എമിലി വില്ലീസ് കോമ സ്‌റ്റേജില്‍, നില അതീവ ഗുരുതരം

പോ ണ്‍ താരം എമിലി വില്ലീസ് കോമ സ്‌റ്റേജില്‍, നില അതീവ ഗുരുതരം

ഹൃദയാഘാതത്തെ തുടര്‍ന്ന് പോ ണ്‍ താരം എമിലി വില്ലീസ് അതീവ ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ചികിത്സാ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ് എമിലി. കഴിഞ്ഞ മാസമാണ് 25കാരിയായ എമിലി വില്ലീസിന് ഹൃദയാഘാതമുണ്ടായത്.

അമിതമായി മയക്കുമരുന്ന് കഴിച്ച സാഹചര്യത്തിലാണ് എമിലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ആരോഗ്യനില മോശമായതോടെ നടി കോമ സ്‌റ്റേജില്‍ ആയി. നടി മരുന്നുകളോട് പ്രതികരിക്കുന്നില്ല.

കഴിഞ്ഞ രണ്ടു വര്‍ഷമായി പോ ണ്‍ മേഖലയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു 25കാരിയായ എമിലി വില്ലീസ്. വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നതിനിടെയാണ് എമിലിക്ക് ഹൃദയാഘാതം സംഭവിക്കുന്നത്.

അതേസമയം, അടുത്തിടെയായി പോ ണ്‍ താരങ്ങള്‍ ദൂരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത് ചര്‍ച്ചകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം 26കാരിയായ പോ ണ്‍താരം സോഫിയ ലിയോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സോഫിയയെ അവരുടെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് പോണ്‍ നടിമാരാണ് മരിച്ചത്.

തൈന ഫീല്‍ഡ്‌സ്, ജെസ്സി ജെയ്ന്‍, കാഗ്‌നി ലിന്‍ കാര്‍ട്ടന്‍, സോഫിയ ലിയോണ്‍ എന്നിവരാണ് മരണപ്പെട്ടത്. ജനുവരി 13ന് ആണ് തൈന ഫീല്‍ഡ്‌സിനെ സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 26ന് ആയിരുന്നു നടി ജെസ്സി ജെയ്‌നിനെ കാമുകന്റെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 36കാരിയായ കാഗ്‌നി ലിന്‍ കാര്‍ട്ടനെ ഫെബ്രുവരി 20ന് ആയിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

More in Actress

Trending