Connect with us

അ​ച്‌​ഛ​ന്റെ​ ​സ്‌​നേ​ഹ​ത്ത​ണ​ൽ​ച്ചോ​ട്ടി​ലി​രു​ന്നു​ ​രാ​ജ​കൃ​ഷ്‌​ണ​ൻ!

Malayalam

അ​ച്‌​ഛ​ന്റെ​ ​സ്‌​നേ​ഹ​ത്ത​ണ​ൽ​ച്ചോ​ട്ടി​ലി​രു​ന്നു​ ​രാ​ജ​കൃ​ഷ്‌​ണ​ൻ!

അ​ച്‌​ഛ​ന്റെ​ ​സ്‌​നേ​ഹ​ത്ത​ണ​ൽ​ച്ചോ​ട്ടി​ലി​രു​ന്നു​ ​രാ​ജ​കൃ​ഷ്‌​ണ​ൻ!

മലയാളത്തിലെ ഓർമ വറ്റാതെ ഇന്നും നാവിന്തുമ്പില് പാടിനടക്കുന്ന ചില പാട്ടുകളുണ്ട്.ആ പാട്ടും അത് സമ്മാനിച്ചവരെയും നമുക്കൊരിക്കലും തന്നെ മറക്കാനാവില്ല .മലയാളത്തിൽ അത്തരം നല്ലഗാനങ്ങൾ മാത്രം സമ്മാനിച്ച ഒരാളായിരുന്നു എം ജി രാധാകൃഷ്ണൻ.ഇപ്പോഴിതാ അച്ഛന്റെ ഓർമകളുമായി മകൻ എം ആർ രാജകൃഷ്ണൻ എത്തിയിരിക്കുകയാണ്.

അതൊ​രു​ ​ക​ടം​ ​വീ​ട്ട​ലാ​ണ്.​ ​പ​ല​വ​ട്ടം​ ​വ​ഴി​ ​തെ​റ്റി​ ​പോ​യ​ ​പൂ​ക്കാ​ലം​ ​ഋ​തു​ ​മാ​റി​ ​മ​ധു​മാ​സ​മ​ണ​ഞ്ഞ​ ​പോ​ലു​ള്ള​ ​സ​ന്തോ​ഷം.​ ​പ്ര​തി​ഭ​യാ​യ​ ​അ​ച്‌​ഛ​ന് ​ന​മ്മ​ൾ​ ​ന​ൽ​കാ​ൻ​ ​മ​റ​ന്ന​ ​അം​ഗീ​കാ​രം​ ​മി​ടു​ക്ക​നാ​യ​ ​മ​ക​ന്റെ​ ​കൈ​ക​ളി​ൽ​ ​സ​മ​ർ​പ്പി​ക്കു​മ്പോ​ൾ​ ​കാ​ലം​ ​കൈ​യ​ടി​ക്കു​ന്നു​ണ്ടാ​കും.​ ​രം​ഗ​സ്ഥ​ലം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​സി​നി​മ​യു​ടെ​ ​സൗ​ണ്ട് ​മി​ക്‌​സിം​ഗി​ലൂ​ടെ​ ​ദേ​ശീ​യ​ ​ച​ല​ച്ചി​ത്ര​ ​പു​ര​സ്‌​കാ​രം​ ​നേ​ടി​യ​ ​പൊ​ൻ​തി​ള​ക്ക​ത്തി​ലാ​ണ് ​എം.​ആ​ർ.​ ​രാ​ജ​കൃ​ഷ്‌​ണ​ൻ.​ ​ര​ണ്ടു​പ​തി​റ്റാ​ണ്ട് ​നീ​ണ്ട​ ​ക​ഠി​നാ​ദ്ധ്വാ​ന​ത്തി​ന്റെ​ ​പ്ര​തി​ഫ​ലം.​ ​മ​ല​യാ​ളി​യു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​എം.​ജി.​രാ​ധാ​കൃ​ഷ്‌​ണ​ന്റെ​ ​മ​ക​ൻ.​ ​ത​ന്റെ​ ​ഈ​ണ​ങ്ങ​ളി​ൽ​ ​രൂ​പ​മെ​ടു​ത്ത​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ച്ച​വ​ർ​ക്കും​ ​അ​തി​നാ​യി​ ​വ​രി​ക​ൾ​ ​എ​ഴു​തി​യ​വ​ർ​ക്കും​ ​ല​ഭി​ച്ചി​ട്ടും​ ​എം.​ജി.​രാ​ധാ​കൃ​ഷ്‌​ണ​നെ​ ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​രം​ ​ക​ടാ​ക്ഷി​ച്ച​തേ​യി​ല്ല.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം,​ ​തൂ​വെ​ള്ള​ ​മു​ണ്ടും​ ​ജു​ബ്ബ​യും​ ​ധ​രി​ച്ചു​ ​മു​റു​ക്കി​ച്ചു​വ​പ്പി​ച്ച​ ​ചു​ണ്ടു​ക​ളു​മാ​യി​ ​ആ​കാ​ശ​ത്താ​ര​ക​ൾ​ക്കി​ട​യി​ലി​രു​ന്ന് ​എം.​ജി.​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​മ​ക​നെ​ ​നോ​ക്കി​ ​പു​ഞ്ചി​രി​ക്കു​ക​യാ​വും.​

ഈ​ ​അം​ഗീ​കാ​രം​ ​അ​ച്‌​ഛ​ന് ​സ​മ​ർ​പ്പി​ക്കു​ക​യാ​ണ്.​ ​എ​ല്ലാ​ ​അ​നു​ഗ്ര​ഹ​ങ്ങ​ളും​ ​അ​ദ്ദേ​ഹ​ത്തി​ലൂ​ടെ​ ​എ​ത്തി​യ​താ​ണെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​ ​ശ​ബ്‌​ദ​മി​ശ്ര​ണ​ ​രം​ഗ​ത്ത് ​ഇ​രു​പ​ത് ​വ​ർ​ഷ​മാ​യി.​ ​മു​മ്പ് ​പ​ല​ ​ത​വ​ണ​ ​ഈ​ ​അം​ഗീ​കാ​രം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.​ ​ചി​ല​ ​സി​നി​മ​ക​ൾ​ ​ചെ​യ്യു​മ്പോ​ൾ​ ​ന​മു​ക്കൊ​രു​ ​മാ​ജി​ക് ​അ​നു​ഭ​വ​പ്പെ​ടു​മ​ല്ലോ.​ ​അ​ന​ന്ത​ഭ​ദ്രം,​ ​പ്രേ​മം,​ ​അ​ർ​ജു​ൻ​ ​റെ​ഡ്ഡി,​ ​വി​ക്രം​വേ​ദ,​ ​മാ​യ,​ ​ഉ​റു​മി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളൊ​ക്കെ​ ​അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.​ ​മൂ​ന്നു​ത​വ​ണ​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചി​ട്ടും​ ​ദേ​ശീ​യ​ ​പു​ര​സ്‌​കാ​രം​ ​അ​ക​ന്നു​ ​പോ​യി.​ ​സ​മ​യ​മാ​യി​ല്ല​ ​എ​ന്നപ്പോ​ൾ​ ​വി​ചാ​രി​ക്കും.​ ​എ​ന്താ​യാ​ലും​ ​ആ​ ​ആ​ഗ്ര​ഹം​ ​അ​ങ്ങു​പോ​യി.​ ​ഇ​ത്ത​വ​ണ​ ​വാ​ർ​ത്ത​ ​വ​ന്ന​ ​ശേ​ഷ​മാ​ണ് ​കാ​ര്യം​ ​അ​റി​ഞ്ഞ​തു​ ​ത​ന്നെ.​ ​അ​തി​ന്റെ​ ​ഒ​രു​ ​അ​ത്ഭു​ത​വും​ ​സ​ന്തോ​ഷ​വും​ ​പ​റ​ഞ്ഞ​റി​യി​ക്കു​ന്ന​തി​ലും​ ​വ​ലു​താ​ണ്.​ ​രാം​ച​ര​ൺ​ ​തേ​ജ​ ​നാ​യ​ക​നാ​യ​ ​രം​ഗ​സ്ഥ​ല​മാ​ണ് ​അ​വാ​ർ​ഡ് ​നേ​ടി​ത്ത​ന്ന​ത്.​ ​ഈ​ ​സി​നി​മ​യ്‌​ക്ക് ​ശേ​ഷം​ ​തെ​ലു​ങ്കി​ൽ​ ​നി​ന്ന് ​ധാ​രാ​ളം​ ​ഓ​ഫ​റു​ക​ളും​ ​വ​രു​ന്നു​ണ്ട്.​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​തി​ൽ​ ​ഒ​രാ​ൾ​ ​പ്രി​യ​ൻ​ ​മാ​മ​നാ​ണ് ​(​പ്രി​യ​ദ​ർ​ശ​ൻ​).​ ​അ​ദ്ദേ​ഹം​ ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഞാ​നീ​ ​വ​ഴി​ ​വ​രി​ല്ല.​ ​പി​ന്നെ​ ​ഗു​രു​ ​ദീ​പ​ൻ​ ​ചാ​റ്റ​ർ​ജി.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഒ​പ്പം​ ​പ്ര​വ​ർ​ത്തി​ച്ച​ ​നാ​ലു​ ​വ​ർ​ഷ​ങ്ങ​ളാ​ണ് ​എ​ന്നെ​ ​രൂ​പ​പ്പെ​ടു​ത്തി​ ​എ​ടു​ത്ത​ത്.​ ​അ​ച്‌​ഛ​നും​ ​ചി​റ്റ​പ്പ​നും​ (എം.ജി. ശ്രീകുമാർ)​ ​എ​ന്റേ​താ​യ​ത് ​കാ​ര​ണം​ ​അ​വ​രോ​ടു​ള്ള​ ​ക​ട​പ്പാ​ടി​നെ​ക്കു​റി​ച്ച് ​പ​റ​യു​ന്നി​ല്ല.

സി​നി​മ​ ​എ​ന്നാ​ൽ​ ​ശ​ബ്‌​ദ​വും​ ​വെ​ളി​ച്ച​വു​മാ​ണ്.​ ​പ​ക്ഷേ,​ ​ശ​ബ്‌​ദ​വി​ഭാ​ഗ​ത്തെ​ ​കു​റി​ച്ച് ​പ്രേ​ക്ഷ​ക​ർ​ ​ചി​ന്തി​ക്കാ​റി​ല്ല.​ ​പ​ശ്ചാ​ത്ത​ല​സം​ഗീ​തം​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നെ​ ​കു​റി​ച്ച് ​മാ​ത്ര​മേ​ ​അ​റി​യൂ.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​സി​നി​മ​യി​ലെ​ ​ശ​ബ്‌​ദ​ത്തി​നെ​ ​ആ​ദ്യം​ ​മു​ത​ൽ​ ​റീ​ക്രി​യേ​റ്റ് ​ചെ​യ്യു​ക​യാ​ണ്.​ ​അ​തി​ന് ​മൂ​ന്നു​ ​വി​ഭാ​ഗ​ങ്ങ​ളു​ണ്ട്.​ ​ആ​ദ്യ​ത്തേ​ത് ​റെ​ക്കാ​ഡിം​ഗാ​ണ്.​ ​ലൊ​ക്കേ​ഷ​നി​ലെ​ ​ശ​ബ്‌​ദം​ ​റെ​ക്കാ​ഡ് ​ചെ​യ്യും.​ ​സി​ങ്ക് ​സൗ​ണ്ടൊ​ക്കെ​ ​അ​തി​ൽ​ ​വ​രു​താ​ണ്.​ ​അ​ടു​ത്ത​ത് ​സൗ​ണ്ട് ​എ​ഫ​ക്‌​ട്സ്.​ ​അ​വി​ടെ​ ​ശ​ബ്‌​ദം​ ​പു​നഃ​സൃ​ഷ്‌​ടി​ക്കു​ക​യാ​ണ്.​ ​പാ​ദ​ച​ല​നം​ ​മു​ത​ൽ​ ​തു​ണി​യു​ടെ​യും​ ​വെ​ള്ള​മൊ​ഴി​ക്കു​ന്ന​തി​ന്റെ​യും​ ​ഇ​ടി​യു​ടെ​യും​ ​വ​രെ​ ​ശ​ബ്‌​ദം​ ​റീ ക്രി​യേ​റ്റ് ​ചെ​യ്യും.​ ​ചെ​ളി​യി​ലൂ​ടെ​ ​ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ,​​ ​സ്‌​റ്റു​ഡി​യോ​യി​ൽ​ ​ചെ​ളി​ക്ക​ളം​ ​സെ​റ്റ് ​ചെ​യ്‌​ത് ​കൈ​യി​ൽ​ ​ചെ​രു​പ്പ​ക​ളി​ട്ട് ​സീ​നി​ന​നു​സ​രി​ച്ച് ​അ​തി​ൽ​ ​ച​ലി​പ്പി​ച്ച് ​ശ​ബ്‌​ദ​മു​ണ്ടാ​ക്കും.​ ​അ​തു​പോ​ലെ​യാ​ണ് ​പ​രി​സ​ര​ത്തു​ള്ള​ ​ശ​ബ്‌​ദ​ങ്ങ​ളു​ടെ​ ​റെ​ക്കോ​ഡിം​ഗ്.​ ​കി​ളി​യു​ടെ​യും​ ​കാ​റി​ന്റെ​യും​ ​ബൈ​ക്കി​ന്റെ​യു​മൊ​ക്കെ​ ​ശ​ബ്‌​ദ​ങ്ങ​ൾ​ ​പ്ര​ത്യേ​ക​മാ​യി​ ​റെ​ക്കോ​‌​ഡ് ​ചെ​യ്‌​ത് ​എ​ഡി​റ്റ് ​ചെ​യ്‌​താ​ണ് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​തെ​ല്ലാം​ ​ചേ​ർ​ക്കു​ക​യാ​ണ് ​മി​ക്‌​സിം​ഗി​ൽ.​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം,​ ​ലൊ​ക്കേ​ഷ​നി​ലെ​ ​റെ​ക്കാ​ഡ​‌ിം​ഗ്,​ ​ഡ​ബ്ബ് ​ചെ​യ്‌​ത​ത്,​ ​സൗ​ണ്ട് ​എ​ഫ​ക്‌​ട്സ് ​എ​ന്നി​വ​യെ​ല്ലാം​ ​വേ​ണ്ട​ ​അ​ള​വി​ൽ​ ​ചേ​ർ​ത്ത് ​സി​നി​മ​യു​ടെ​ ​ശ​ബ്‌​ദം​ ​സൃ​‌​ഷ്‌​ടി​ക്കു​ന്ന​താ​ണ് ​എ​ന്റെ​ ​ജോ​ലി.​ ​ശ​രി​ക്ക് ​പ​റ​ഞ്ഞാ​ൽ​ ​ഒ​രു​ ​പാ​ച​ക​ക്കാ​ര​ന്റെ​ ​പ​ണി​യാ​ണ്.​ ​ഈ​ ​ചേ​രു​വ​ക​ളൊ​ന്നും​ ​കൂ​ടാ​നും​ ​കു​റ​യാ​നും​ ​പാ​ടി​ല്ല.​ ​മി​ക്‌​സ്‌​ ​ക​ഴി​ഞ്ഞാ​ൽ​ ​സി​നി​മ​ ​റെ​ഡി​യാ​യി.

വ​ലി​യ​ ​അ​ള​വി​ൽ​ ​മ്യൂ​സി​ക്ക​ൽ​ ​സെ​ൻ​സു​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​ഈ​ ​ജോ​ലി​ ​ചെ​യ്യാ​നാ​കൂ.​ ​ഒ​രു​പാ​ട് ​നാ​ൾ​ ​ക​ഷ്‌​ട​പ്പെ​ട്ടി​ട്ടാ​കും​ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ​ ​ഒ​രു​ ​മ്യൂ​സി​ക് ​ബി​റ്റ് ​ചെ​യ്യു​ന്ന​ത്.​ ​സം​ഗീ​ത​ത്തെ​ ​കു​റി​ച്ച് ​അ​റി​വു​ണ്ടെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​ഒ​രു​ ​സീ​നി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​അ​ത് ​ഉ​പ​യോ​ഗി​ക്ക​ണോ​ ​വേ​ണ്ട​യോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കാ​നാ​വൂ.​ ​ആ​ ​തീ​രു​മാ​നം​ ​സം​വി​ധാ​യ​ക​നെ​യും​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നെ​യു​മെ​ല്ലാം​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​നും​ ​ക​ഴി​യ​ണം.​ ​അ​വ​ർ​ക്കും​ ​സ​ന്തോ​ഷ​മാ​കു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​ജോ​ലി​ ​പൂ​ർ​ണ​മാ​കൂ.​ ​അ​വി​ടെ​ ​എ​ന്റെ​ ​സം​ഗീ​ത​ ​പ​ശ്ചാ​ത്ത​ലം​ ​ഒ​രു​പാ​ട് ​ഗു​ണം​ ​ചെ​യ്യാ​റു​ണ്ട്.​ ​കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ൾ​ ​മു​ത​ൽ​ ​അ​ച്‌​ഛ​ന്റെ​ ​കൂ​ടെ​ ​എ​ല്ലാ​ ​റെ​ക്കാ​ഡിം​ഗി​നും​ ​പോ​കു​മാ​യി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ത​രം​ഗി​ണി​ ​സ്റ്റു​ഡി​യോ​യി​ലേ​ക്കാ​ണ് ​ആ​ദ്യ​ ​കാ​ല​യാ​ത്ര​ക​ൾ.​ ​ആ​ദ്യ​മാ​യി​ ​ചെ​ന്നൈ​യി​ൽ​ ​പോ​കു​ന്ന​ത് ​മ​ണി​ച്ചി​ത്ര​ത്താ​ഴി​ന്റെ​ ​റെ​ക്കാ​ഡിം​ഗി​ന് ​വേ​ണ്ടി​യാ​ണ്.​ ​അ​ച്‌​ഛ​ന്റെ​ ​ക​ച്ചേ​രി​ക​ൾ​ക്കും​ ​കൂ​ടെ​ ​പോ​കും.​ ​ഇ​ന്ന് ​ലൈ​വ് ​സൗ​ണ്ട് ​എ​ന്ന​ ​മേ​ഖ​ല​യി​ൽ​ ​ഒ​രു​പാ​ട് ​മാ​റ്റ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ട്.​ ​അ​ന്ന് ​അ​മ്പ​ല​പ്പ​റ​മ്പി​ൽ​ ​വ​യ്‌​ക്കു​ന്ന​ത് ​ര​ണ്ട് ​മൈ​ക്കു​ക​ളും​ ​ആം​പ്ളി​ഫ​യ​റും​ ​മാ​ത്ര​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​ഇ​തെ​ല്ലാം​ ​ക​ണ്ടാ​ണ് ​വ​ള​ർ​ന്ന​ത്.​ ​ശ​ബ്‌​ദ​വും​ ​സം​ഗീ​ത​വു​മെ​ല്ലാം​ ​ര​ക്ത​ത്തി​ൽ​ ​അ​ലി​ഞ്ഞു​ ​ചേ​ർ​ന്നി​രു​ന്നു​ ​എ​ന്ന് ​പ​റ​യാം.

അ​ച്‌​ഛ​ന്റെ​ ​ഒ​രു​ ​ആ​രാ​ധി​ക​യാ​യി​ ​ജീ​വി​ക്കു​ന്ന​യാ​ളാ​ണ് ​ഇ​ന്നും​ ​അ​മ്മ.​ ​അ​ച്‌​ഛ​ന് ​ല​ഭി​ക്കാ​തെ​ ​പോ​യ​ത് ​പു​ര​സ്‌​കാ​രം​ ​മ​ക​ന് ​കി​ട്ടി​യ​പ്പോ​ൾ​ ​അ​മ്മ​യ്‌​ക്കു​ണ്ടാ​യ​ ​സം​തൃ​പ്‌​തി​യാ​ണ് ​എ​ന്റെ​ ​സ​ന്തോ​ഷം.​ ​പു​ര​സ്‌​കാ​രം​ ​അ​മ്മ​യോ​ടൊ​പ്പം​ ​പോ​യി​ ​വാ​ങ്ങ​ണം.​ ​എ​ന്റെ​ ​വ​ള​ർ​ച്ച​ ​അ​ച്‌​ഛ​ൻ​ ​എ​ത്ര​മാ​ത്രം​ ​ക​ണ്ടി​ട്ടു​ണ്ടെ​ന്ന് ​അ​റി​യി​ല്ല.​ ​എ​ന്നി​ൽ​ ​പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നോ​ ​എ​ന്നും​ ​അ​റി​യി​ല്ല.​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്ത് ​അ​ത്യാ​വ​ശ്യം​ ​ഉ​ഴ​പ്പാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​അ​ച്‌​ഛ​ന് ​സ​ന്തോ​ഷം​ ​ന​ൽ​കി​യ​ ​ഒ​ന്നു​ര​ണ്ട് ​അ​നു​ഭ​വ​ങ്ങ​ളു​ണ്ട്.​ ​അ​ന​ന്ത​ഭ​ദ്ര​മാ​ണ് ​അ​ച്‌​ഛ​നും​ ​ഞാ​നും​ ​ഒ​രു​മി​ച്ച​ ​ഒ​രേ​യൊ​രു​ ​സി​നി​മ.​ ​അ​തി​ന് ​മി​ക​ച്ച​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്‌​കാ​രം​ ​അ​ദ്ദേ​ഹ​ത്തി​ന് ​ല​ഭി​ച്ചു.​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ചി​ല്ലെ​ങ്കി​ലും​ ​മ​റ്റു​നി​ര​വ​ധി​ ​അ​വാ​ർ​ഡു​ക​ൾ​ ​എ​ന്നെ​ത്തേ​ടി​യും​ ​വ​ന്നു.​ ​പ​ല​തും​ ​അ​ച്‌​ഛ​നോ​ടൊ​പ്പം​ ​സ്‌​റ്റേ​ജി​ൽ​ ​നി​ന്ന് ​വാ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞു.​ ​അ​തു​പോ​ലെ​ ​അ​ച്‌​ഛ​നെ​ ​അ​വ​സാ​ന​മാ​യി​ ​ഐ.​സി.​യു​വി​ലേ​ക്ക് ​കൊ​ണ്ടു​ ​പോ​കു​ന്ന​ ​സ​മ​യ​ത്ത്,​ ​ടി​വി​യി​ൽ​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​അ​ങ്കി​ളി​ന്റെ​ ​ഒ​രു​ ​അ​ഭി​മു​ഖം​ ​കാ​ണി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​തി​ൽ​ ​അ​ച്‌​ഛ​നെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞു.​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​ര​ചി​ച്ച​ ​ഓ​ ​മൃ​ദു​ലേ​ ​എ​ന്ന​ ​പാ​ട്ടി​ന് ​അ​ച്‌​ഛ​നാ​ണ് ​സം​ഗീ​തം​ ​ചെ​യ്‌​ത​ത്.​ ​അ​തി​നി​ട​യി​ൽ​ ​എ​ന്നെ​ ​കു​റി​ച്ചും​ ​ചി​ല​ ​ന​ല്ല​ ​വാ​ക്കു​ക​ൾ​ ​പ​റ​ഞ്ഞു.​ ​അ​തു​കേ​ട്ട് ​കി​ട​ക്കു​ക​യാ​യി​രു​ന്ന​ ​അ​ച്‌​ഛ​ന്റെ​ ​ക​ണ്ണു​ക​ൾ​ ​നി​റ​ഞ്ഞു.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​ഐ.​സി.​യു​വി​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​ത്,​ ​പി​ന്നീ​ട് ​തി​രി​കെ​ ​വ​ന്നി​ല്ല. ഒ​ര​നു​ഗ്ര​ഹം​ ​എ​നി​ക്ക് ​ത​ന്നി​ട്ടാ​കാം​ ​അ​ച്‌​ഛ​ൻ​ ​പോ​യ​ത്.​ ​മ​ക​ൾ​ ​ഗൗ​രി​ ​പാ​ർ​വ​തി.​ ​ഒ​മ്പ​താം​ ​ക്ളാ​സി​ലാ​യി.​ ​ന​ന്നാ​യി​ ​ചി​ത്രം​ ​വ​ര​യ്‌​ക്കും.​ ​നൃ​ത്ത​മാ​ണ് ​മ​റ്റൊ​രി​ഷ്‌​ടം.​ ​പാ​ട്ടു​ ​പാ​ടാ​നും​ ​താ​ത്പ​ര്യം​ ​കാ​ണി​ക്കു​ന്നു​ണ്ട്.​ ​ഭാ​ര്യ​ ​മ​ഞ്ജു​വും​ ​വ​ലി​യ​ ​പി​ന്തു​ണ​യാ​ണ് .

mr radhakrishnan talk about father mg radhakrishnan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top