Connect with us

ആ ഒരു റിസ്‌ക്ക് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എടുക്കാന്‍ താല്പര്യമില്ല. ഞാന്‍ വളരെ വ്യത്യസ്തമായി ആലോചിക്കുന്ന ഒരു മനുഷ്യനാണ്; കുട്ടികളില്ലാത്തതിനെ കുറിച്ച് എംജി ശ്രീകുമാര്‍

Malayalam

ആ ഒരു റിസ്‌ക്ക് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എടുക്കാന്‍ താല്പര്യമില്ല. ഞാന്‍ വളരെ വ്യത്യസ്തമായി ആലോചിക്കുന്ന ഒരു മനുഷ്യനാണ്; കുട്ടികളില്ലാത്തതിനെ കുറിച്ച് എംജി ശ്രീകുമാര്‍

ആ ഒരു റിസ്‌ക്ക് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എടുക്കാന്‍ താല്പര്യമില്ല. ഞാന്‍ വളരെ വ്യത്യസ്തമായി ആലോചിക്കുന്ന ഒരു മനുഷ്യനാണ്; കുട്ടികളില്ലാത്തതിനെ കുറിച്ച് എംജി ശ്രീകുമാര്‍

മലയാളികള്‍ക്ക് എം.ജി ശ്രീകുമാര്‍ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികള്‍ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല് പതിറ്റാണ്ടുകളായി നമുക്കൊപ്പം ഉണ്ട്. ഗാന രംഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വദിക്കുന്നവരാണ്.

ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചാണ് ലേഖ എംജി ശ്രീകുമാറുമായി അടുക്കുന്നത്. ഏറെക്കാലം ഇവര്‍ ലിവിംഗ് ടുഗെദറിലായിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ വെച്ച് 2004 ജനുവരി 14 നാണ് ലേഖയും എംജി ശ്രീകുമാറും വിവാഹിതരായത്. ഇവരെക്കുറിച്ച് പല ഗോസിപ്പുകളും വര്‍ഷങ്ങളായി വരാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദമ്പതികള്‍.

എം ജി ശ്രീകുമാറിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ നിരന്തരം ചോദിക്കുന്ന ചോദ്യം എന്തുകൊണ്ട് കുട്ടികള്‍ വേണ്ടാ എന്ന തീരുമാനം എടുത്തത് എന്നാണ്. പലപ്പോഴും അദ്ദേഹം ഇതിനുള്ള മറുപടി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതേ ചോദ്യത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. മനോരമ ന്യൂസിവെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് എം ജി ഇക്കാര്യം പറയുന്നത്.

‘കുട്ടികള്‍ ഇല്ലാത്തത് നിങ്ങളുടെ തീരുമാനമാണോ ദൈവ നിശ്ചയമാണോ?’ എന്നായിരുന്നു ചോദ്യം, തങ്ങളുടെ തീരുമാനം ആണ് കുട്ടികള്‍ വേണ്ടാ എന്നത് എന്നാണ് അ?ദ്ദേഹം പറയുന്നു. ശേഷം ഇതേക്കുറിച്ച കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹം പറയുന്നുണ്ട്. ഞങ്ങളുടെ തീരുമാണ് കുട്ടികള്‍ വേണ്ടാ എന്ന്. ഉണ്ടായാല്‍ നല്ലതായിരിക്കണം ഇല്ലേല്‍ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്.

ആ ഒരു റിസ്‌ക്ക് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എടുക്കാന്‍ താല്പര്യമില്ല. ഞാന്‍ വളരെ വ്യത്യസ്തമായി ആലോചിക്കുന്ന ഒരു മനുഷ്യനാണ്. കാരണം ഞാന്‍ എന്റെ തീരുമാനത്തിന് കല്യാണം കഴിച്ചു. എന്റെ തീരുമാനത്തിന് കുട്ടികള്‍ വേണ്ടാന്ന് വെച്ചു. ഞാന്‍ പ്രാക്ടിക്കലായി ഞാന്‍ കണ്ടും കേട്ടും മനസ്സിലാക്കിയിട്ടുണ്ട്, പലരുടേയും മക്കള്‍ പ്രശ്‌നമാണ്.

ജീവിതം ആസ്വദിക്കാനാണോ കുട്ടികള്‍ വേണ്ടാ എന്ന് വെച്ചത് എന്ന ചോദ്യത്തിന്, അങ്ങനെയൊന്നുമില്ല ജീവിതം ആസ്വദിച്ചതൊക്കെ മതി ധാരാളം ആസ്വദിച്ചു. ഞാന്‍ ഒരു തീരുമാനം എടുത്തു, ചില കാരണങ്ങളാല്‍ എനിക്കത് വെളിപ്പെടുത്താന്‍ സാധിക്കില്ല, വേറൊന്നുമല്ല ഞങ്ങളുടെ പേഴ്‌സണല്‍ പ്രശ്‌നങ്ങളൊന്നുമല്ല, ഞങ്ങള്‍ കണ്ടുമനസ്സിലാക്കിയടത്തോളം ഞാന്‍ ആദ്യ പറഞ്ഞ പോയിന്റ് കുട്ടികള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ അത് നല്ലതായിരിക്കണം, അത് തലവേദനയായിരിക്കരുത്, ഇല്ലെങ്കില്‍ ഉണ്ടാവാതിരക്കുന്നതാണ് നല്ലത്‌ല എന്നാണ് എന്റെ പോളിസി, എന്നാണ് അദ്ദേഹം പറഞ്ഞു.

അതേ സമയം, പലപ്പോഴും എം ജിയേയും ഭാര്യ ലേഖയേയും ചുറ്റിപ്പറ്റി ചില വിവദങ്ങള്‍ ഉണ്ടാവാറുണ്ട്. ഇവര്‍ക്ക് കുട്ടികള്‍ ഉണ്ടെന്നും മറച്ചുവെയ്ക്കുന്നതാണെന്നുമൊക്കെ ഇടയ്ക്ക് വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഇവര്‍ കാര്യമാക്കാറില്ല. ഒരു കാെറിയന്‍ കുട്ടിയുടെ മുഖം കാണിച്ച് കൊണ്ട് തന്റെ കുഞ്ഞാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചും തങ്ങള്‍ക്ക് കുട്ടിയുണ്ടായി അതിനെ ഒളിപ്പിച്ചതാണ് എന്നൊക്കെ കാണുമ്പോള്‍ ചിരിവരുമെന്നും ഇരുവരും നേരത്തെ പറഞ്ഞിരുന്നു.

ഗോസിപ്പുകള്‍ ചെറുപ്പക്കാരെക്കുറിച്ച് എഴുതട്ടെ. തങ്ങള്‍ക്കൊക്കെ പ്രായമായില്ലേയെന്നും ലേഖ ചോദിക്കുന്നു. ഗോസിപ്പുകളെക്കുറിച്ച് എംജി ശ്രീകുമാറും സംസാരിച്ചു. ഗോസിപ്പുകള്‍ ഇഷ്ടമാണ്. എന്നാല്‍ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പ് ഈയടുത്ത് വന്നിട്ടുണ്ടെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. മകള്‍ അമേരിക്കയിലാണ്. അവളുടെ ഭര്‍ത്താവ് നല്ല പൊസിഷനിലാണ്. മകന്‍ യുകെയിലാണ്. അവരൊക്കെ വെല്‍ സെറ്റില്‍ഡ് ആണ്.

ഇടയ്ക്കിടെ ഞങ്ങള്‍ യാത്ര പോകും. ഈയിടെ അമേരിക്കയില്‍ പോയി തിരിച്ച് വന്നപ്പോള്‍ പുതിയ വാര്‍ത്ത. ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കുട്ടിയുണ്ട്, കുട്ടിയെ കാണാന്‍ പോയതാണ്, ആ കുട്ടിയെ അവിടെ എവിടെയോ ആക്കി തിരിച്ച് വന്നു എന്നാണ് വാര്‍ത്ത. കുട്ടിയെ ഒളിപ്പിച്ച് വെച്ചതാണെന്ന്. വാര്‍ത്ത സ്‌ക്രോള്‍ ചെയ്ത് നോക്കിയപ്പോള്‍ ഒരു കൊറിയന്‍ കൊച്ച്. ആ സമയത്ത് തന്നെ ഞാന്‍ എല്ലാവരെയും ഫോണ്‍ ചെയ്തു. എനിക്കിഷ്ടപ്പെട്ടെന്ന് പറഞ്ഞുവെന്നും ലേഖ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top