Connect with us

ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെ -ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രത്തിന്റെ അഞ്ചാം വാർഷികത്തിൽ മഞ്ജു വാരിയർ പറയുന്നു !!!

Malayalam

ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെ -ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രത്തിന്റെ അഞ്ചാം വാർഷികത്തിൽ മഞ്ജു വാരിയർ പറയുന്നു !!!

ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത് ഇങ്ങനെ -ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രത്തിന്റെ അഞ്ചാം വാർഷികത്തിൽ മഞ്ജു വാരിയർ പറയുന്നു !!!

ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാരിയർ സിനിമയിലേക്ക് തിരികെയെത്തിയ ചിത്രമായിരുന്നു
ഹൗ ഓള്‍ഡ് ആര്‍ യു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം ബോക്സ് ഓഫീസിലും വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ‘ഹൗ ഓള്‍ഡ് ആര്‍ യു’ സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച്‌ എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസ്സുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് മഞ്ജുവാര്യര്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

മഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഹൗ ഓള്‍ഡ് ആര്‍ യു’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം.

വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസ്സുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്.

സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് ‘ഹൗ ഓള്‍ഡ് ആര്‍ യു’ ‘എത്ര വയസ്സായി’ എന്ന ചോദ്യത്തെ നിസ്സാരമാക്കിക്കളഞ്ഞു.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദ.

manju varrier facebook post about how old are you

More in Malayalam

Trending

Recent

To Top