Malayalam Breaking News
മിഠായിത്തെരുവ് അഭ്രപാളികളിൽ – വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രമൊരുക്കുന്നത് രതീഷ് രഘുനന്ദൻ
മിഠായിത്തെരുവ് അഭ്രപാളികളിൽ – വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രമൊരുക്കുന്നത് രതീഷ് രഘുനന്ദൻ
മലയാളിയുടെ പ്രിയ ഇടങ്ങളിലൊന്നായ കോഴിക്കോട് മിഠായിത്തെരുവ് പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു.
മിഠായിത്തെരുവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു.
കുട്ടനാടൻ മാർപാപ്പയുടെ വിജയാഘോഷ ചടങ്ങിൽ കുഞ്ചാക്കോ ബോബനാണ് ചിത്രം അനൗൺസ് ചെയ്തത്.
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം, നിരവധി ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ഹസീബ് ഹനീഫ് അജി മേടയിൽ നൗഷാദ് ആലത്തൂർ എന്നിവരാണ് നിർമ്മിക്കുന്നത്. രതീഷ് രഘുനന്ദൻ ആണ് മിഠായിത്തെരുവ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.
പ്രിത്വിരാജിന്റെ വമ്പൻ ചിത്രമായ കാളിയന്റെ രചയിതാവായ ബി ടി അനിൽകുമാർ ആണ് മിഠായിത്തെരുവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രണം സമീർ ഹഖ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. പ്രോജക്ട് ഡിസൈൻ ഷാജി ഷോ ഫൈൻ. ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുകയാണ്.
Mittayitheruvu movie announced
