ഇതാണോ വെടിക്കെട്ട് ; ആദ്യ സംവിധാന സംരംഭം ഗംഭീരമാക്കി ബിബിനും വിഷ്ണുവും
ഇതാണോ വെടിക്കെട്ട് ; ആദ്യ സംവിധാന സംരംഭം ഗംഭീരമാക്കി ബിബിനും വിഷ്ണുവും
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ഒരുമിച്ച് സംവിധാനം ചെയ്ത സിനിമയാണ് വെടിക്കെട്ട് . ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ ആയ സിനിമ കാണികൾക്ക് വൈകാരികമായ പല മുഹൂർത്തങ്ങളും സമ്മാനിക്കുന്നുണ്ട്. വിഷ്ണുവും ബിബിനും മത്സരിച്ച് അഭിനയം കാഴ്ച്ചവെച്ച സിനിമയാണ് . ഇരുവരും ഒന്നിക്കുന്ന ഒരോ രംഗവും കണ്ടിരിക്കാൻ തന്നെ ഭംഗിയാണ്. പ്രണയമാണ് വെടിക്കെട്ടിന്റെ ‘മെയിൻ’ എങ്കിലും കഥ പറയുന്ന രീതിയും കഥപാത്രങ്ങളിൽ കൊണ്ടുവന്നിരിക്കുന്ന വ്യത്യസ്തതയും വളരെയേറെ പുതുമ നിറഞ്ഞതാണ് . വിഷ്ണു ഉണ്ണികൃഷ്ണൻ ഇതുവരെ കൈകാര്യം ചെയ്യാത്ത കഥാപാത്രമാണ് ഇതിൽ.
ബിബിൻ ജോർജ് വെടിക്കെട്ടിലെ ജിത്തുവായി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നായികയായി എത്തിയ ഐശ്വര്യയും വളരെ മികച്ചു നിന്നു. ഷിബ്‍ലി എന്ന കഥാപാത്രമായി റിയലിസ്റ്റിക്ക് അഭിനയത്തിലൂടെ സിനിമയിൽ ശ്രദ്ധ നേടാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു .
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് സഹനിര്‍മ്മാണം. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ഒരുപിടി മികച്ച കലാകാരന്മാരെ വെടിക്കെട്ടിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു.