അജ്ഞാത സംഘത്തിന്റെ വെടിവയ്പ്പിൽ മാദ്ധ്യമപ്രവർത്തക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഈസ്റ്റ് ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ അജ്ഞാത സംഘം വെടിയുതിർത്തു
ഈസ്റ്റ് ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ അജ്ഞാത സംഘം വെടിയുതിർത്തു. ആക്രമണത്തിൽ കയ്യിൽ വെടിയേറ്റ നോയിഡയിലെ മാദ്ധ്യമപ്രവർത്തകയായ മിതാലി ചന്ദോല അപകടനില തരണം ചെയ്തു. ഈസ്റ്റ് ഡൽഹിയിലെ അശോക് നഗറിൽ ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം
മാരുതി സ്വിഫ്റ്റിലെത്തിയ മുഖം മൂടി ധരിച്ച അക്രമികൾ മിതാലിയുടെ വാഹനത്തെ മറി കടന്ന് വെടിയുതിർക്കുകയും കാറിലേക്ക് മുട്ട എറിയുകയുമായിരുന്നു.
‘മുഖംമൂടി ധരിച്ച രണ്ട് പേർ എന്റെ കാറിലേക്ക് ആദ്യം മുട്ട എറിഞ്ഞു. ഞാൻ വണ്ടി നിർത്താത്തതിനാൽ അവർ രണ്ടുതവണ വെടിയുതിർത്തു’-പരാതിക്കാരി പറഞ്ഞു.
കുടുംബ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം . അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജസ്മീറ്റ് സിംഗ് പറഞ്ഞു.
2008ൽ മാദ്ധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥൻ സൗത്ത് ഡൽഹിയിൽ വാഹനം ഓടിച്ച് പോകുന്നതിനിടെ വെടിയേറ്റ് മരിച്ചിരുന്നു.
Mithali Chandola