Malayalam
ഉടനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല, എന്നാല്‍ ഭാവിയില്‍ എന്തും സംഭവിക്കാം!; രണ്ടാം വിവാഹത്തെ കുറിച്ച് മീന
ഉടനെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല, എന്നാല്‍ ഭാവിയില്‍ എന്തും സംഭവിക്കാം!; രണ്ടാം വിവാഹത്തെ കുറിച്ച് മീന
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്.
രജനികമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു. ഇതിന് പിന്നാലെ മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ചും അനാവശ്യ പ്രചരണങ്ങളുണ്ടായി.
നടന്‍ ധനുഷും മീനയും വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്നടക്കമുള്ള കിംവദന്തികള്‍ ഒരു സമയത്ത് തമിഴകത്ത് ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ മീന ഇതിനോട് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം. ‘നിങ്ങള്‍ സുന്ദരിയാണ്. ചെറുപ്പവുമാണ്. എപ്പോഴാണ് രണ്ടാം വിവാഹം?’ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യം ചോടിപ്പിച്ചെങ്കിലും ക്ഷമ കൈ വിടാതെ ആയിരുന്നു മീനയുടെ മറുപടി. രണ്ടാമത് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു ഐഡിയയുമില്ലെന്നും. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും മീന പറഞ്ഞു.
‘ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. ഞാന്‍ ഇത്രയും വലിയ നടിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. ഇപ്പോള്‍ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്. എനിക്ക് എന്റെ മകളേക്കാള്‍ പ്രാധാന്യമുള്ള ഒന്നുമില്ല. സിംഗിള്‍ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാന്‍ തനിച്ചായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഞാന്‍ എന്റെ സുഖം മാത്രമല്ല നോക്കുന്നത്,’
‘വിവാഹം കഴിക്കുമോ ഇല്ലയോ എന്നൊന്നും ഒരു പ്രസ്താവന നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഉടനെയൊന്നും ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ അവിവാഹിതയായി തന്നെ തുടരും,’ എന്നും മീന പറഞ്ഞു. അതേസമയം ഭാവിയില്‍ എന്തും സംഭവിച്ചേക്കാമെന്നും നടി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ ധനുഷും മീനയും തമ്മില്‍ വിവാഹിതരാവാന്‍ പോവുന്നു എന്ന തരത്തിലും പ്രചാരണം നടന്നിരുന്നു. ഇതേ ബെയില്‍വാന്‍ രംഗനാഥന്‍ തന്നെയാണ് ഈക്കാര്യങ്ങളും പറഞ്ഞ്. ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തുകളും വലിയ വര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ധനുഷുമായി പുതിയ ബന്ധത്തിലേക്ക് നടി പോവുകയാണെന്ന രംഗനാഥന്റെ വെളിപ്പെടുത്തല്‍ ആരാധകരെയും അത്ഭുതപ്പെടുത്തിയിരുന്നു. പിന്നാലെ അതിനുള്ള വിശദീകരണവും താരം നല്‍കി.
നാളുകള്‍ക്ക് മുന്‍പാണ് മീനയുടെ ഭര്‍ത്താവ് അന്തരിക്കുന്നത്. ശേഷം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന നടി ധനുഷിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ടെന്ന് എനിക്കും പറയാന്‍ സാധിക്കില്ല.
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്‍പത് വയസേ ഉള്ളു. ഇരുവരും പങ്കാളികളില്ലാതെ ജീവിക്കുകയുമാണ്. അപ്പോള്‍ അവരുടെ ശരീരം പലതും ആവശ്യപ്പെടും. അതുകൊണ്ട് ഇനിയൊരു ജീവിതം ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. ചിലപ്പോള്‍ വിവാഹം കഴിക്കാതെ ലിവിംഗ് ടുഗദറായിട്ടും ജീവിച്ചേക്കാം എന്നും താന്‍ ഒരുപാട് ആരാധിക്കുന്ന രജനികാന്തിന്റെ മകള്‍ക്ക് മീന എങ്ങനെ ദ്രോഹം ചെയ്യും എന്നതാണ് ചോദ്യം’, എന്നും രംഗനാഥന്‍ പറഞ്ഞിരുന്നു.
വിദ്യാ സാഗറും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റൂമറുകള്‍ വന്നു. ഇക്കാര്യം വിളിച്ച് ചോദിച്ചു. ഞങ്ങള്‍ക്കിടയില്‍ വഴക്കുകളുണ്ടായിട്ടില്ല. ഞങ്ങള്‍ വളരെ സന്തോഷത്തിലാണ് കഴിഞ്ഞത്,’ എന്ന് മീന പറയുന്നു. വിദ്യാസാഗറിന് ശ്വാസകോശ ട്രാന്‍സ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങള്‍ നടന്ന് വരികയായിരുന്നു. അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിട്ടുണ്ട്. പക്ഷെ അവിടെ പോയാലും കാത്തിരിക്കണം. അവയവ മാറ്റ ശസ്ത്രക്രിയ നടക്കുമെന്ന് തന്നെയാണ് കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായാണ് മരണം സംഭവിച്ചത്. ഈ !ഞെട്ടല്‍ മാറിവരുന്നതേയുള്ളൂ,’ എന്നും മീന വ്യക്തമാക്കി.
‘ വിദ്യാസാഗറിന്റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഞാന്‍ രണ്ടാമതും വിവാഹിതയാകാന്‍ പോകുന്നെന്ന് അവര്‍ എഴുതി. ധനുഷ്, ഒരു രാഷ്ട്രീയക്കാരന്‍, മുതിര്‍ന്ന താരം, ബിസിനസുകാരന്‍ എന്നിവരെ വിവാഹം ചെയ്യാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു, സത്യാവസ്ഥ അറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്നെ കുടുംബത്തെ ഇത് ബാധിച്ചിട്ടുണ്ട്,’ മീന വ്യക്തമാക്കിയിരുന്നു.
