Connect with us

സ്വാമി ഒരു ഫോട്ടോ എടുത്തോട്ടെ… ഉണ്ണി മുകുന്ദനോടൊപ്പം സെല്‍ഫിയെടുക്കാന്‍ അമ്മമാരുടെ തിരക്ക്!; ആരെയും നിരാശരാക്കാതെ നടന്‍

Malayalam

സ്വാമി ഒരു ഫോട്ടോ എടുത്തോട്ടെ… ഉണ്ണി മുകുന്ദനോടൊപ്പം സെല്‍ഫിയെടുക്കാന്‍ അമ്മമാരുടെ തിരക്ക്!; ആരെയും നിരാശരാക്കാതെ നടന്‍

സ്വാമി ഒരു ഫോട്ടോ എടുത്തോട്ടെ… ഉണ്ണി മുകുന്ദനോടൊപ്പം സെല്‍ഫിയെടുക്കാന്‍ അമ്മമാരുടെ തിരക്ക്!; ആരെയും നിരാശരാക്കാതെ നടന്‍

നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം സിനിമയുടെ റിലീസിനുശേഷമാണ് ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകരെ ആരാധകരായി കൂടുതലായും ലഭിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തരംഗമായൊരു സിനിമ കൂടിയായിരുന്നു മാളികപ്പുറം. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മവും പൂജയും നടന്നിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കര്‍മം എന്നിവ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് നടന്നത്. സംവിധായകന്‍ വിനയ് ഗോവിന്ദ് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചപ്പോള്‍ നിര്‍മാതാവ് സജീവ് സോമന്‍ ആദ്യ ക്ലാപ്പടിച്ചു.

ഉണ്ണിമുകുന്ദന്‍ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമല്‍ അവതരിപ്പിക്കുന്നു. സ്‌കന്ദ സിനിമാസ്, കിംഗ്‌സ് മെന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഈ ചിത്രത്തില്‍ ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്നുണ്ട്. പൂജ ചടങ്ങില്‍ ഉണ്ണി മുകുന്ദന്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വലിയൊരു ഭക്തജനക്കൂട്ടം തന്നെ ഉണ്ണിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ പകര്‍ത്താനും സംസാരിക്കാനുമെല്ലാമായി ക്ഷേത്രാങ്കണത്തില്‍ തടിച്ച് കൂടിയിരുന്നു. ബൗണ്‍സേഴ്‌സിന്റെ സഹായത്തോടെയാണ് ഉണ്ണി മുകുന്ദന്‍ ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് എത്തിയത്.

പ്രായമായ അമ്മമാര്‍ പോലും ഉണ്ണി മുകുന്ദനെ ഒന്ന് തൊടാനും സംസാരിക്കാനുമായി താരത്തിന് ചുറ്റും കൂടിയിരുന്നു. സ്വാമി ഒരു ഫോട്ടോ എടുത്തോട്ടെ… എന്ന് ചോദിച്ചാണ് ചിലരൊക്കെ ഉണ്ണിയുടെ അടുത്തേക്ക് സെല്‍ഫി പകര്‍ത്താന്‍ എത്തിയത്. ആരെയും മുഷുപ്പിക്കാതെ സാധിക്കുന്നവര്‍ക്കെല്ലാം ഷേക്ക് ഹാന്റും സെല്‍ഫിയും ഉണ്ണി മുകുന്ദന്‍ നല്‍കി.

അതേസമയം സ്വന്തം കരിയറിന്റെ വളര്‍ച്ചക്ക് വേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് മാളികപ്പുറം പോലെയുള്ള സിനിമകള്‍ ഉണ്ണി മുകുന്ദന്‍ ചെയ്യുന്നതെന്ന കുറിപ്പ് ഒരു സിനിമാഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു. അതിന് എതിരെ പ്രതിഷേധിച്ച് ഉണ്ണി മുകുന്ദനും രംഗത്ത് എത്തിയിരുന്നു.

‘മല്ലു സിങ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന അഭിനയത്തിന്റെ കാര്യം പറയാനാണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത്ത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗമാണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുകയെന്നത്.’ ‘പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണി മുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്’, എന്നായിരുന്നു സിനിമാഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്. മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയ് ഗണേഷ് ഒഴിവാക്കാമെന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടിയായി കുറിച്ചത്.

More in Malayalam

Trending

Recent

To Top