Malayalam
എനിക്കിത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചില്‍ നിന്നും അത് ഒഴിവാക്കണം; വൈറലായി മീനയുടെ പഴയ പോസ്റ്റ്
എനിക്കിത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചില്‍ നിന്നും അത് ഒഴിവാക്കണം; വൈറലായി മീനയുടെ പഴയ പോസ്റ്റ്
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. 1990ലായിരുന്നു അത്. അതേ വര്‍ഷം തന്നെ ‘ഏരു നാപ കത്തി’ എന്ന തമിഴ് ചിത്രത്തിലും നായികയായി തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി മലയാളം തുടങ്ങിയ ഭാഷകളില്‍ ബാലതാരമായി അഭിനയിച്ചതിന് ശേഷമാണ് താരം നായികയായി നടി അരങ്ങേറ്റം കുറിക്കുന്നത്. ശാലീന സൗന്ദര്യവും ശാന്തതയുമൊക്കെയായിരുന്നു നടി മീനയുടെ സൗന്ദര്യത്തിന്റെ പ്രത്യേകത. ഒന്നിന് പുറകെ ഒന്നായി സിനിമയില്‍ നായികയായി തന്നെ അവസരങ്ങള്‍ ലഭിച്ചതോടെ മുന്‍നിരയിലേക്കാണ് നടി വളര്‍ന്നത്.
രജനികമല്‍ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനിമീന കോമ്പിനേഷനില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. മീനയെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയിയല്‍ വൈറലാവുന്നത്.
ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടിയുടെ വ്യക്തി ജീവിതത്തില്‍ വലിയൊരു ആഘാതമായി ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചിരുന്നു. പിന്നാലെ നടി വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന തരത്തിലും ധനുഷിനെ വിവാഹം ചെയ്യുമെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ മീനയുടെ പഴയൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സംവിധായകനായ മണിരത്‌നം സംവിധാനം ചെയ്ച ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ പിസ് 2 തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍. ആദ്യ ഭാഗത്തിന്റെ തകര്‍പ്പന്‍ വിജയം കാരണം സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന ഈ ചിത്രത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
റിലീസ് ചെയ്ത തിയ്യറ്ററുകളില്‍ എല്ലാം വന്‍ ജനാവലിയാണ് സിനിമ കാണാന്‍ എത്തുന്നത്. ചിയാന്‍ വിക്രം, ഐശ്വര്യ റായ് ബച്ചന്‍, ജയം രവി, കാര്‍ത്തി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, അദിതി റാവു ഹൈദരലി, പ്രഭു തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
അതേ സമയം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗം പിഎസ് 1 റിലീസ് ചെയ്ത സമയത്ത് തെന്നിന്ത്യന്‍ താരം മീന സിനിമയെക്കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. ഈ കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുന്നത്.
ഓക്കേ, എനിക്കിത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചില്‍ നിന്നും അത് ഒഴിവാക്കണം. ഞാന്‍ അസൂയാലുവാണ് ജീവിതത്തില്‍ ആദ്യമായി ഒരാളോട് എനിക്ക് അസൂയ തോന്നുന്നു. ഐശ്വര്യ റായ് ബച്ചന്‍ കാരണം അവര്‍ക്ക് പൊന്നിയിന്‍ സെല്‍വനില്‍ എന്റെ സ്വപ്ന കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കാന്‍ അവസരം കിട്ടി എന്നായിരുന്നു മീനയുടെ പോസ്റ്റ്.
ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാക്കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തിയത്. പൊന്നിയിന്‍ സെല്‍വന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മണിരത്‌നം, കുമരവേല്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് രവി വര്‍മ്മന്‍, ചിത്ര സന്നിവേശം ശ്രീകര്‍ പ്രസാദ്, കലാസംവിധാനം തൊട്ടാധരണി, എ ആര്‍ റഹ്മാന്‍ ആണ് സംഗീതം നല്‍കുന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു മീനയുടെ 40 വര്‍ഷങ്ങളുടെ ആഘോഷം നടന്നത്. നടന്‍ രജിനികാന്ത് ഉള്‍പ്പെയുള്ളവര്‍ പരിപാടിയില്‍ മീനയെ ആദരിക്കാനെത്തി. രാധിക, റോജ, സുഹാസിനി, ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ മീനയുടെ മകള്‍ നൈനിക വിദ്യാസാഗറും സംസാരിച്ചു. നൈനികയുടെ വാക്കുകള്‍ കേട്ടിരുന്നവര്‍ കണ്ണീരണിയുകയും ചെയ്തു. തന്റെ അമ്മയെക്കുറിച്ച് വരുന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് നൈനിക സംസാരിച്ചു.
‘അമ്മ വളരെയധികം വര്‍ക്ക് ചെയ്യും. എന്നാല്‍ വീട്ടില്‍ വന്നാല്‍ അവര്‍ എന്റെ അമ്മയാണ്. എന്റെ അച്ഛന്‍ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. എന്റെ മുന്നില്‍ നിരവധി തവണ കരഞ്ഞു. ഞാന്‍ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ നോക്കി. ഇനി ഞാന്‍ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകള്‍ എന്റെ അമ്മയെ പറ്റി വ്യാജ വാര്‍ത്ത എഴുതിയിട്ടുണ്ട്’.
‘അമ്മ രണ്ടാമതും ഗര്‍ഭിണിയായിരുന്നെന്നാണ് ഒരു ചാനല്‍ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാല്‍ ഇത്തരം നിരവധി വാര്‍ത്തകള്‍ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോര്‍ത്ത് നിര്‍ത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു മനുഷ്യനാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താല്‍ വിഷമിക്കില്ലേ,’ എന്നും നൈനിക പറഞ്ഞു.
മകളുടെ വാക്കുകള്‍ കേട്ട് മീന വികാരഭരിതയായി. മകളോടൊപ്പം വേദിയില്‍ വന്ന് ഇതേപറ്റി സംസാരിക്കുകയും ചെയ്തു. അച്ഛനെപ്പോലെ വൈകാരികമായി പ്രകടിപ്പിക്കുന്ന ആളല്ല മകള്‍. പക്ഷെ കാര്യങ്ങള്‍ അവളിത്ര ആഴത്തില്‍ മനസ്സിലാക്കിയിരുന്നെന്ന് അറിഞ്ഞതില്‍ ആശ്ചര്യമെന്ന് മീന വ്യക്തമാക്കി. തെറി എന്ന സിനിമയില്‍ ബാല താരമായെത്തി നൈനിക മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.