അവർ നൽകിയ ബിസ്‌കറ്റ് കഴിച്ചു കണ്ണുകൾക്ക് അണുബാധയുണ്ടായി മായ മൗഷ്മിയ്ക്ക് സംഭവിച്ചത് !
മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു മായാ മൗഷ്മി. നിരവധി സീരിയലുകളിലും സിനിമകളിലുമെല്ലാം ഒട്ടനവധി വേഷങ്ങൾ ചെയ്ത് വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും സജീവമായി നിന്ന കാലത്ത് തന്നെ അഭിനയ ജീവിതം നിർത്തേണ്ടി വന്നു നടി മായാ മൗഷ്മിക്ക്. മലയാളികളെ ഒരുകാലത്ത് കുടുകുടെ ചിരിപ്പിച്ച പരമ്പരയായിരുന്നു പകിട പകിട പമ്പരം. അതിലെ ഓരോ കഥാപത്രങ്ങളേയും ഇന്നും മലയാള ടെലിവിഷൻ ആരാധകർ മറക്കാനിടയില്ല. പ്രത്യേകിച്ചും മായ മൗഷ്മി എന്ന നടിയെ… സിനിമാ സീരിയൽ നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ച് നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ. തിരുവനന്തപുരം സ്വദേശിയായ മായ ടെലിവിഷൻ സീരിയലുകൾക്ക് പുറമെ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
ഇപ്പോൾ കുറച്ച് നാളായി അഭിനയത്തോട് ഇടവേള എടുത്ത താരം എവിടെ എന്നുള്ള ചോദ്യങ്ങൾ നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലും മറ്റുമായി പങ്കിട്ടത്. ഒരു നടി ഇൻഡസ്ട്രിയിൽ നിന്നും മാറി നിൽക്കുമ്പോൾ തന്നെ അവരെ പറ്റി നൂറായിരം ഗോസിപ്പുകളാണ് പുറത്ത് വരിക.എന്നാൽ ഒറ്റ ഗോസിപ്പുകൾക്കും മറുപടി നൽകാതെ താരം തിരക്കിലായിരുന്നു. ജീവിതത്തിലെ പുതിയ അതിഥിയ്ക്കായി ഒരു ദിവസത്തിലെ മുഴുവൻ മണിക്കൂറുകൾ മതിയാകാത്ത അവസ്ഥയിലാരുന്നു താരം. മകൾ നിഖിതാഷയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു മായ മൗഷ്മി.’
സിനിമാ താരങ്ങളെക്കാൾ കൂടുതലായി സീരിയൽ താരങ്ങൾ കുടുംബപ്രേക്ഷകരുടെ മനസിൽ ആഴത്തിൽ പതിയും. അതുകൊണ്ട് തന്നെയാണ് മൗയ മൗഷ്മിയുടെ വിശേഷങ്ങൾ അറിയാം ഇന്നും പ്രേക്ഷകർ താൽപര്യം കാണിക്കുന്നതും.
ഇപ്പോഴിതാ അഭിനയത്തിൽ സജീവമായിരുന്ന കാലത്ത് തന്നെ താൻ അഭിനയം നിർത്തിയതിന് പിന്നിലെ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മായ മൗഷ്മി. ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ജീവിതാനുഭവങ്ങൾ മായ പങ്കുവെച്ചത്. കണ്ണിന് വന്നൊരു അണുബാധ കൊണ്ടാണ് കരിയർ തന്നെ മാറിപ്പോയതെന്ന് മായ മൗഷ്മി പറയുന്നു.2013 ലാണ് മായാ മൗഷ്മി അഭിനയം നിർത്തുന്നത്. അതിന് കാരണം തന്റെ കണ്ണുകൾക്ക് വന്ന അണുബാധയാണെന്ന് താരം പറയുന്നു. ഇന്ന് കൊവിഡ് വന്നാൽ തൊടാൻ പാടില്ല എന്നൊക്കെ അറിയാം. പക്ഷെ അന്ന് അണുബാധ വന്നാൽ പരസ്പരം തൊടരുത് എന്നൊന്നും അറിയില്ല. എനിക്ക് ആരുടേയോ കയ്യിൽ നിന്നാണ് ഈ അണുബാധ വരുന്നത്.
അവർ നൽകിയ ബിസ്‌കറ്റ് കഴിച്ചിട്ടോ…. അല്ലെങ്കിൽ അങ്ങനെയെന്തോ രീതിയിൽ അണുബാധ എനിക്ക് വന്നു. ഇത് ഭയങ്കര പെയിൻഫുൾ ആയിരുന്നു. കണ്ണിൽ നിന്ന് പേസ്റ്റ് രൂപത്തിൽ പീള വരും. കണ്ണിന്റെ സോക്കറ്റ് മുഴുവൻ നിറയും. കവിളിലെല്ലാം നീര് വെച്ച് വല്ലാത്ത അവസ്ഥയിലായിരുന്നു.
വെളിച്ചമോ ചൂടോ മുഖത്തേക്ക് അടിക്കാൻ പറ്റാത്ത അവസ്ഥ. ഒരു വർഷത്തോളമെടുത്തപു അസുഖം പൂർണമായി മാറാൻ മായാ മൗഷ്മി പറയുന്നു. അസുഖ ബാധയ്ക്ക് ശേഷം അച്ഛന്റെ വിയോഗവും തൊട്ട് പിന്നാലെ മകളുടെ ജനനവുമൊക്കെയായി കുടുംബത്തിന്റെ തിരക്കുകളേക്ക് കടന്നതും അഭിനയം ഇല്ലാതെയാകാൻ കാരണമായിയെന്നും മായ മൗഷ്മി പറയുന്നു.സീരിയലുകൾ ഉടൻ ഏറ്റെടുക്കാൻ പറ്റില്ല. അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ ഞാൻ ഇംപോർട്ടൻസ് നൽകുന്നത് മോൾക്കും കുടുംബത്തിനും വേണ്ടിയാണ്. അവൾ കുഞ്ഞല്ലേ.. അവൾ വലുതായ ശേഷം ആലോചിക്കാം. മാത്രമല്ല സീരിയലുകൾ രണ്ട്, മൂന്ന് വർഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തടസവുമാകും. അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ല.
നല്ല സിനിമകൾ വരട്ടെ. സൈഡ് റോളുകൾ അല്ലാത്ത ശക്തമായ ഒരു കഥാപാത്രം ലഭിക്കട്ടെ. അതിനായി ക്ഷമയോടെ കാത്തിരിക്കാൻ ഞാൻ റെഡിയാണ്. ഗ്ലാമറസ് ആയതോ വെറുതെ വന്ന് പോകുന്ന ഒരു കഥാപാത്രത്തിനോടോ എനിയ്ക്ക് ഒട്ടും താൽപര്യമില്ലെന്നാണ് കുറച്ച് നാളുകൾക്ക് മുമ്പ് അഭിനയത്തിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ മായ പറഞ്ഞത്.
