Connect with us

സ്വാസികയുടെ വിവാഹതസ്‌ക്കാരത്തിനിടെ സീരിയലിലെ ഭര്‍ത്താക്കന്മാതെ പരിചയപ്പെടുച്ചി മാന്‍വി; വൈറലായി വീഡിയോ

Malayalam

സ്വാസികയുടെ വിവാഹതസ്‌ക്കാരത്തിനിടെ സീരിയലിലെ ഭര്‍ത്താക്കന്മാതെ പരിചയപ്പെടുച്ചി മാന്‍വി; വൈറലായി വീഡിയോ

സ്വാസികയുടെ വിവാഹതസ്‌ക്കാരത്തിനിടെ സീരിയലിലെ ഭര്‍ത്താക്കന്മാതെ പരിചയപ്പെടുച്ചി മാന്‍വി; വൈറലായി വീഡിയോ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് സ്വാസിക. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്‍ത്തകി കൂടിയാണ് സ്വാസിക. സിനിമകളിലൂടെയാണ് താരം ക്യാമറയ്ക്ക് മുന്നിലെത്തുന്നതെങ്കിലും സീരിയലുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ‘സീത’ എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സ്വാസികയുടെയും പ്രേം ജേക്കബിന്റെയും വിവാഹം. ആഴ്ചകള്‍ക്ക് മുന്‍പാണ് താന്‍ വിവാഹിതയായേക്കുമെന്ന് സ്വാസിക വെളിപ്പെടുത്തുന്നത്.

പിന്നാലെ വിവാഹിതയായെന്നും അറിയിക്കുകയായിരുന്നു. വളരെ ആഘോഷമായി സിനിമാ സീരിയല്‍ സുഹൃത്തുക്കള്‍ അണിനിരന്ന വലിയ താരവിവാഹം നടത്തിയിരിക്കുകയാണ്. സ്വാസികയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ മാന്‍വി സുരേന്ദ്രനും ചടങ്ങില്‍ ശ്രദ്ധേയയായി. സീത എന്ന ഹിറ്റ് സീരിയലില്‍ ഒരുമിച്ച് അഭിനയിക്കുന്ന കാലം മുതലേ സ്വാസികയും മാന്‍വിയും സുഹൃത്തുക്കളാണ്. വധൂവരന്മാര്‍ക്കൊപ്പമുള്ള വീഡിയോസും ചിത്രങ്ങളും മാന്‍വി സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സ്വാസികയുടെ ഓണ്‍സ്‌ക്രീനിലെ ഭര്‍ത്താക്കന്മാരെ കുറിച്ച് മാന്‍വി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ ഉടനെ സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കാബ്ബും ഒരുമിച്ച് നില്‍ക്കുമ്പോഴാണ് സീത സീരിയലിലെ സ്വാസികയുടെ ഭര്‍ത്താക്കന്മാരെ മാന്‍വി പരിചയപ്പെടുത്തിയത്. സ്വാസികയുടെ സീരിയല്‍ കരിയറിലെ ഏറ്റവും ഹിറ്റ് സീരിയലായിരുന്നു സീത. ആദ്യം ഏഷ്യനെറ്റിലും, പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലും സീത സംപ്രേക്ഷണം ചെയ്തിരുന്നു.

നടന്മാരായ ബിബിന്‍ ജോസും ഷാനവാസ് ഷാനുവുമാണ് സീരിയലില്‍ സ്വാസികയുടെ ജോഡികളായി എത്തിയിരുന്നത്. ആദ്യം ബിബിന്‍ ജോസുമായിട്ടുള്ള കെമിസ്ട്രിയാണ് വര്‍ക്ക് ആയതെങ്കില്‍ പിന്നീട് ഷാനവാസിന്റെ ഇന്ദ്രന്‍ എന്ന കഥാപാത്രത്തിനൊപ്പമുള്ള കെമിസ്ട്രിയും തരംഗമായി. എന്നാല്‍ നടിയുടെ വിവാഹത്തിനെത്തിയപ്പോള്‍ മുന്‍ഭര്‍ത്താക്കന്മാരെന്ന നിലയിലാണ് മാന്‍വി ഇരുവരെയും പരിചയപ്പെടുത്തിയത്.

‘ബിബിന്‍ ജോസിനെ ചൂണ്ടിക്കാട്ടി ഇത് സ്വാസികയുടെ ആദ്യ ഭര്‍ത്താവ്, ഷാനവാസ് ഷാനുവിനെ ചൂണ്ടികാട്ടി ഇത് രണ്ടാമത്തെ ഭര്‍ത്താവ് ഇത് ശരിക്കുള്ള ഭര്‍ത്താവ് പ്രം ജേക്കബ് എന്നിങ്ങനെ കാണിച്ച്‌കൊണ്ടാണ്മാന്‍വി പറഞ്ഞത്. നടിയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്.

സീരിയലിലെ പൊരുത്തം കാരണം സ്വാസികയുടെ പേരിനൊപ്പം നടന്മാരുടെ പേരുകള്‍ ചേര്‍ത്തും ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ അവരൊക്കെ നേരത്തെ വിവാഹിതരായത് കൊണ്ട് കൂടുതല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍ ബാച്ചിലറായ പ്രേമുമായി ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ആദ്യമായിട്ട് അങ്ങനൊരു ഇഷ്ടം ഉണ്ടാവുന്നത്. താന്‍ ആഗ്രഹിച്ചതിന്റെ നേര്‍ വിപരീതമായ സ്വഭാവമാണ് പ്രേമിന്റേതെന്നാണ് ഒരു അഭിമുഖത്തില്‍ സ്വാസിക പറഞ്ഞത്.

അതേ സമയം പരസ്പരം ബഹുമാനം കൊടുത്ത് കൊണ്ടാണ് സ്വാസികയും പ്രേമും വിവാഹിതരായത്. പ്രേം നടിയ്ക്ക് പുടവ കൊടുത്തതിന് പിന്നാലെ സ്വാസിക ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വന്ദിച്ചിരുന്നു. പിന്നാലെ പ്രേമും ഭാര്യയുടെ കാലില്‍ തൊട്ട് വന്ദിച്ചു. ഇങ്ങനെ വേണം ഭര്‍ത്താക്കന്മാരായാല്‍ എന്നാണ് ആരാധകരും പറയുന്നത്. അത്യാവശ്യം റൊമാന്റിക് റോളുകള്‍ ബോള്‍ഡായി കൈകാര്യം ചെയ്താണ് സ്വാസിക ജനപ്രീതി നേടുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങി ചതുരം എന്ന സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ നടിമാരില്‍ അധികമാരും ചെയ്യാന്‍ തയ്യാറാകാത്ത വേഷമായിരുന്നു ചിത്രത്തില്‍ സ്വാസിക അവതരിപ്പിച്ചത്.

മനംപോലെ മംഗല്യം എന്ന സീരിയലില്‍ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. 2009 ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമ രംഗത്തേക്ക് എത്തുന്നത്. 2010 ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. 2010 ല്‍ തമിഴ് ചിത്രമായ ഗോരിപാളയം എന്ന ചിത്രത്തില്‍ നായികയായി, മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു, പ്രഭുവിന്റെ മക്കള്‍ , കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയില്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

More in Malayalam

Trending