Connect with us

‘മലൈക്കോട്ടൈ വാലിബന്’ വേണ്ടിയാണ് പാടിയത് എന്ന് അറിയില്ലായിരുന്നു; ലാലേട്ടന്റെ സിനിമയില്‍ എന്റെ ശബ്ദം കേള്‍ക്കുക എന്ന് പറയുന്നത് തന്നെ സന്തോഷം!; അഭയ ഹിരണ്‍മയി

Malayalam

‘മലൈക്കോട്ടൈ വാലിബന്’ വേണ്ടിയാണ് പാടിയത് എന്ന് അറിയില്ലായിരുന്നു; ലാലേട്ടന്റെ സിനിമയില്‍ എന്റെ ശബ്ദം കേള്‍ക്കുക എന്ന് പറയുന്നത് തന്നെ സന്തോഷം!; അഭയ ഹിരണ്‍മയി

‘മലൈക്കോട്ടൈ വാലിബന്’ വേണ്ടിയാണ് പാടിയത് എന്ന് അറിയില്ലായിരുന്നു; ലാലേട്ടന്റെ സിനിമയില്‍ എന്റെ ശബ്ദം കേള്‍ക്കുക എന്ന് പറയുന്നത് തന്നെ സന്തോഷം!; അഭയ ഹിരണ്‍മയി

മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ നേടിയ ഗായികയാണെങ്കിലും കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികള്‍ക്ക് സുപരിചിതയായ മാറുന്നതും ഈ വാര്‍ത്തകളിലൂടെയാണ്.

എന്നാല്‍ ഇപ്പോഴിതാ ‘മലൈക്കോട്ടൈ വാലിബന്’ വേണ്ടിയാണ് താന്‍ പാടിയത് എന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന് പറയുകയാണ് ഗായിക. ഒരു വര്‍ഷം മുന്‍പ് പ്രശാന്ത് പിള്ള തന്നെ കൊണ്ട് ഒരു പാട്ട് പാടിപ്പിച്ചിരുന്നു എന്നും എന്നാല്‍ ഏത് സിനിമയ്ക്ക് വേണ്ടിയായിരുന്നുവെന്ന് താന്‍ ചോദിച്ചിരുന്നില്ല എന്നും അഭയ പറഞ്ഞു. രണ്ട് മാസം മുന്‍പ് ഡബ്ബിങ്ങിനായി ചെന്നപ്പോഴാണ് ലിജോ അക്കാര്യം പറഞ്ഞത് എന്നും അപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും അഭയ പറയുന്നു.

മലൈക്കോട്ടൈ വാലിബനിലെ അദ്യ ഗാനമായി പുറത്തിറക്കിയ പുന്നാര കാട്ടിലെ പൂവനത്തില്‍ എന്നു തുടങ്ങുന്ന ഗാനമാണ് അഭയ പാടിയിരിക്കുന്നത്. വാലിബന്‍ റിലീസാകുമ്പോള്‍ വലിയ സ്‌ക്രീനില്‍, അതും ലാലേട്ടന്‍ അഭിനയിക്കുന്ന ഒരു സിനിമയില്‍ എന്റെ ശബ്ദം കേള്‍ക്കുക എന്ന് പറയുമ്പോള്‍ അതിനേക്കാള്‍ വലിയ ഒരു എക്‌സൈറ്റ്‌മെന്റില്ല.

ഒരു വര്‍ഷം മുന്‍പ് എന്നെ പ്രശാന്ത് പിള്ള ഒരു പാട്ട് പാടിക്കാനായി വിളിച്ചു. പട്ട് പാടി അതിഷ്ടപ്പെട്ടു. എന്നാല്‍ ഏത് സിനിമയ്ക്ക് വേണ്ടിയാണ് ഈ പാട്ട് എന്നൊന്നും ഞാന്‍ ചോദിച്ചിരുന്നില്ല. അതിന് ശേഷം ലിജോ വാലിബന് വേണ്ടി എന്നെ വിളിച്ചു. പാട്ട് പാടാനാണ് എന്ന ആഗ്രഹത്തില്‍ ഞാന്‍ പോയി. പക്ഷെ അത് ഡബ്ബ് ചെയ്യാന്‍ വേണ്ടിയിട്ടായിരുന്നു. എനിക്ക് ഡബ്ബ് ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നില്ല. എന്നിരുന്നാലും ഞാന്‍ ശ്രമിച്ചു നോക്കി. അത് ദയനീയമായി പരാജയപ്പെട്ടു, ഞാന്‍ അവിടെനിന്ന് ഇറങ്ങി വന്നു.

ലിജോ ആശ്വസിപ്പിക്കാനെന്നോണം എനിക്ക് പാട്ടിട്ടു തന്നു. ‘അഭയ പാടിയ പാട്ട് കേള്‍ക്കേണ്ടെ’ എന്ന് ചോദിച്ചു. അപ്പോഴാണ് എനിക്ക് മനസിലാകുന്നത് ഞാന്‍ ഈ പടത്തിലാണ് പാടിയിരിക്കുന്നത് എന്ന്. അതിന് ശേഷം എനിക്ക് പ്രശാന്ത് പിള്ളയുടെ ഓഫീസില്‍ നിന്ന് കണ്‍ഫര്‍മേഷന്‍ കിട്ടി. ലിജോയാണ് എനിക്ക് പാട്ടിന്റെ വിഷ്വല്‍ കാണിച്ചു തരുന്നത്. അതില്‍ ലാലേട്ടന്‍ അവസാനം വരുന്നതൊക്കെ കാണുമ്പോള്‍ വളരെ സന്തോഷം തോന്നി. മലൈക്കോട്ടൈ വാലിബന്റെ മൂവിങ് എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ മനസിലാക്കുന്നത് എന്റെ പാട്ട് പുറത്തുവന്നതിന് ശേഷമാണ്, അഭയ പറഞ്ഞു.

More in Malayalam

Trending

Recent

To Top