Malayalam
ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ജീവിതം ശരിക്കും മാറും; പുതിയ ചിത്രങ്ങളുമായി അമല പോള്‍
ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ജീവിതം ശരിക്കും മാറും; പുതിയ ചിത്രങ്ങളുമായി അമല പോള്‍
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി അമല പോള്‍ മാറി. പിന്നീട് താരം മലയാളത്തിലേക്കും തിരിച്ചു വന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അമല പോള്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അമല പോള്‍. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലേക്കും ചുവടു വച്ചിരിക്കുകയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമെല്ലാം ഒരുപാട് ഉയര്‍ച്ച താഴ്ചകളിലൂടെയും അമലയ്ക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതും താന്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് ഭര്‍ത്താവിനൊപ്പമുള്ള മനോഹര നിമിഷങ്ങളെ കുറിച്ചും, ഗര്‍ഭകാലം എങ്ങനെയൊക്കെ ആസ്വദിക്കുന്നു എന്നതിനെ കുറിച്ചും അടിക്കടി താരം പങ്കുവെയ്ക്കാറുണ്ട്.
നക്ഷത്രങ്ങളുടെ വെട്ടത്തില്‍ രാത്രികാലങ്ങളും ആസ്വദിക്കുന്നതിനെ കുറിച്ചും, ഇപ്പോഴത്തെ സന്തോഷത്തെ കുറിച്ചുമൊക്കെയാണ് അമലയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘നക്ഷത്ര വിളക്കിന് താഴെയുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍’ എന്ന് പറഞ്ഞാണ് അമല പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ജീവിതം ആകെ, ശരിക്കും മാറും. സ്വയം സ്‌നേഹിക്കുമ്പോഴാണ് നിങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു എന്ന് ബോധ്യപ്പെടുന്നത്. കൂടുതല്‍ ആവശ്യപ്പെടാന്‍ ധൈര്യമുള്ളവരാകുക. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ പ്രവൃത്തിക്കാന്‍ അച്ഛടക്കം പാലിക്കണം’ എന്നാണ് അമല പോള്‍ പറയുന്നത്.
ഗോവയിലെ വായു കുള എന്ന സ്ഥലത്താണ് ഇരുവരും ഇപ്പോള്‍. അമലയുടെ മുപ്പത്തിരണ്ടാം ബര്‍ത്തഡേയ്ക്ക് ജഗദ് അമലയ്ക്ക് ലവ് പ്രപ്പോസ് ചെയ്യുന്ന വീഡിയോയ്‌ക്കൊപ്പമാണ് വിവാഹത്തെ കുറിച്ച് നടി അനൗണ്‍സ് ചെയ്തത്. അധികം വൈകാതെ വിവാഹം നടന്നു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഗുജറാത്ത് സ്വദേശിയായായ ജഗദ് സ്വദേശിയാണ്. ജീവിതത്തിലെ തുടക്കകാലം മുഴുവനും ജഗദ് ഗുജറാത്തിലാണ് ചെലവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്‌റ്റേയുടെ ഹെഡ് ഓഫ് സെയില്‍സില്‍ ജോലി ചെയ്യുകയാണ് ജഗദ് എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം തന്നെ സ്വപ്നത്തിനു പിന്നാലെ സഞ്ചരിക്കുന്ന ആള് എന്നാണ് പ്രൊഫൈലില്‍ നല്‍കിയിരിക്കുന്നത്.
അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ല്‍ സംവിധായകന്‍ എ.എല്‍. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു. തമിഴകത്തെയാകെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ഇത്.
വിവാഹശേഷം കരിയറുമായി മുന്നോട്ട് പോകുന്നതിനെ സംവിധായകനും കുടുംബവും പിന്തുണയ്ക്കാതിരുന്നതാണ് വിവാഹമോചനത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നത്. സൗഹൃദപരമായൊരു വേര്‍പിരിയല്‍ ആയിരുന്നു അമലയുടെയും വിജയുടേതും. വിവാഹമോചനത്തിന് ശേഷം അമലയോ എ.എല്‍ വിജയോ പരസ്പരം ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. കരിയറും ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു ഇരുവരും. അതിനിടെ വിജയുടെ രണ്ടാം വിവാഹത്തിന് അമല പോള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തിരുന്നു.
2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് മലയാളത്തിലേക്ക് അമല എത്തിയത്. നീലത്താമര വിജയമായെങ്കിലും അമലയ്ക്ക് പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചില്ല. പിന്നീട് തമിഴില്‍ ചെറിയ വേഷങ്ങള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. സാമിയുടെ വിവാദചിത്രമായ സിന്ധു സമവേലി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ അമല അറിയപ്പെട്ടു തുടങ്ങി. പിന്നീട് മൈന എന്ന സിനിമയിലൂടെ മുന്‍ നിരയിലേയ്ക്ക് എത്തുകയും ചെയ്തു. മൈന ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി.