Connect with us

സാന്യ മല്‍ഹോത്രയെ ‘കലാപക്കാരാ..’ സ്റ്റെപ്പ് പഠിപ്പിച്ച് ഐശ്വര്യ ലക്ഷ്മി

Malayalam

സാന്യ മല്‍ഹോത്രയെ ‘കലാപക്കാരാ..’ സ്റ്റെപ്പ് പഠിപ്പിച്ച് ഐശ്വര്യ ലക്ഷ്മി

സാന്യ മല്‍ഹോത്രയെ ‘കലാപക്കാരാ..’ സ്റ്റെപ്പ് പഠിപ്പിച്ച് ഐശ്വര്യ ലക്ഷ്മി

അടുത്ത കാലത്ത് മലയാള സിനിമയില്‍ നിന്ന് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ദുല്‍ഖല്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ചത്ര ജനപ്രീതി നേടിയെടുക്കാന്‍ ആയില്ല. അതേസമയം ചിത്രത്തിലെ പാട്ടുകളടക്കം ഹിറ്റ് ആയിരുന്നു.

ഇപ്പോഴിതാ ഒരു അവാര്‍ഡ് വേദിയില്‍ ചിത്രത്തിലെ കലാപക്കാരാ… എന്ന ഗാനത്തിലെ ഹുക്ക് സ്‌റ്റെപ്പ് ബോളിവുഡ് താരം സാന്യ മല്‍ഹോത്രയെ പഠിപ്പിക്കുന്ന ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോ ആണ് വൈറല്‍ ആവുന്നത്.

ഒടിടി പ്ലേ അവാര്‍ഡ് വേദിയില്‍ അവതാരകന്റെ ആവശ്യപ്രകാരമാണ് ഐശ്യര്യ ലക്ഷ്മി തൊട്ടടുത്ത് ഉണ്ടായിരുന്ന സാന്യ മല്‍ഹോത്രയ്ക്ക് സ്‌റ്റെപ്പ് കാട്ടിക്കൊടുക്കുന്നത്. തുടര്‍ന്ന് വേദിയില്‍ ഗാനം പ്ലേ ചെയ്യുമ്പോള്‍ ഐശ്വര്യയുടെ ചുവടുകളെ അനുകരിക്കുന്ന സാന്യയെയും വീഡിയോയില്‍ കാണാം.

ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റവുമായിരുന്നു കിംഗ് ഓഫ് കൊത്ത. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത എന്ന ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ട് ഗെറ്റപ്പുകളിലാണ് രാജു എന്ന നായക കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.

ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ട ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം രാജശേഖര്‍, തിരക്കഥ അഭിലാഷ് എന്‍ ചന്ദ്രന്‍.

More in Malayalam

Trending

Recent

To Top