Malayalam
ശിശുദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള വീഡിയോയുമായി മനോജ് കെ ജയന്‍; വൈറലായി വീഡിയോ
ശിശുദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള വീഡിയോയുമായി മനോജ് കെ ജയന്‍; വൈറലായി വീഡിയോ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് സന്തോഷം ഇരട്ടിയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ ആയിരുന്നു ഉര്‍വ്വശിയും മനോജ് കെ ജയനും ജീവിതത്തില്‍ ഒന്നായത്. നടന്‍ മനോജ് കെ ജയനുമായുള്ള ഉര്‍വശിയുടെ വിവാഹബന്ധത്തിന് കുറച്ച് വര്‍ഷങ്ങള്‍ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ.
2000 ലായിരുന്നു താര വിവാഹം. പ്രണയ വിവാഹം ഉര്‍വശിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും നടി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. 2001 ല്‍ തേജാ ലക്ഷ്മി എന്ന മകളും ഉര്‍വശിക്കും മനോജ് കെ ജയനും ജനിച്ചു. 2008 ലാണ് ഇരുവരും വേര്‍പിരിയുന്നത്. വിവാഹമോചന സമയത്ത് ഉര്‍വശിക്കെതിരെ മനോജ് കെ ജയന്‍ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യവും ഉണ്ടായി. മകളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ള തര്‍ക്കം കുറച്ച് നാള്‍ തുടര്‍ന്നിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും മറ്റൊരു ജീവിതം തെരഞ്ഞെടുത്ത് സന്തോഷകരമായി ജീവിക്കുകയാണ്.
രണ്ട് ഇടങ്ങളിലാണ് കഴിയുന്നതെങ്കിലും അച്ഛന്റേയും അമ്മയുടെയും സ്‌നേഹവും കരുതലും ഒരുപോലെ കുഞ്ഞാറ്റയ്ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. മക്കളുടെ സന്തോഷത്തിന് വളരെ അധികം പ്രധാന്യം എന്നും മനോജ് കെ ജയന്‍ നല്‍കിയിരുന്നു. രണ്ടാം വിവാഹത്തില്‍ ഒരു മകന്‍ കൂടി മനോജിനുണ്ട്. ഇപ്പോഴിതാ മനോജ് കെ ജയന്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സോഷ്യല്‍മീഡിയയില്‍ പങ്കിട്ട വീഡിയോയാണ് ശ്രദ്ധനേടുന്നത്.
മൂന്ന് മക്കള്‍ക്കൊപ്പം സന്തോഷത്തോടെ ചിരിച്ച് ഉല്ലസിക്കുന്ന മനോജ് കെ ജയനാണ് ചിത്രത്തിലുള്ളത്. കുഞ്ഞാറ്റ, ആശയുടെ മകള്‍, മനോജിന്റെയും ആശയുടെയും മകന്‍ എന്നിവരാണ് മനോജിനൊപ്പമുള്ളത്. മക്കള്‍ക്കൊപ്പമുള്ള മനോജിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മൂന്ന് കുട്ടികളെയല്ല നാല് കുട്ടികളെയാണ് തങ്ങള്‍ വീഡിയോയില്‍ കാണുന്നതെന്നാണ് ചിലര്‍ കുറിച്ചത്.
സോഷ്യല്‍മീഡിയയില്‍ ആക്ടീവായ നില്‍ക്കുന്ന കാര്യത്തില്‍ മനോജ് കെ ജയന്‍ ഒരുപടി മുന്നിലാണ്. മുമ്പും മക്കള്‍ക്കും ഭാര്യയ്ക്കും ഒപ്പമുള്ള രസകരമായ വീഡിയോകള്‍ മനോജ് കെ ജയന്‍ പങ്കിട്ടിരുന്നു. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ച് നാളുകളായി വിദേശത്താണ് താമസം.
ഷൂട്ടിങ് തിരക്ക് ഒഴിയുമ്പോള്‍ മനോജും ഇടയ്ക്ക് അവിടേക്ക് യാത്ര നടത്തും. കുഞ്ഞാറ്റ അടുത്തിടെ ഉര്‍വശിയെ കാണാന്‍ ചെന്നൈയിലെ വീട്ടില്‍ എത്തിയിരുന്നു. മകള്‍ വന്ന സന്തോഷം സോഷ്യല്‍മീഡിയ വഴി ഉര്‍വശിയും പങ്കിട്ടിരുന്നു. രണ്ടാം വിവാഹത്തില്‍ ഉര്‍വശിക്ക് ഒരു ആണ്‍കുഞ്ഞുണ്ട്. ഉര്‍വശിയുടെ രണ്ടാം വിവാഹം അധികം ആരെയും അറിയിക്കാതെയായിരുന്നു.
2013 ന് നവംബറിലാണ് ശിവപ്രസാദുമായുള്ള വിവാഹം നടന്നത്. ഒരു സ്വകാര്യത വേണമെന്ന് തോന്നി അതുകൊണ്ടാണ് വിവാഹക്കാര്യം അധികമാരെയും അറിയിക്കാതിരുന്നതെന്നാണ് ഉര്‍വ്വശി പറഞ്ഞത്. ഇഷാന്‍ എന്നാണ് ഉര്‍വശിയുടെ മകന്റെ പേര്. തേജലക്ഷ്മി എന്നാണ് കുഞ്ഞാറ്റയുടെ പേര്. മനോജ് കെ ജയന്റെ പുതിയ വീഡിയോ വൈറലായതോടെ അന്നത്തെ ആ തീരുമാനമാണ് എല്ലാവരുടെയും ഇന്നത്തെ സന്തോഷത്തിന് പിന്നില്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍.
‘ആരോടും ദേഷ്യവും വാശിയും മനസില്‍ വെച്ചുകൊണ്ടിരുന്നിട്ട് എന്തുകാര്യം. ക്ഷമിക്കാനും പൊറുക്കാനും ഒരു ജന്മമല്ലേയുള്ളൂ. ആരോടും പരാതിയോ പരിഭവമോ ഇല്ല. പലരും പഴയ കാര്യങ്ങള്‍ പറഞ്ഞ് പരിഹസിക്കാനും കുത്തിനോവിക്കാനും വരും. അങ്ങനെ പറയുന്നതുകൊണ്ട് അവര്‍ക്ക് സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെ.’ ‘എന്ത് കേട്ടാലും പ്രതികരിക്കാറില്ല. അതൊന്നും ബാധിക്കില്ലെന്ന് നമ്മള്‍ തീരുമാനിച്ചാല്‍ മതി’, എന്നാണ് ഒരിക്കല്‍ മനോജ് കെ ജയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഉര്‍വശി ഇപ്പോഴും സഹനടിയായും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ്.
അതേസമയം, വിവാഹമോചനത്തിന്റെ സമയത്തുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ ഉര്‍വശി സംസാരിച്ചിട്ടുണ്ട്. അതൊരു വിധിയാണ്. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. മനസിന്റെ പ്രസന്നമായ കാര്യങ്ങളിലേക്ക് കടക്കുമ്പോഴാണ് മുന്നോട്ട് പോകാന്‍ കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുന്നത്. വീണ്ടും വീണ്ടും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. കഴിഞ്ഞ് വന്ന വഴികളില്‍ ദുര്‍ഘടമായ സംഭവങ്ങളുണ്ട്.
അതിനെ തിരിഞ്ഞ് നോക്കാം. വീണ്ടും അവിടെ പോയി നിന്ന് അവിടെ നോക്കരുത്. അത് അര്‍ത്ഥശൂന്യമാണെന്ന് എനിക്ക് തോന്നുന്നെന്നും ഉര്‍വശി അന്ന് വ്യക്തമാക്കി. അമ്മയുടെ മനസിന്റെ പോസിറ്റിവിറ്റിയാണത്. വിഷമിക്കാനാണെങ്കില്‍ എന്റെ അമ്മയ്ക്ക് ഒരിക്കലും കണ്ണീര്‍ തോര്‍ന്ന സമയം ഉണ്ടാകില്ല. മറ്റെന്തോ നന്മയ്ക്ക് വേണ്ടിയാണെന്നാണ് ഓരോ കാര്യങ്ങള്‍ വരുമ്പോഴും ചിന്തിക്കാറ്. അതായിരിക്കും നല്ലതെന്നും ഉര്‍വശി അഭിപ്രായപ്പെട്ടു.
