Malayalam
അജിത്തും ഭാവനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാരണക്കാരി മഞ്ജു വാര്യര്‍; ചെയ്യാറു ബാലു.
അജിത്തും ഭാവനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാരണക്കാരി മഞ്ജു വാര്യര്‍; ചെയ്യാറു ബാലു.
മലയാളികള്‍ക്ക് ഭാവന എന്ന നടിയ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മള്‍ എന്ന ചിത്രത്തിലെ പരിമളം ആയി എത്തി ഇന്ന് മലയാള സിനിമാ ലോകത്തും മറ്റ് ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താന്‍ ഭാവനയ്ക്ക് അധികം കാലതാമസം വേണ്ടി വന്നിരുന്നില്ല. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച താരം മലയാള സിനിമയില്‍ നിന്നും അപ്രതീക്ഷിത ഇടവേളയാണ് എടുത്തത്.
ഇപ്പോള്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ മലയാള സിനിമാ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി ഭാവന. മലയാളത്തില്‍ നിന്ന് മാറി നിന്നെങ്കിലും കന്നഡ സിനിമാ രംഗത്ത് താരം സജീവമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോള്‍ വളരെ സെലക്ടീവായി മാത്രമാണ് ഭാവന സിനിമകള്‍ ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമാണ് ഭാവനയുടെ ഏറെയും സിനിമകള്‍ ഇറങ്ങുന്നത്. മലയാളത്തില്‍ ഒരിടവേളയ്ക്കുശേഷമാണ് ഭാവന വീണ്ടും സിനിമകള്‍ ചെയ്ത് തുടങ്ങിയത്. ജീവിതത്തിലുണ്ടായ ചില അപ്രതീക്ഷിതമായ സംഭവങ്ങളാണ് മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഭാവനയെ പ്രേരിപ്പിച്ചത്. മലയാളത്തിലും കന്നഡയിലും ആക്ടീവാണെങ്കിലും തമിഴില്‍ ഭാവന ഇപ്പോള്‍ അഭിനയിക്കാറില്ല. സിനിമകള്‍ ചെയ്യാറില്ലെങ്കിലും തമിഴില്‍ ഭാവനയ്ക്കുള്ള ആരാധകരുടെ എണ്ണം കുറഞ്ഞിട്ടില്ല.
ചിത്തിരം പേസുതടി സിനിമയിലൂടെയാണ് ഭാവന തമിഴിലേക്ക് അരങ്ങേറിയത്. പിന്നീട് ദീപാവലി അടക്കം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ ഭാവനയ്ക്ക് കഴിഞ്ഞു. അതേസമയം അടുത്തിടെ നടന്‍ അജിത്തിനൊപ്പമുള്ള ഭാവനയുടെ വീഡിയോ വൈറലായിരുന്നു. 2010ല്‍ പുറത്തിറങ്ങിയ അസല്‍ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായികയായിരുന്നു ഭാവന.
ഇപ്പോഴിതാ അജിത്തും ഭാവനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാരണക്കാരി ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും സിനിമാനിരൂപകനുമായ ചെയ്യാറു ബാലു. ‘അസല്‍ എന്ന ചിത്രത്തിലാണ് ഭാവനയും അജിത്തും നേരത്തെ ഒന്നിച്ചഭിനയിച്ചത്. അന്ന് മുതല്‍ ഇരുവരും തമ്മില്‍ നല്ല ഒരു സൗഹൃദമുണ്ടായിരുന്നു.
തുനിവ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മഞ്ജു വാര്യരുമൊത്ത് അഭിനയിക്കവെ തനിക്ക് ഭാവനയുമായി സംസാരിക്കണമെന്ന് അജിത്ത് പറയുകയായിരുന്നുവത്രെ.’ ‘എന്നാല്‍ അന്ന് മഞ്ജു ഫോണില്‍ െ്രെട ചെയ്തുവെങ്കിലും ഭാവനയെ കിട്ടിയില്ല. മറ്റൊരു നമ്പറിലേക്ക് കൂടെ വിളിച്ചുനോക്കി. പക്ഷെ അതും നോട്ട് റീച്ചബിളായിരുന്നു. പിന്നീട് തന്റെ സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി ഭാവന മഞ്ജുവിനെ വിളിച്ചു.
സിനിമയുടെ ഷൂട്ടിങ് ചെന്നൈയിലായിരുന്നു. അപ്പോഴാണ് മഞ്ജു പറഞ്ഞത് അജിത്ത് സര്‍ നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞിരുന്നുവെന്ന്.’ ‘നോക്കിയപ്പോള്‍ അജിത്തിന്റെ വിടാമുയര്‍ച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിങും ചെന്നൈയില്‍ നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഫോണില്‍ വിളിച്ച് സംസാരിച്ചതിനുശേഷം ഭാവന അജിത്തിനെ നേരിട്ട് പോയി കണ്ടത്. അന്ന് ലഞ്ച് നമുക്കൊരുമിച്ച് കഴിക്കാമെന്ന് അജിത്ത് പറഞ്ഞിരുന്നു. ഒരുമിച്ച് ഭക്ഷണം ഒക്കെ കഴിച്ചിട്ടാണ് ഇരുവരും പിരിഞ്ഞത്.’
‘അജിത്തിനൊപ്പം അഭിനയിക്കാന്‍ മാത്രമല്ല ഭാവനയ്ക്ക് വിജയ്‌ക്കൊപ്പം അഭിനയിക്കാനും അവസരം വന്നിരുന്നു. പുതിയ ഗീതൈ എന്ന ചിത്രത്തില്‍ മീര ജാസ്മിന് പകരം അഭിനയിക്കേണ്ടിയിരുന്നത് ഭാവനയായിരുന്നു.”എന്നാല്‍ ഡേറ്റിന്റെ പ്രശ്‌നം കാരണമാണ് അഭിനയിക്കാതിരുന്നതെന്നാണ്’, ചെയ്യാര്‍ ബാലു പറയുന്നത്. 2010നുശേഷം ഭാവന തമിഴില്‍ സിനിമകളൊന്നും തന്നെ ചെയ്തിട്ടില്ല. മലയാളത്തില്‍ റാണി ദി റിയല്‍ സ്‌റ്റോറിയാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ ഭാവനയുടെ സിനിമ.
അതേസമയം, സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ചും താരം ഇടയ്ക്ക് പറഞ്ഞിരുന്നു. ‘മലയാളം സിനിമയില്‍ നിന്നും മാത്രമാണ് ഞാന്‍ മാറിനിന്നത്. ഒരുപാട് മൂഡ്‌സ്വിങ്ങ്‌സൊക്കെയുള്ള ആളായതുകൊണ്ട് തന്നെ കുറച്ചൊക്കെ മനസിനെ അത് ബാധിച്ചിരുന്നു. എല്ലാ മനുഷ്യരെപ്പോലെയും തന്നെ വിഷമങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്.’ ഇന്ന് നമ്മള്‍ ഓക്കെയാകും സ്‌ട്രോങ്ങായി നിലനില്‍ക്കുമെന്ന് രാവിലെ രാവിലെ എണീറ്റ് തീരുമാനിക്കുന്നതല്ലല്ലോ എന്നാണ് ഭാവന പറഞ്ഞത്.