Connect with us

മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് ഞാന്‍ ഇംഗ്ലീഷ് പഠിച്ച ശേഷമാണ് ആ സിനിമയ്ക്ക് ഡബ്ബ് ചെയ്തത്; മമ്മൂട്ടി

Malayalam

മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് ഞാന്‍ ഇംഗ്ലീഷ് പഠിച്ച ശേഷമാണ് ആ സിനിമയ്ക്ക് ഡബ്ബ് ചെയ്തത്; മമ്മൂട്ടി

മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് ഞാന്‍ ഇംഗ്ലീഷ് പഠിച്ച ശേഷമാണ് ആ സിനിമയ്ക്ക് ഡബ്ബ് ചെയ്തത്; മമ്മൂട്ടി

മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ കരിയറില്‍ നിരവധി കഥാപാത്രങ്ങളാണ് അവിസ്മരണീയമാക്കിയത്. മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ‘ഡോ. ബാബസഹേബ് അംബേദ്കര്‍’. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അംബേദ്കര്‍ ആകാന്‍ വേണ്ടി താന്‍ ചെയ്ത കഠിനപ്രയത്‌നങ്ങളെ കുറിച്ച് മമ്മൂട്ടി മുമ്പ് ഒരു പരിപാടിക്കിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.

’30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് ആ പടം പുറത്തിറങ്ങിയത് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? 30 ദിവസം ഡബ്ബ് ചെയ്തിട്ടാണ് അംബേദ്കര്‍ ആ പരുവമെങ്കിലും ആയത്. ഇവിടെ ഒരു സിനിമ ചെയ്യാന്‍ നമുക്ക് 30 ദിവസം മതി. മദ്രാസില്‍ ആയിരുന്നു അന്ന് ഞങ്ങള്‍ താമസം.’

‘അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്. അവരുടെ അടുത്ത് മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് ഞാന്‍ ഇംഗ്ലീഷ് പഠിക്കാന്‍ പോയി. മൂന്നു മണി മുതല്‍ നാലു മണിവരെ അവര്‍ സമയം തരും. ഞാന്‍ പേടിച്ചിട്ട് മൂന്നര മണിക്ക് ചെല്ലും മൂന്നേമുക്കാല്‍ ആവുമ്പോ തിരിച്ചു പോരും.’

‘അവരു പറയുന്ന പ്രൊനണ്‍സിയേഷന്‍ ഒന്നും എനിക്ക് വരില്ല. ആ കാലത്ത് ഞാന്‍ ഇംഗ്ലീഷ് പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭയങ്കര ബ്രിട്ടീഷ് ഇംഗ്ലീഷായിരുന്നു. അതൊക്കെ പോയി ഇപ്പോ ടച്ച് വിട്ടുപോയി’ എന്നാണ് മമ്മൂട്ടി വീഡിയോയില്‍ പറയുന്നത്.

അതേസമയം, കേരളത്തിലെ 14 ജില്ലകളിലെയും ഭാഷകള്‍ സിനിമയില്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള താരമാണ് മമ്മൂട്ടി. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എത്ര കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത മമ്മൂട്ടിയ്ക്ക് മുന്നില്‍ ഭാഷയുടെയും ദേശങ്ങളുടെയും അതിരുകളില്ല.

More in Malayalam

Trending

Recent

To Top