Connect with us

മാസ് എന്‍ട്രിയുമായി മമ്മൂട്ടി !! താരസമ്പന്നമായി ലാല്‍ജോസിന്റെ മകളുടെ വിവാഹം…

Interesting Stories

മാസ് എന്‍ട്രിയുമായി മമ്മൂട്ടി !! താരസമ്പന്നമായി ലാല്‍ജോസിന്റെ മകളുടെ വിവാഹം…

മാസ് എന്‍ട്രിയുമായി മമ്മൂട്ടി !! താരസമ്പന്നമായി ലാല്‍ജോസിന്റെ മകളുടെ വിവാഹം…

മലയാള സിനിമയിലേക്ക് അസോസിയേറ്റായി കടന്നു വന്ന് പിന്നീട് മുന്‍നിര സംവിധായക നിരയിലേക്ക് കടന്നുവന്ന താരമാണ് ലാല്‍ ജോസ്. മലയാള സിനിമയിലെ എല്ലാ സൂപ്പര്‍ സ്റ്റാറുകളെ നായകന്‍മാരെ വച്ച് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ലാല്‍ ജോസിന്റെ ക്രാഫ്റ്റില്‍ പിറന്നിട്ടുണ്ട്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നല്ല സിനിമകള്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പിറന്നിട്ടുണ്ട്. കാവ്യ മാധവനെ നായികയാക്കി ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നാണ്. മഴവില്‍ മനോരമയിലെ റിയിലിറ്റി ഷോയില്‍ അദ്ദേഹം തന്റെ സിനിമയിലേക്കുള്ള നായികയേയും നായകനേയും തിരഞ്ഞെടുത്തത് അടുത്തിടെയാണ്. ലാല്‍ ജോസിന്റെ മകളായ ഐറിന്‍ ലാല്‍ മെഷേരി വിവാഹിതയാകുന്നുവെന്നുള്ള സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടത്തിയത്. ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരും അണിയറ പ്രവര്‍ത്തകരുമൊക്കെ വിവാഹത്തിന്റെ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിനിടയുള്ള വീഡിയോയും ചിത്രങ്ങളുമൊക്കെ വെറലായി മാറിയിട്ടുണ്ട്. പതിവ് പോലെ തന്നെ മാസ് എന്‍ട്രിയുമായാണ് ഇത്തവണയും മമ്മൂട്ടിയും ചടങ്ങിനെത്തിയത്. നവ്യ നായര്‍, കുഞ്ചാക്കോ ബോബന്‍, ആന്‍ അഗസ്റ്റിന്‍, അന്നാ രേഷ്മ, അനുശ്രീ, നവ്യ നായര്‍, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. സെപ്റ്റംബര്‍ 16ലേക്കാണ് മകളുടെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. അരുണ്‍ കുമാര്‍, ജോജു ജോസഫ്, മേജര്‍ രവി, നീരജ് മാധവ് , ഷൈന്‍ ടോം ചാക്കോ, എംടി വാസുദേവന്‍ നായര്‍, കമല്‍, ഹരിശ്രീ അശോകന്‍, കെപിഎസി ലളിത, ശ്രീദേവി ഉണ്ണി, ലെന, ജൂഡ് ആന്റണി, അപ്പാനി ശരത്ത്, നരേന്‍, തുടങ്ങിയവരെല്ലാം ചടങ്ങില്‍ അണി നിരന്നിരുന്നു.

Mammootty mass entry in Lal jose daughter wedding

More in Interesting Stories

Trending

Recent

To Top