Connect with us

ഈശ്വര ചൈതന്യം, 17 ദിവസം കൊണ്ട് നേടിയ കണക്കുകൾ പുറത്ത്! വേൾഡ് വൈഡ് കളക്ഷനിൽ കോടി കടന്ന് മാളികപ്പുറം

Movies

ഈശ്വര ചൈതന്യം, 17 ദിവസം കൊണ്ട് നേടിയ കണക്കുകൾ പുറത്ത്! വേൾഡ് വൈഡ് കളക്ഷനിൽ കോടി കടന്ന് മാളികപ്പുറം

ഈശ്വര ചൈതന്യം, 17 ദിവസം കൊണ്ട് നേടിയ കണക്കുകൾ പുറത്ത്! വേൾഡ് വൈഡ് കളക്ഷനിൽ കോടി കടന്ന് മാളികപ്പുറം

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയവും 2023-ലെ മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റുമായി മാറിയിരിക്കുകയാണ് മാളികപ്പുറം. തിയേറ്ററിൽ ചിത്രം നിറഞ്ഞ പ്രദർശനം നേടി മുന്നേറുകയാണ്.

വേൾഡ് വൈഡ് കളക്ഷനിൽ കോടി കടന്നിരിക്കുകയാണ് ‘മാളികപ്പുറം’. പലയിടങ്ങളിലും സിനിമയ്ക്ക് ഹൗസ്ഫുൾ ഷോകൾ ഉണ്ട്. ഇപ്പോഴിതാ ചിത്രം 17 ദിവസം കൊണ്ട് നേടിയിരിക്കുന്ന ആഗോള ഗ്രോസ് എത്രയെന്ന് അറിയിക്കുകയാണ് അണിയറക്കാര്‍.

17 ദിവസം കൊണ്ട് ചിത്രം 40 കോടിയിലേറെ നേടിയെന്നാണ് പുറത്തെത്തിയിരിക്കുന്ന കണക്കുകള്‍. റിലീസിനു ശേഷം ചിത്രം നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ഞായറാഴ്ച നേടിയതാണെന്നും അണിയറക്കാര്‍ അറിയിക്കുന്നു. ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 3 കോടി ആണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുഎഇ, ജിസിസി അടക്കമുള്ള മറ്റ് വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ചിത്രം നേടിയത് 2 കോടിയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 5 കോടിയിലേറെ നേടിയിരിക്കുകയാണ് ചിത്രമെന്നും അണിയറക്കാര്‍ അറിയിക്കുന്നു.

ആദ്യ ദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്‍ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാര്‍ക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തില്‍ കേരളത്തിലെ സ്ക്രീന്‍ കൌണ്ട് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്‍തിരുന്നതെങ്കില്‍ രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ 170 സ്ക്രീനുകളിലായി ചിത്രത്തിന്‍റെ പ്രദര്‍ശനം. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമാകും മാളികപ്പുറം എന്നാണ് സിനിമാ പ്രേമികൾ വിശ്വസിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം പതിപ്പാണ് ലോകമൊട്ടാകെ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജനുവരി 21-ന് ചിത്രം തെലുങ്ക് ഭാഷയിൽ റിലീസ് ചെയ്യും. അയപ്പ ഭക്തർക്ക് വലിയ സ്വാധീനമുള്ള തെലുങ്കാനയിലും ആന്ധാപ്രദേശിലും മാളികപ്പുറത്തിന്റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നതോടെ കാന്താര പോലുള്ള ഒരു സർപ്രൈസ് പാൻ ഇന്ത്യൻ ഹിറ്റായി മാളികപ്പുറം മാറുമെന്ന് വിലയിരുത്തപ്പെടുന്നു. നടൻ അല്ലു അർജ്ജുന്റെ ഗീതാ ആർട്സ് ആണ് മാളികപ്പുറം തെലുങ്ക് ഡബ്ബഡ് പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്‍നര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശിശങ്കര്‍ ആണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

More in Movies

Trending

Recent

To Top