Connect with us

പെങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും ഇനി… പ്രിയക്ക് ആശ്ചര്യപ്പെടുത്തുന്ന പിന്തുണ !

Malayalam Breaking News

പെങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും ഇനി… പ്രിയക്ക് ആശ്ചര്യപ്പെടുത്തുന്ന പിന്തുണ !

പെങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും ഇനി… പ്രിയക്ക് ആശ്ചര്യപ്പെടുത്തുന്ന പിന്തുണ !


മാണിക്യമലരായ പൂവിയില്‍ സെക്കറ്റുകള്‍ മാത്രം ദൈര്‍ഘ്യമുളള സൈറ്റടി പ്രിയയെ ആഗോള ക്രഷാക്കി മാറ്റി. ഇതിനു ശേഷം താരത്തിന്റെ തലവര തന്നെ മാറുകയായിരുന്നു. പിന്നീട് ആഗോളതലത്തില്‍ തന്നെ ക്രഷായി മാറിയ പ്രിയാവാര്യരെ തേടിയെത്തിയത് വിമര്‍ശന ശരങ്ങളും അടപടലം ട്രോളുകളുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വന്നിരിക്കുകയാണ്.  പ്രിയയുടെ രണ്ടാമത്തെ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച പിന്തുണയാണ് പ്രിയക്ക് ഭിച്ചുകൊണ്ടിരിക്കുന്നത്.

തുടക്കക്കാരി എന്ന നിലയില്‍ മികച്ച പ്രകടനം തന്നെയാണ് പ്രിയ കാഴ്ചവെയ്ക്കുന്നത്. എന്നാല്‍ അതിനെ ടാര്‍ജറ്റ് ചെയ്ത് നശിപ്പിക്കരുതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. 20 വയസ്സുള്ള ചെറിയ പെൺകുട്ടിയാണ് അതിന്റെ ജീവിതം നശിപ്പിക്കരുത് എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ മികച്ച പിന്തുണയാണ് പ്രിയ വാര്യർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നേരത്തെ അന്യഭാഷയില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കും താഴെ കമമന്റിട്ടും ഡിസ്​ലൈക്ക് അടിച്ചും മലയാളികള്‍ രോഷം തീര്‍ത്തിരുന്നു. അന്യഭാഷക്കാര്‍ മികച്ച പിന്തുണ ആദ്യം തന്നെ താരത്തിന് നല്‍കിയിരുന്നു.

അതിനിടയിലാണ് പ്രിയയെ നായികയാക്കി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഒരു ബോളിവുഡ് സിനിമ ഒരുക്കുന്നതായി പ്രഖ്യാപിച്ചത്. ശ്രീദേവി ബംഗ്ലാവെന്ന് പേരിട്ട ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും ആദ്യ ടീസറിന് നേരെയും പഴയ പോലെ തന്നെ ഡിസ്​ലൈക്ക് കാമ്പയിനും നെഗറ്റീവ് കമന്റ്‌സും ട്രോളുകളും സജീവമായി. 

എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ഡിസ്‌ലൈക്കുകള്‍ ലഭിക്കുന്നുണ്ടെങ്കിലും വളരെ പോസറ്റീവ് ആയ കമന്റുകളാണ് ഇതിന് താഴെ ലഭിക്കുന്നത്. 

പ്രിയയുടെ അഭിനയം മെച്ചപ്പെട്ട് വരുന്നുണ്ടെന്നും  ട്രോളുന്നത് അവസാനിപ്പിക്കണമെന്നും പ്രിയ വളരുന്നത് കണ്ട് അഭിമാനിക്കണമെന്നും ഇവര്‍ പറയുന്നു. പ്രിയ നമ്മുടെ പെങ്ങളൂട്ടിയാണെന്നും നമ്മള്‍ പിന്തുണയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അഡാര്‍ ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും ചിത്രത്തിലെ മറ്റൊരു നായിക നൂറിനും ഒരു ചാനല്‍ പരിപാടിക്കിടെ പ്രിയയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു. പ്രിയയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധമിപ്പോള്‍ ഇല്ലെന്നും അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയ അടക്കമുള്ള ചില പുതുമുഖങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഒമര്‍ ലുലു കുറ്റപ്പെടുത്തിയിരുന്നു. റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലാണ് നൂറിനും സംസാരിച്ചത്

ഇതിന് പിന്നാലെ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ‘നൂറിനും ഞാനും തമ്മില്‍ വിലയ പ്രശ്നത്തിലാണെന്നാണ് സംസാരം. അത് സത്യമല്ല. ഒരു അഡാര്‍ ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഞാനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും എന്നോടുള്ള പ്രശ്നം. ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം എന്നെ പലരും കടന്നാക്രമിക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. എനിക്ക് ആരുമായും പ്രശ്നമില്ല’- പ്രിയ പിന്നീട് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു. 

ഇതും പ്രിയയേടുള്ള പിന്തുണയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കമന്റുകളില്‍ നിന്നും മനസിലാകുന്നത്. ആരെല്ലാം തന്നെ കുറ്റം പറഞ്ഞിട്ടും ആരെയും തിരിച്ചു കുറ്റപെടുത്താന്‍ പ്രിയ പോയിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

malayali people started giving big support to priya varier

More in Malayalam Breaking News

Trending

Recent

To Top