Malayalam
മോഹന്‍ലാലിന്റെ മുഖത്ത് നോക്കി ‘ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന്’ അവര്‍ പറഞ്ഞു; രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്
മോഹന്‍ലാലിന്റെ മുഖത്ത് നോക്കി ‘ഈ മോന്ത വെച്ചുകൊണ്ട് അഭിനയിക്കാന്‍ ഒന്നും പറ്റില്ലെന്ന്’ അവര്‍ പറഞ്ഞു; രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്
പകരം വെയ്ക്കാനില്ലാത്ത നടനാണ് മോഹന്‍ലാല്‍. ആരാധകരുടെ സ്വ്ന്തം ‘ലാലേട്ടന്‍’. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഏട്ടനാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തിലെ വില്ലനായി എത്തി, മലയാള സിനിമാ ലോകത്തെ കീഴടക്കിയ താരരാജാവ് ആണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിന്റെ പ്രതിഫലം എട്ട് കോടിയ്ക്കും പതിനൊന്ന് കോടിയ്ക്കും ഇടയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഐഎംഡിബി റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ചാണ് താരരാജാവിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രചരണം നടന്നത്. അതിനൊപ്പം ബിഗ് ബോസില്‍ അവതാരകനായിട്ടെത്തിയ വകയിലും വമ്പന്‍ തുക താരം സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് വിവരം.
എന്നാല്‍ ഇപ്പോഴിതാ കോടികളുടെ കണക്ക്് ഇങ്ങനെയാണെങ്കിലും ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷം മോഹന്‍ലാലിന് ലഭിച്ച പ്രതിഫല തുകയെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്. ഫ്ളാവേഴ്സ് ചാനലിലെ ടോപ് സിംഗര്‍ വേദിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോഹന്‍ലാലിനെ ആദ്യ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ കുറിച്ചും അതിലെ പ്രതിഫലത്തെ കുറിച്ചും മുകേഷ് പറഞ്ഞത്. ഈ വീഡിയോ ആണ് വീണ്ടും വൈറലാകുന്നത്.
‘മോഹന്‍ലാലിന്റെ ആദ്യത്തെ സിനിമയാണ് മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍. അദ്ദേഹത്തിന്റെ ഫോട്ടോസൊക്കെ അയച്ചു. അങ്ങനെ ഓഡിഷന് വിളിച്ചു. അപ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞ് ഓഡിഷന് വിളിച്ചാല്‍ നീ എന്തായാലും പോവണമെന്ന്. അങ്ങനെ അവിടെ ചെന്ന് ഓഡിഷന് ശേഷം നാല് പേരാണ് വിധികര്‍ത്താക്കളായി ഉണ്ടായിരുന്നത്. അതില്‍ രണ്ട് സംവിധായകന്മാര്‍ നൂറില്‍ അഞ്ചോ, ആറോ മാര്‍ക്കാണ് മോഹന്‍ലാലിന് കൊടുത്തത്.
കാരണം ഇയാള്‍ ഒട്ടും ശരിയാവില്ല. ഈ മോന്ത വെച്ച് കൊണ്ട് അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ ഫാസില്‍ സാറും ജിജോയും തൊണ്ണൂറ്റിയാറും തൊണ്ണൂറ്റിയേഴും മാര്‍ക്ക് കൊടുത്തു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ വില്ലനായി അഭിനയിക്കുന്നത്. അന്ന് രണ്ടായിരം രൂപയായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായി കിട്ടിയത്. ആ പൈസ ഒരു അനാഥാലയത്തിന് കൊടുത്തിട്ടാണ് അയാള്‍ പോയതെന്നും’ മുകേഷ് പറയുന്നു.
അതേസമയം, അഭിനയിക്കുന്ന സിനിമകളില്‍ 8 മുതല്‍ 11 കോടി വരെയാണ് മോഹന്‍ലാല്‍ പ്രതിഫലമായി വാങ്ങിക്കാറ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്ക് വേണ്ടി നാല് മുതല്‍ എട്ടര കോടി വരെയാണ് മമ്മൂട്ടിയ്ക്ക് പ്രതിഫലമായി കിട്ടാറുള്ളതെന്നാണ് അറിയുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളത്തിലെ മികവുറ്റ നടന്‍ ആരാണെന്ന ഉത്തരമാണ് പ്രതിഫലത്തിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമാവുന്നത്. നടന്‍ ഫഹദ് ഫാസിലാണ് മൂന്നാം സ്ഥാനത്തുള്ളത്. രണ്ട് മുതല്‍ ആറ് കോടി വരെ ഫഹദും സിനിമകള്‍ക്കായി വാങ്ങിക്കാറുണ്ട്.
നാലാം സ്ഥാനത്താണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകരുടെ സ്വന്തം ഡിക്യു. ബോളിവുഡ് അടക്കം മറ്റ് ഭാഷകളില്‍ സജീവമായി അഭിനയിക്കുന്ന ദുല്‍ഖര്‍ വാപ്പച്ചിയുടെ അത്രയും ഇല്ലെങ്കിലും വമ്പന്‍ തുക തന്നെയാണ് വാങ്ങുന്നത്. മൂന്ന് മുതല്‍ അഞ്ച് കോടി വരെ ദുല്‍ഖറിനും കിട്ടുന്നുണ്ടെന്നാണ് വിവരം. അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജ് സുകുമാരനുള്ളത്. ദുല്‍ഖറിന്റേത് പോലെ മൂന്ന് മുതല്‍ അഞ്ച് കോടി വരെയാണ് പൃഥ്വിരാജും വാങ്ങിക്കാറുള്ളത്. നടന്‍ എന്നതിനപ്പുറം മികച്ചൊരു സംവിധായകനാണെന്ന് പൃഥ്വിരാജ് നേരത്തെ തെളിയിച്ച് കഴിഞ്ഞു.
മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ചിത്രമായ ലൂസിഫര്‍ സംവിധാനം ചെയ്തത് പൃഥ്വിയായിരുന്നു. ഇതോടെ പ്രതിഫലത്തിലും മാറ്റം വന്നിട്ടുണ്ടാവുമെന്നാണ് അറിയുന്നത്. നിവിന്‍ പോളിയ്ക്ക് 2 നും അഞ്ചിനും ഇടയിലാണ്. ദിലീപ് മൂന്ന് കോടിയ്ക്ക് മുകളില്‍ വാങ്ങുന്നുണ്ട്. സുരേഷ് ഗോപി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, ജയസൂര്യ, ബിജു മേനോന്‍ എന്നിവരാണ് ഒരു കോടിയ്ക്ക് മുകളില്‍ പ്രതിഫലമുള്ള നായകന്മാര്‍. ഷെയിന്‍ നിഗം, ജയറാം, തുടങ്ങിയ താരങ്ങള്‍ അമ്പത് ലക്ഷത്തിനും ഒരു കോടിയ്ക്കും ഇടയില്‍ തുക വാങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.