Connect with us

നാഗചൈതന്യയുടെ വീട്ടില്‍ വമ്പന്‍ നൈറ്റ് പാര്‍ട്ടി, പങ്കെടുക്കാനെത്തിയത് സാക്ഷാല്‍ അമീര്‍ ഖാന്‍ വരെ; സാമന്ത ചെയ്തത് കണ്ടോ!, ഇത് ഭര്‍ത്താവിനെ അപമാനിക്കുന്നത് പോലെയല്ലേ… എത്ര പ്രശ്‌നമുണ്ടെങ്കിലും ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ലെന്ന് സോഷ്യല്‍ മീഡിയ

News

നാഗചൈതന്യയുടെ വീട്ടില്‍ വമ്പന്‍ നൈറ്റ് പാര്‍ട്ടി, പങ്കെടുക്കാനെത്തിയത് സാക്ഷാല്‍ അമീര്‍ ഖാന്‍ വരെ; സാമന്ത ചെയ്തത് കണ്ടോ!, ഇത് ഭര്‍ത്താവിനെ അപമാനിക്കുന്നത് പോലെയല്ലേ… എത്ര പ്രശ്‌നമുണ്ടെങ്കിലും ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ലെന്ന് സോഷ്യല്‍ മീഡിയ

നാഗചൈതന്യയുടെ വീട്ടില്‍ വമ്പന്‍ നൈറ്റ് പാര്‍ട്ടി, പങ്കെടുക്കാനെത്തിയത് സാക്ഷാല്‍ അമീര്‍ ഖാന്‍ വരെ; സാമന്ത ചെയ്തത് കണ്ടോ!, ഇത് ഭര്‍ത്താവിനെ അപമാനിക്കുന്നത് പോലെയല്ലേ… എത്ര പ്രശ്‌നമുണ്ടെങ്കിലും ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ലെന്ന് സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും ചര്‍ച്ചയാവുന്നത് നടി സാമന്തയുടെ വിവാഹ മോചന വാര്‍ത്തകളാണ്. ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. ‘എസ്’ എന്നാണ് ഇപ്പോഴെത്തെ പേര്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്‌നത്തിന് കാരണമാവുകയായിരുന്നു.

പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇരുവരും തമ്മില്‍ പ്രശ്നത്തിലാണെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. അതിനുള്ള കാരണങ്ങളും അവര്‍ തന്നെ പറയുന്നുണ്ട്.

എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് പുറംലോകത്തോട് താരങ്ങളോ കുടുംബാംഗങ്ങളോ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഗോസിപ്പുകള്‍ ദിവസം കഴിയുംതോറും പ്രചരിക്കുകയാണ്. ഇതിനിടയിലാണ് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സാമന്തയുടെ വീഡിയോ വൈറലായത്. വിവാഹമോചനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് തട്ടികയറി നടി പോവുകയായിരുന്നു.

ഇപ്പോഴിതാ, നാഗചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലൗ സ്റ്റോറി പ്രമോഷന്‍ പരിപാടികളുടെ ഭാഗമായി നാഗ ചൈതന്യ ഒരു പാര്‍ട്ടി തന്നെ തന്റെ വീട്ടില്‍ ഒരുക്കിയിരുന്നു. പാര്‍ട്ടിയില്‍ സാക്ഷാല്‍ അമീര്‍ഖാന്‍ ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ സാമന്ത പങ്കെടുക്കുമോ ഇല്ലയോ എന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ പരിപാടിയില്‍ സാമന്ത എത്താതിരുന്നതോടെ വിവാഹമോചനവാര്‍ത്തകള്‍ക്ക് ആക്കം കൂടിയിരികകുകയാണ്. ഇത് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുമുണ്ട്. ഒരുകൂട്ടര്‍ സാമന്തയെ ആണ് വിമര്‍ശിക്കുന്നത്. വീട്ടില്‍ വലിയൊരു പാര്‍ട്ടി നടക്കുമ്പോള്‍ സാമന്ത പങ്കെടുക്കാത്തത് ഭര്‍ത്താവിനെ അപമാനിക്കുന്നത് പോലെയല്ലേ… എത്ര പ്രശ്‌നമുണ്ടെങ്കിലും ഒരു ഭാര്യയും ഇങ്ങനെ ചെയ്യില്ല എന്നു തുടങ്ങി നിരവധി പേര്‍ നടിയെ വിമര്‍ശിക്കുന്നുണ്ട്.

സാമന്തയും ചൈതന്യയും കോടതിയെ സമീപിക്കുകയും പരസ്പര വേര്‍പിരിയലുമായി മുന്നോട്ടു പോകുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരുടെയും ദാമ്പത്യത്തില്‍ പ്രശ്നമാണെന്നും, ഇവര്‍ രണ്ടായി വേര്‍പിരിഞ്ഞാണ് താമസം എന്നും ഇരുവരും പിരിയുന്നതിന്റെ ഭാഗമായി സാമന്തയും നാഗചൈതന്യയും കുടുംബകോടതിയെ സമീപിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. ഇരുവരും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരം നല്‍കിയ ഒരു അഭിമുഖത്തിലൂടെ സിനിമയെ കുറിച്ചും വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ നടന്‍ തുറന്ന് സംസാരിച്ചിരുന്നു. ഞാന്‍ സോഷ്യല്‍ മീഡിയയെ അത്ര ശ്രദ്ധിക്കാറില്ല. സിനിമകളെ കുറിച്ചും പുറംലോകത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ഞാന്‍ അറിയുന്നത് പത്രത്തിലൂടെയോ മറ്റ് ആരെങ്കിലും പറഞ്ഞിട്ടോ ആണ്. ട്വിറ്ററിനോ ഇന്‍സ്റ്റാഗ്രാമിന് വേണ്ടിയോ ഞാന്‍ കൂടുതല്‍ സമയം ചെലവഴിക്കാറില്ല. അതൊക്കെ വളരെ കുറച്ച് മാത്രമേ ഞാന്‍ ഉപയോഗിക്കാറുള്ളു. ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് വരെ സോഷ്യല്‍ മീഡിയ എന്നെ വളരെയധികം സ്വാധീനിച്ചിരുന്നു.

പക്ഷേ കൊവിഡ് മഹാമാരി വന്നപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം എന്നില്‍ എന്തോ മാറ്റം വന്നതായിട്ടാണ് നാഗചൈതന്യ പറയുന്നത്. ആദ്യത്തെ ലോക്ഡൗണില്‍ ഞാന്‍ ഒത്തിരി സമയം സോഷ്യല്‍ മീഡിയയില്‍ ചിലവഴിച്ചു. അങ്ങനെ ഇരിക്കെ ഇന്നത്തെ ദിവസം ഞാന്‍ എന്തെങ്കിലും ചെയ്തിരുന്നോ എന്ന കാര്യത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. എനിക്ക് ഒരുപാട് അറിവുകള്‍ ലഭിച്ചു. പക്ഷേ അത് ഏതെങ്കിലും വിധത്തില്‍ എന്നെ സഹായിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു. അതിന് ശേഷം സമൂഹ മാധ്യമങ്ങള്‍ വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളു.

തന്റെ ജീവിതത്തെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത് വേദന ഉണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താരം മറുപടി പറഞ്ഞിരുന്നു. തുടക്കത്തില്‍ വലിയ വിഷമമായിരുന്നു. അത് കുറച്ച് വേദനയുണ്ടാക്കുകയും ചെയ്തു. എന്ത് കൊണ്ടാണ് വാര്‍ത്തയുടെ തലക്കെട്ടുകള്‍ ഇങ്ങനൊരു വഴിയ്ക്ക് പോകുന്നതെന്നാണ് ഞാന്‍ ചിന്തിച്ചത്. പക്ഷേ അതിന് ശേഷം ഞാന്‍ പഠിച്ചത് ഇന്നത്തെ കാലഘട്ടത്തില്‍ അതെല്ലാം വാര്‍ത്തകള്‍ക്ക് പകരമാവും എന്നാണ്. ഇന്നൊരു വാര്‍ത്ത ഉണ്ടാവും നാളെ അത് മറന്ന് മറ്റൊന്ന് വരും. എന്റെ മുത്തച്ഛന്റെയൊക്കെ കാലത്ത് മാസികകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അത് മാസത്തില്‍ ഒന്നേ ഉണ്ടാവുകയുള്ളു.

അതിലുള്ള വാര്‍ത്തകള്‍ അടുത്തത് വരുന്നത് വരെ നിലനില്‍ക്കുമായിരുന്നു. എന്നാല്‍ ഇന്ന് അടുത്ത നിമിഷം അല്ലെങ്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പുതിയ വാര്‍ത്തകള്‍ ലഭിക്കും. അതൊക്കെ ആളുകളുടെ മനസില്‍ അധിക കാലം നിലനില്‍ക്കും. യഥാര്‍ഥ വാര്‍ത്തകളും വാര്‍ത്ത പ്രധാന്യമുള്ളതും മാത്രം നിലനില്‍ക്കും. എന്നാല്‍ ആഴമില്ലാത്ത ചില വാര്‍ത്തകള്‍ ടിആര്‍പി സൃഷ്ടിക്കാന്‍ മാത്രം സഹായിക്കും. ഒരിക്കല്‍ ഞാനിത് നിരീക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അതെന്നെ തന്നെ ബാധിക്കാന്‍ തുടങ്ങി. അതോടെ നിര്‍ത്തുകയായിരുന്നു എന്നും നാഗചൈതന്യ വ്യക്തമാക്കിയിരുന്നു.

More in News

Trending

Recent

To Top