Connect with us

‘ഇന്നത്തെ ദിവസം വേഗത്തില്‍ കടന്നു പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കാരണം നാളെ ഇതിലും വേഗത്തില്‍ കടന്നുപോകും’; മിന്നല്‍ മുരളിയുടെ നെറ്റ്ഫ്ളിക്സില്‍!? സൂചന നല്‍കി നെറ്റ്ഫ്‌ലിക്‌സ്

Malayalam

ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ ‘മിന്നല്‍ മുരളി’ നെറ്റ്ഫ്ളിക്സില്‍ റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്ത തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കാന്‍ സാധ്യതയുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ വന്ന ട്വീറ്റ് ആണ് വൈറല്‍ ആയിരിക്കുന്നത്.

”ഇന്നത്തെ ദിവസം വേഗത്തില്‍ കടന്നു പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, കാരണം നാളെ ഇതിലും വേഗത്തില്‍ കടന്നുപോകും” എന്നാണ് നെറ്റ്ഫ്‌ലിക്‌സ് ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ വേഗത്തെ സൂചിപ്പിക്കുന്ന രണ്ട് സ്‌മൈലികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മിന്നല്‍ മുരളിയുടെ ടീസറില്‍ പറഞ്ഞിരിക്കുന്ന ‘വേഗം’ എന്ന ഘടകത്തെ കുറിച്ചാണ് നെറ്റ്ഫ്‌ളിക്‌സ് സൂചിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഒപ്പം ലെറ്റ്സ് ഒടിടി ഗ്ലോബല്‍ പോലെയുള്ള ഹാന്‍ഡിലുകളും ഈ വിവരം ശരി വയ്ക്കുന്നുണ്ട്. മിന്നല്‍ മുരളിയുടെ നെറ്റ്ഫ്ളിക്സ് റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

More in Malayalam

Trending

Recent

To Top