Connect with us

ഇനി അങ്ങനെ ഒരു കോമഡി ചെയ്യാന്‍ സാധിക്കുമോ എന്നതിൽ പേടിയുണ്ട്; ഞാന്‍ അനുഭവിച്ച പ്രാണവേദന കൂടി ആ സീനിലുണ്ട്; തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്‌!

Malayalam

ഇനി അങ്ങനെ ഒരു കോമഡി ചെയ്യാന്‍ സാധിക്കുമോ എന്നതിൽ പേടിയുണ്ട്; ഞാന്‍ അനുഭവിച്ച പ്രാണവേദന കൂടി ആ സീനിലുണ്ട്; തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്‌!

ഇനി അങ്ങനെ ഒരു കോമഡി ചെയ്യാന്‍ സാധിക്കുമോ എന്നതിൽ പേടിയുണ്ട്; ഞാന്‍ അനുഭവിച്ച പ്രാണവേദന കൂടി ആ സീനിലുണ്ട്; തുറന്നുപറഞ്ഞ് ഇന്ദ്രന്‍സ്‌!

കാലങ്ങളായി മലയാളികൾ നെഞ്ചേറ്റിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി വേഷങ്ങളിലൂടെ ഒരുകാലത്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഇന്ദ്രന്‍സ് ഇന്ന് തന്റെ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. അവസാനമായി പുറത്തിറങ്ങിയ ഇന്ദ്രൻസ് ചിത്രം ഹോം എന്ന ചിത്രത്തിലെ ഹൃദയസ്പര്‍ശിയായ കഥാപാത്രത്തെ അവതരിപ്പിച്ച് ഇന്ദ്രന്‍സ് ഒരുപാട് പേരുടെ കൈയ്യടി നേടിയിരുന്നു. വലിയൊരു പ്രതിഭയാണെങ്കില്‍ ജീവത്തില്‍ ഇന്ദ്രന്‍സ് കാത്തുസൂക്ഷിക്കുന്ന ലാളിത്യം എപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതാണ്.

ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍ പറ്റുന്ന ഒരുപാട് കോമഡി കഥാപാത്രങ്ങള്‍ ഇന്ദ്രസ് എന്ന നടന്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ കണ്ട് ചിരിക്കുകയും ഓര്‍ത്തിരിക്കുകയും ചെയ്യുന്ന പല രംഗങ്ങളുടേയും ചിത്രീകരണം പലപ്പോഴും താരങ്ങളെ സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. സ്‌ക്രീനില്‍ ചിരിയാണെങ്കിലും നേരില്‍ പലരും വലിയ അപകടം പോലും നേരിട്ടായിരിക്കും ആ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടാവുക.

അത്തരത്തില്‍ ഇന്ദ്രന്‍സിന് പറയാനുണ്ടൊരു അനുഭവം. ഇന്ദ്രന്‍സ് അഭിനയിച്ച തകര്‍ത്തൊരു കോമഡി രംഗത്തിന്റെ പിന്നിലെ വേദനയുടെ കഥയാണ് അദ്ദേഹത്തിന് പറയാനുള്ളത്. മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് കവിത ചൊല്ലുന്ന രംഗം ഏറെ പ്രശസ്തമാണ്. ഇപ്പോഴും ടിവിയിലോ യൂട്യൂബിലോ ഈ രംഗം കണ്ടാല്‍ ആരും ചിരിക്കും. പക്ഷെ അതിന് പിന്നിലെ കഷ്ടപ്പാടിനെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മനസ് തുറന്നത്.

ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ഇനി അങ്ങനെ ഒരു കോമഡി ചെയ്യാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് ആധിയുണ്ടെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. പലരും പലപ്പോഴായി ആ ചിത്രത്തിലെ കവിത പാടാമോ എന്ന് തന്നോട് ചോദിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. എന്നാല്‍ തനിക്ക് ആ കവിത ഇനി അതുപോലെ പാടാന്‍ സാധിക്കില്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. അതിന്റെ കാരണവും ഇന്ദ്രൻസ് പറഞ്ഞു.

നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരം രണ്ട് വരി കവിതയായിരുന്നു പാടേണ്ടിയിരുന്നത്. പക്ഷെ തന്റെ കഴുത്ത് മതിലില്‍ കുടുങ്ങി പോയെന്നും ഇതോടെ ആകെ വിട്ടു പോയെന്നുമാണ് ഇന്ദ്രന്‍സ് പറയുന്നത്. പ്ലാനിംഗില്‍ സംഭവിച്ച പിഴവായിരുന്നു. താന്‍ കവിത പാടിക്കഴിഞ്ഞ് എന്‍എല്‍ ബാലയണ്ണന്‍ വന്നു കാലില്‍ പിടിക്കുമ്പോള്‍ കട്ട് ചെയ്യേണ്ട രംഗമായിരുന്നു. പക്ഷെ കഴുത്ത് കുടുങ്ങിയതോടെ കഴുത്ത് തിരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ബാലേട്ടന്‍ പിടിച്ച് വലിക്കുകയും ചെയ്തു കൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

കട്ട് പറയുന്ന സമയത്ത് ആ മൂഡില്‍ നിന്നു മാറരുതല്ലോ. അപ്പോള്‍ താന്‍ അത് കണക്കാക്കി സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ആരോ പിടിച്ചു വലിക്കുന്നു എന്ന തന്റെ മാസ്റ്റര്‍ ഡയലോഗ് അങ്ങനെയാണ് സംഭവിച്ചതെന്ന് ഇന്ദ്രന്‍സ് പറയുന്നത്. താന്‍ അനുഭവിച്ച പ്രാണ വേദന കൂടി ആ രംഗത്തിലുണ്ടെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

about indrans

More in Malayalam

Trending

Recent

To Top