Connect with us

എം ജി ശ്രീകുമാര്‍ മതം മാറിയോ, അതോ മത തീവ്രവാദിയാണോ; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍, വീണ്ടും വൈറലായി വാക്കുകള്‍

Malayalam

എം ജി ശ്രീകുമാര്‍ മതം മാറിയോ, അതോ മത തീവ്രവാദിയാണോ; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍, വീണ്ടും വൈറലായി വാക്കുകള്‍

എം ജി ശ്രീകുമാര്‍ മതം മാറിയോ, അതോ മത തീവ്രവാദിയാണോ; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍, വീണ്ടും വൈറലായി വാക്കുകള്‍

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് എംജി ശ്രീകുമാറിന്റേയും ലേഖയുടേയും ഒരു പഴയ അഭിമുഖമാണ്. ഗായിക റിമി ടോമി അവതരിപ്പിച്ചിരുന്ന പരിപാടിയില്‍ ഒരിക്കല്‍ അതിഥിയായി എംജിയും ഭാര്യയും എത്തിയിരുന്നു. പ്രചരിക്കുന്ന തെറ്റിദ്ധാരണയെ കുറിച്ചും തന്റെ വിശ്വാസത്തെ കുറിച്ചുമൊക്കെ ഇവര്‍ സംസാരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സമുമായി എംജി ശ്രീകുമാറിനുള്ള സൗഹൃദം ചര്‍ച്ചയാകവെയാണ് ഈ വീഡിയോയും വൈറലായിരിക്കുന്നത്.

പ്രടരിക്കുന്ന വീഡിയോ ഇങ്ങനെയാണ്. ”ആളുകള്‍ക്ക് തോന്നും വളരെ ജാഡക്കാരിയായ ഒന്നും സംസാരിക്കാത്ത പ്രകൃതം ആണ് ചേച്ചിയുടേത് എന്ന്. എന്നാല്‍ ഒരിക്കലും അങ്ങനെയല്ല, ചേച്ചി എല്ലാവരോടും വളരെ സ്‌നേഹത്തോടെയും സൗഹാര്‍ദ്ദത്തോടെയും ഇടപെടുന്ന പ്രകൃതമാണ്. പക്ഷേ സാര്‍ എന്തെങ്കിലും പരിപാടിക്ക് വരുമ്പോള്‍ ആരോടും മിണ്ടരുത് എന്ന് പറഞ്ഞിട്ടാണോ ഷോയ്ക്ക് കൊണ്ടുവരുന്നതെന്ന സംശയം തനിക്ക് ഉണ്ടെന്നും റിമി പറയുന്നു.

ലേഖ മിതഭാഷിയാണെന്നാണ് എംജി മറുപടിയായി പറയുന്നത്. ”എന്നാല്‍ താന്‍ എല്ലായിടത്തും കൊണ്ട് പോകുന്നില്ലേ, പക്ഷേ അവള്‍ മിതഭാഷിയാണ് എന്ന മറുപടിയാണ് ശ്രീകുമാര്‍ ലേഖയെ കുറിച്ച് പറയുന്നത്. ശരിയാണോ എന്നുള്ള ചോദ്യത്തിന് റിമിയോട് സംസാരിക്കും അല്ലാതെ ഒരുപാട് സംസാരിക്കില്ല എന്ന മറുപടിയാണ് ലേഖ നല്‍കിയത്. മാത്രമല്ല ഒരു പാട്ട് തുടങ്ങുമ്പോള്‍ അത് ശരിയാണോ എന്ന് സ്റ്റേജിന്റെ താഴെയിരിക്കുന്ന ലേഖയോട് ചോദിച്ചിട്ടാകും മുന്‍പോട്ട് പോവുക എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി പറയുന്നു.

ഈസ്റ്റര്‍ ദിനസ്‌പെഷ്യല്‍ എപ്പിസോഡിലും എംജിയും ഭാര്യയും ഒന്നിച്ചെത്തിയിരുന്നു. ക്രിസ്ത്യയ ഭക്തി ഗാനങ്ങള്‍ ആലാപിക്കുന്നതിനെ കുറിച്ചും റിമി ചോദിച്ചിരുന്നു. ” സാര്‍ ശരിക്കും ക്രിസ്തുമതത്തില്‍ പിറന്നില്ല എന്നേ ഉള്ളൂ. ഇപ്പോള്‍ ശരിക്കും ക്രിസ്തുമതത്തില്‍ ഉളളവര്‍ വരെ ഇങ്ങനെ അന്തം വിട്ടിരിക്കുകയാണ്. സാറിന്റെ ഇപ്പോഴത്തെ രീതി എന്ന് പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ ഡിവോഷണല്‍ ചെയ്യുന്നതും ഷോ ചെയ്യുന്നതും എന്ന് പറഞ്ഞാല്‍ എംജി സാര്‍ ആണ്. പലരും പറയുന്നു എം ജി ശ്രീകുമാര്‍ മതം മാറിയെന്ന്. മാറിയോ, അതോ മത തീവ്രവാദിയാണോ. അതോ മത മൈത്രിയാണോ ലക്ഷ്യം എന്നും റിമി ചോദിക്കുന്നുണ്ട്.

മതമൈത്രിയാണ് ലക്ഷ്യമെന്നാണ് ഗായകന്റെ മറുപടിയാണ്. ഒരു കാര്യം ഉണ്ട് ഞാന്‍ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയില്‍ പറയാമല്ലോ. എന്റെ വിശ്വാസം ഞാന്‍ തീര്‍ച്ചയായും വെളിയില്‍ പ്രകടിപ്പിക്കണമെന്നും എംജി പറയുന്നു. ഞാന്‍ ജീസസില്‍ വിശ്വസിക്കുന്നുണ്ട്. എനിക്ക് ഒരുപാട് അനുഭവങ്ങള്‍ ഉണ്ടെന്നും എംജി പരിപാടിയില്‍ പറയുന്നുണ്ട്. എന്റെ അനുഭവങ്ങളിലൂടെ ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകള്‍ പാടുന്ന അനുഭവം. അങ്ങനെ ഒരുപാടുണ്ട്. അതൊന്നും ഇപ്പോള്‍ പറഞ്ഞാല്‍ തീരില്ല. അതൊക്കെ വിശ്വാസമാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന മതത്തിലും വിശ്വസിക്കുന്നു ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകള്‍ പാടുമ്പോള്‍ ഉണ്ടാകുന്ന അനുഭവം ആണ്. എന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി പറയുന്നു.

അതേസമയം, എംജി ശ്രീകുമാര്‍ വിധികര്‍ത്താവായി എത്തുന്ന റിയാലിറ്റി ഷോയില്‍ ഇരുവരും എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീത സംവിധായകന്‍ ദീപക് ദേവ് ഒരു മുഖം മാത്രം… എന്ന് തുടങ്ങുന്ന ഗാനവും എംജി ശ്രീകുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴായിരുന്നു പ്രണയകാലത്തെ കുറിച്ച് ലേഖ വാചാലയാകുന്നത്. പണ്ട് സ്നേഹിക്കുന്ന കാലത്ത് ശ്രീകുട്ടന്‍ തനിക്ക് വേണ്ടി പാടി തന്ന ഗാനമായിരുന്നു ഇതെന്നാണ് താരപത്നി പറയുന്നത്.

കൂടാതെ താന്‍ ഒന്നും ശ്രീകുട്ടനോട് ചോദിച്ച് വാങ്ങിച്ചിട്ടില്ലന്നും എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന ഭര്‍ത്താവാണ് അദ്ദേഹമെന്നും ലേഖ കൂട്ടിച്ചേര്‍ത്തു. ലേഖയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി എംജി ശ്രീകുമാര്‍ ആ ഗാനം ആലപിച്ചിരുന്നു. എംജിയുടെ മുഖനോക്കി നിന്ന് ആ പാട്ട് കേള്‍ക്കുകയായിരുന്നു താരപത്നി. ഗായകനോടുളള പ്രണയം ആ മുഖത്ത് പ്രകടവുമായിരുന്നു. ഇപ്പോള്‍ ശ്രീകുട്ടന്‍ തനിക്ക് വേണ്ടി പ്രത്യേകിച്ച് പാട്ടുകള്‍ ഒന്നും പാടി തരാറില്ലെന്നും ലേഖ പറയുന്നു. കാരണം വീട്ടില്‍ റെക്കോഡിങ്ങ് സ്റ്റുഡിയോ ഉള്ളത് കൊണ്ട് ശ്രീകുട്ടന്റെ പാട്ടുകള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ അതെല്ലാം തനിക്ക് വേണ്ടിയാണ് പാടുന്നതെന്നാണ് താന്‍ ധരിക്കാറുണ്ടെന്നും ലേഖ ദീപക് ദേവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

More in Malayalam

Trending

Malayalam