Connect with us

നിഷ സാരംഗിന്റെ പിറന്നാളിന് മുന്നില്‍ നിന്നത് മോണ്‍സന്‍, താരങ്ങളുടെ വിവാഹത്തിനും പിറന്നാളിനുമായി കോടികള്‍ പൊടിപൊടിച്ചെന്ന് മോണ്‍സന്‍; ബാലയ്ക്ക് വിലകൂടിയ ഷര്‍ട്ടുകള്‍, ഷൂസുകള്‍, സ്യൂട്ടുകള്‍, മോതിരം, സോഫാ മസാജെര്‍, എന്നിവ, ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ!

Malayalam

നിഷ സാരംഗിന്റെ പിറന്നാളിന് മുന്നില്‍ നിന്നത് മോണ്‍സന്‍, താരങ്ങളുടെ വിവാഹത്തിനും പിറന്നാളിനുമായി കോടികള്‍ പൊടിപൊടിച്ചെന്ന് മോണ്‍സന്‍; ബാലയ്ക്ക് വിലകൂടിയ ഷര്‍ട്ടുകള്‍, ഷൂസുകള്‍, സ്യൂട്ടുകള്‍, മോതിരം, സോഫാ മസാജെര്‍, എന്നിവ, ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ!

നിഷ സാരംഗിന്റെ പിറന്നാളിന് മുന്നില്‍ നിന്നത് മോണ്‍സന്‍, താരങ്ങളുടെ വിവാഹത്തിനും പിറന്നാളിനുമായി കോടികള്‍ പൊടിപൊടിച്ചെന്ന് മോണ്‍സന്‍; ബാലയ്ക്ക് വിലകൂടിയ ഷര്‍ട്ടുകള്‍, ഷൂസുകള്‍, സ്യൂട്ടുകള്‍, മോതിരം, സോഫാ മസാജെര്‍, എന്നിവ, ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കലിനെ കുറിച്ചാണ്. സമൂഹത്തിലെ ഉന്നതരുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന ഇയാള്‍ക്ക് സിനിമാ സീരിയല്‍ താരങ്ങളോടും അടുപ്പമുണ്ടായിരുന്നു. ഇതിനോടകം തന്നെ നിരവധി താരങ്ങളുടെ പേരുകളും മോണ്‍സണിന്റെ പേരിനോട് ചേര്‍ത്ത് എത്തിയിരുന്നു. ഇതില്‍ ആദ്യം നിന്നത് സിനിമാ സീരിയല്‍ നടിയായ ശ്രുതി ലക്ഷ്മിയുടേതായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രേക്ഷകര്‍ ഒന്നടങ്കം ഇഷ്ടപ്പെടുന്ന നിഷ സാരംഗിന്റെ പേരും എത്തിയിരിക്കുന്നത്.

മുമ്പ് ശ്രുതി ലക്ഷ്മിയും ചേച്ചിയും മോണ്‍സണിന്റെ പിറന്നാളിന് ഡാന്‍സും പാട്ടുമായി ആഘോഷിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന വീഡിയോയില്‍ നടി നിഷ സാരംഗ് അടക്കമുള്ള ഉപ്പും മുളകും താരങ്ങള്‍ പങ്കെടുക്കുന്ന ചില ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോണ്‍സന്‍ ഉള്‍പ്പെട്ട വിഷയം ആയതുകൊണ്ടുതന്നെ ഉപ്പും മുളകും താരങ്ങള്‍ക്ക് ഇയാളുമായുള്ള ബന്ധത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

നിഷ സാരംഗിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ദൃശ്യങ്ങള്‍ ആണ് പ്രചരിക്കുന്നത്. മോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ചടങ്ങില്‍ വച്ച് നിഷ കേക്ക് കട്ട് ചെയ്യുന്നതിന്റെയും മോണ്‍സന്‍ കേക്ക് നിഷയുടെ വായില്‍വെച്ച് കൊടുക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബിജു സോപാനം, റിഷി എസ് കുമാര്‍, ശ്രുതി ലക്ഷ്മി, ശ്രീ ലയ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഉപ്പും മുളകും ക്രൂ ആന്‍ഡ് ആര്‍ട്ടിസ്റ്റുകളും പങ്കെടുത്തു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡോ. മോന്‍സണുമായി എന്താണ് ബന്ധം എന്നുള്ള ചോദ്യത്തിന് നേരിട്ട് അയാളുമായി യാതൊരു ബന്ധവും ഇല്ലെന്നും, നിഷയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ടീം മുഴുവനായും പോയിരുന്നു. ഫാന്‍സ് സംഘടിപ്പിച്ച പരിപാടി എന്ന നിലയിലാണ് പോയത്. ഒരു ഡോക്ടര്‍ എന്ന രീതിയില്‍ മാത്രമേ അയാളെ അറിയൂ. ആദ്യമായും അവസാനമായും ആ പരിപാടിയില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത് എന്നും ബിജു സോപാനം അടക്കമുള്ള ഉപ്പും മുളകും താരങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ നിഷ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

അതേസമയം, സീരിയല്‍ സിനിമാ താരങ്ങള്‍ക്കായി മോണ്‍സണ്‍ പൊടിപൊടിച്ചത് കോടികളാണെന്നാണ് മോണ്‍സന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. രണ്ട് നടിമാരുടെ വിവാഹം കൂടാതം പിറന്നാള്‍ ചടങ്ങുകളും നടത്തിയിരുന്നുവെന്നുമാണ് മോണ്‍സന്‍ പറയുന്നത്. നടി പേളി മാണിയുടെ വയറു കാണല്‍ ചടങ്ങിലും മോണ്‍സന്‍ ആധിത്യം വഹിച്ചു. അയല്‍വാസിയായ ബാലയ്ക്ക് വിലകൂടിയ ഷര്‍ട്ടുകള്‍, ഷൂസുകള്‍, സ്യൂട്ടുകള്‍, മോതിരം, സോഫാ മസാജെര്‍, എന്നിവ സമ്മാനിച്ചു. ഗായകന്‍ എംജി ശ്രീകുമാറിന് മോതിരം, ഭാര്യയ്ക്ക് റോളെക്‌സ് വാച്ച്, നടന്‍ ശ്രീനിവാസന്റെ ചികിത്സാ ചെലവ് എന്നു തുടങ്ങി മോണ്‍സന്‍ താരങ്ങള്‍ക്കു വേണ്ടി മാത്രം ചെലവഴിച്ചത് കോടികള്‍ ആണ്.

മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടുവെന്ന വിവരമായിരുന്നു ആദ്യം പുറത്ത് വന്നത്. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെടുകയായിരുന്നു. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി ബാലയും എത്തുകയായിരുന്നു.

മോന്‍സണ്‍ അയല്‍വാസിയായിരുന്നുവെന്നും പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ആളെന്ന നിലയിലും നന്മപ്രവര്‍ത്തികള്‍ ചെയ്യുന്ന വ്യക്തിയെന്ന നിലയിലുമാണ് തനിക്ക് അയാളില്‍ മതിപ്പുള്ളതെന്നും ആയിരുന്നു ബാല പ്രതികരിച്ചത്. എന്നാല്‍ ബാലയും മോന്‍സണും തമ്മില്‍ നല്ല സൗഹൃദമാണ് ഉണ്ടായിരുന്നതെന്ന്, നടന്റെ ആദ്യഭാര്യയുടെ അഭിഭാഷകന്‍ പ്രേം രാജ് രംഗത്തുവന്ന വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. അമൃത സുരേഷും ബാലയും തമ്മിലുള്ള വിവാഹ മോചനത്തിലും മോന്‍സണ്‍ ഇടപെട്ടുവെന്ന അഭിഭാഷകന്‍ പറയുന്നു. മോന്‍സണിന്റെ വീട്ടില്‍വച്ചാണ് മദ്ധ്യസ്ഥ ചര്‍ച്ച നടന്നത്. ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അന്ന് ആ വീട്ടിലുണ്ടായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം കുടുംബ കോടതിയില്‍ ബാല എത്തിയത് മോന്‍സണിന്റെ കാറിലായിരുന്നു. അനൂപ് മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു അയല്‍വാസി എന്ന ബന്ധം മാത്രമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നതെങ്കില്‍ ബാലയുടെ വ്യക്തിപരമായ കാര്യങ്ങളില്‍ മോന്‍സണ്‍ ഇടപെടില്ലായിരുന്നുവെന്നും അഭിഭാഷകന്‍ പറയുന്നു. മോന്‍സണുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ബാല പറയുന്നത്. എന്നാല്‍ മോന്‍സണ്‍ പറഞ്ഞാല്‍ ബാല എന്തും കേള്‍ക്കും എന്ന ബാലയുടെ സുഹൃത്തിന്റെ അഭിപ്രായപ്രകാരമാണ് മധ്യസ്ഥചര്‍ച്ചയ്ക്കായി മോന്‍സനെ സമീപിച്ചതെന്നും പ്രേംരാജ് പറയുന്നു.

മോഹന്‍ലാലടക്കം ഉള്ള സിനിമാ താരങ്ങള്‍ ഇയാളുടെ വലയില്‍ പെട്ടു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മ്യൂസീഷന്‍ സ്റ്റീഫന്‍ ദേവസ്സിയും റിമിയും, മോന്‍സണ്‍ കോടികള്‍ മുടക്കി നടത്തിയ പരിപാടിയില്‍ പങ്കെടുത്തു എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ മുന്‍ ദിവസങ്ങളില്‍ ആണ് പുറത്തുവരുന്നത്. മാത്രമല്ല ശ്രുതിലക്ഷ്മിയും പ്രതികരണം പുറത്തുവിട്ടിരുന്നു.

താനും ഡോ. മോന്‍സണുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. അദ്ദേഹം തന്നെ ചികിത്സിച്ചിട്ടുണ്ട്. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതുമാണ് മോന്‍സണുമായുള്ള ഏക ബന്ധം. ചെന്നൈയില്‍ ഒരു ഷൂട്ടില്‍ ആയിരുന്നു. അവിടെനിന്നു തിരികെ എത്തിയപ്പോഴാണ് വാര്‍ത്തകള്‍ അറിയുന്നത് അതിന്റെ ഷോക്കില്‍നിന്നു ഇപ്പോഴും മുക്തയായിട്ടില്ലെന്നും ശ്രുതി പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top