ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ, അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും; ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല അത്, പ്രതികരണവുമായി സ്നേഹ ശ്രീകുമാര്‍
ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ, അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും; ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല അത്, പ്രതികരണവുമായി സ്നേഹ ശ്രീകുമാര്‍
ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ, അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും; ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല അത്, പ്രതികരണവുമായി സ്നേഹ ശ്രീകുമാര്‍
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് സ്നേഹ ശ്രീകുമാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്. നടിമാരായ ശ്രിന്ദയുടെയും എസ്തര് അനിലിന്റെയും ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചു കൊണ്ടുള്ള ഇവരുടെ വാക്കുകളാണ് വിവാദമായത്.
നടി രശ്മിയും സ്നേഹയും സിനിമാലോകത്ത് നടക്കുന്ന വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടിയാണ് ലൗഡ് സ്പീക്കര്‍. ഇതിനെതിരെ പ്രതികരിച്ച് ശ്രിന്ദയും എസ്തറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സ്നേഹ. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായി എത്തിയിരിക്കുന്നത്.
സ്നേഹ ശ്രീകുമാറിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
സ്നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങള്‍ ആയി ലൗഡ്സ്പീക്കര്‍ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്. സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപത്രങ്ങള്‍ പറയുന്നത്.
ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍ വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ, അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള 2 കഥാപാത്രങ്ങള്‍. അവര്‍ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.
എസ്തര്, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനുട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍ മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.
പ്രോഗ്രാം മുഴുവന്‍ ആയി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ മുഴുവനായി അല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്. ഞാന്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകള്‍ ആസ്വദിക്കാറുമുണ്ട്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്.
ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും...
ഇന്നസെന്റിനെ അവസാനമായി ഒരു നോക്ക് കാണാനായി മലയാള സിനിമാ ലോകം തന്നെ എത്തിയിരുന്നു. മാധ്യമങ്ങളോട് പോലും പലരും സംസാരിക്കാൻ കൂട്ടാക്കിയില്ല. ഇന്നസെന്റിനെ...
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...