Connect with us

ഓരോ ഇന്ത്യനും നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു’, നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി

Malayalam

ഒളിമ്പിക്സ് ചരിത്രത്തില്‍ അത്ലറ്റിക്സില്‍ ആദ്യമായി ഇന്ത്യയ്ക്ക് മെഡല്‍ നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

‘ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം. അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍. ഓരോ ഇന്ത്യനും നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു’, എന്ന് മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിക്ക് പുറമേ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങി നിരവധി സിനിമ താരങ്ങള്‍ അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്.

87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ അഭിമാനതാരം മെഡല്‍ പോഡിയത്തിലേക്ക് കയറിയത്. 1956-ല്‍ മില്‍ഖയ്ക്കും 1984-ല്‍ ഉഷയ്ക്കും സെക്കന്‍ഡുകളുടെ നൂറിലൊരംശത്തിന് നഷ്ടമായ വെങ്കല മെഡലിന് ആയിരമിരട്ടി തിളക്കം നല്‍കി പൊന്നാക്കി മാറ്റുകയായിരുന്നു യുവതാരം.

More in Malayalam

Trending

Recent

To Top