Connect with us

‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല’; സദാചാര ചേട്ടന്റെ കമന്റിന് ഉശിരൻ മറുപടിയുമായി സനുഷ!

Malayalam

‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല’; സദാചാര ചേട്ടന്റെ കമന്റിന് ഉശിരൻ മറുപടിയുമായി സനുഷ!

‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല’; സദാചാര ചേട്ടന്റെ കമന്റിന് ഉശിരൻ മറുപടിയുമായി സനുഷ!

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് നടി സനുഷ സന്തോഷ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന സനുഷ ഇന്ന് മുൻനിര നായകന്മാരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ട്. അതേസമയം, കടുത്ത വിഷാദ രോഗാവസ്ഥയിലൂടെയും കടന്നുപോയിട്ടുള്ള നായികയാണ് സനുഷ.

ഇപ്പോൾ സനുഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വന്ന മോശം കമന്റും അതിന് സനുഷ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് താഴെയാണ് മോശം കമന്റുമായി ഒരാൾ എത്തിയത്. അയൽക്കുന്ന നല്ല ഉഗ്രൻ മറുപടിയും സനുഷ നല്‍കിയിട്ടുണ്ട്.

ഒരു മാസികയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രം നടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോക്ക് താഴെയായി ‘ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സൗന്ദര്യം ഇതല്ല’ എന്ന് ഒരു സദാചാര വാദി കമന്റ് ചെയ്യുകയായിരുന്നു.

ജയകുമാര്‍ ചിറക്കല്‍ എന്നു പേരുള്ള പ്രൊഫൈലില്‍ നിന്നുമായിരുന്നു ഈ കമന്റെത്തിയത്. ഇതിന് മറുപടിയായി ‘ എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമെ മാന്യനായ ചേട്ടന്‍’ എന്നായിരുന്നു സനുഷ കൊടുത്ത ചുട്ട മറുപടി.

നിരവധിപേരാണ് സനുഷയുടെ മറുപടിക്ക് സപ്പോർട്ടായി ലൈക്കും കമന്റുമായി എത്തിയത്. നേരത്തെയും മോശം കമന്റുമായെത്തുന്നവര്‍ക്ക് ശക്തമായ ഭാഷയില്‍ സനുഷ മറുപടി നല്‍കാറുണ്ട്.തനിക്ക് വിഷാദ രോഗം വന്നപ്പോള്‍ അതേക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.

പലരും തന്റെ പ്രണയബന്ധമാണ് വിഷാദത്തിന് കാരണമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ അങ്ങനെ പറഞ്ഞവര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ടെന്നും നടി പറയുന്നു.

‘എനിക്ക് റിലേഷന്‍ഷിപ്പുണ്ട്. അതിലെ പ്രശ്നങ്ങള്‍ കാരണമാണ് വിഷാദത്തില്‍ പെട്ടതെന്നുമൊക്കെ പറയുന്നവര്‍ ഓര്‍ക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത് എന്നാണ്. അതുകൊണ്ട് ദയവായി അഭിപ്രായം പറയാതിരിക്കുക. ഊഹിച്ച് പറയേണ്ടതില്ല.

അറിഞ്ഞിട്ട് പറയുന്നതാണ് മാന്യത. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. അതൊരു സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് എത്തരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ളൊരു കാര്യമാണ്,’ സനുഷ പറഞ്ഞു.

about sanusha

Continue Reading
You may also like...

More in Malayalam

Trending

Recent

To Top