Connect with us

ശരീര ഭാരം കുറച്ചതിന്റെ രഹസ്യം ഇതാണ്, ആരാധകര്‍ക്ക് മുന്നില്‍ എല്ലാം തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

Malayalam

ശരീര ഭാരം കുറച്ചതിന്റെ രഹസ്യം ഇതാണ്, ആരാധകര്‍ക്ക് മുന്നില്‍ എല്ലാം തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

ശരീര ഭാരം കുറച്ചതിന്റെ രഹസ്യം ഇതാണ്, ആരാധകര്‍ക്ക് മുന്നില്‍ എല്ലാം തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

മലയാളത്തിലൂടെയെത്തി തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. ശരീരഭാരം കുറച്ച് പുതിയ മേക്കോവര്‍ ചിത്രങ്ങളുമായി താരം എത്തിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ താന്‍ മെലിഞ്ഞതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് കീര്‍ത്തി. 2020 ല്‍ അഭിനയിച്ച മിസ് ഇന്ത്യ എന്ന ചിത്രത്തിന് വേണ്ടിയാണ് 20 കിലോഗ്രാം കീര്‍ത്തി കുറച്ചത്.

സ്ഥിരം ചെയ്തിരുന്ന വെയ്റ്റ് ട്രയ്‌നിങ് ഫിറ്റ്‌നസില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. ജിമ്മിലെ വര്‍ക്ക് ഔട്ടിന് പുറമെ യോഗയും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. സ്പിന്നിങ്, ഇന്‍ഡോര്‍, ബൈക്കുകള്‍, ട്രെഡ്മില്ലുകള്‍, എന്നിവയാണ് ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍. വര്‍ക്കൗട്ടിന് പുറമെ കൃത്യമായ ഭക്ഷണ രീതിയും സഹായിച്ചുവെന്നാണ് താരം പറയുന്നത്.

പാല്‍, നട്‌സ്, സീഡുകള്‍, റൊട്ടി, പച്ചക്കറി, ചോറ് തുടങ്ങിയവയാണ് ഭക്ഷണത്തില്‍ കൂടുതലായും ഫിറ്റ്നസ് ശ്രദ്ധിക്കാന്‍ ഉള്‍പ്പെടുത്തിയിരുന്നത്. വൈകുന്നേരങ്ങളില്‍ സൂപ്പ്, ജ്യൂസ്, ഹെല്‍ത്തി സ്മൂത്തീസ് എന്നിവയായിരുന്നു ഭക്ഷണം. ചിട്ടയായ വ്യായാമവും യോഗയും ഭക്ഷണക്രമവും മൂലം 20 കിലോയോളം ഭാരമാണ് കുറച്ചത് എന്നാണ് കീര്‍ത്തി പറയുന്നത്.

2013ല്‍ പ്രിയദര്‍ശന്‍ ഒരുക്കിയ ഗീതാഞ്ജലിയിലൂടെ നായികയായി ആണ് കീര്‍ത്തി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 2014ല്‍ റിങ് മാസ്റ്ററില്‍ ദിലീപിന്റെ നായികയായി. പിന്നീട് തെന്നിന്ത്യയിലെ മറ്റ് ഭാഷകളില്‍ കീര്‍ത്തി തിളങ്ങി. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴില്‍ തുടക്കം കുറിച്ചു. പിന്നീട് തെലുങ്കിലുമെത്തി. തമിഴിലെയും തെലുങ്കിലെയും മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങുകയാണ് നടിയിപ്പോള്‍. തെലുങ്കില്‍ ഇറങ്ങിയ മഹാനടിയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സുരേഷിന് ലഭിച്ചിരുന്നു.

More in Malayalam

Trending