Malayalam
ആ മരണം തളര്‍ത്തി, അതിനു ശേഷം സിനിമ കാണാന്‍ താന്‍ തിയറ്ററില്‍ പോവാറില്ല; തുറന്ന് പറഞ്ഞ് ജാഫര്‍ ഇടുക്കി
ആ മരണം തളര്‍ത്തി, അതിനു ശേഷം സിനിമ കാണാന്‍ താന്‍ തിയറ്ററില്‍ പോവാറില്ല; തുറന്ന് പറഞ്ഞ് ജാഫര്‍ ഇടുക്കി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രപേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജാഫര്‍ ഇടുക്കി. ഇപ്പോഴിതാ അഭിനയ ലോകത്ത് സജീവമാണെങ്കിലും സിനിമ കാണാന്‍ താന്‍ തിയറ്ററില്‍ പോവാറില്ലെന്നാണ് നടന്‍ ജാഫര്‍ ഇടുക്കി പറയുന്നത്.
ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അതിനുള്ള കാരണമെന്താണെന്ന് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.
‘തിയേറ്ററില്‍ പോയി സിനിമ കാണാറില്ല. പത്ത് പതിനാറ് കൊല്ലമായി കാണും തിയറ്ററില്‍ പോയിട്ട്. അതിന് പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ഉണ്ട്. ഇടുക്കിയില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ ഒരു അനിയത്തിക്കുട്ടിയും അവളുടെ ജ്യേഷ്ഠനുമൊക്കെ കൂടി ഞായറാഴ്ച മാറ്റിനിയ്ക്ക് ഇടുക്കി ഗ്രീന്‍ലാന്‍ഡ് തിയേറ്ററില്‍ സിനിമയ്ക്ക് പോകുമായിരുന്നു.
വിവാഹമൊക്കെ കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു. അതില്‍ പിന്നെ പോകുന്നത് ഒഴിവാക്കി. ടിവിയില്‍ മനസില്‍ പതിഞ്ഞ പഴയ സിനിമകള്‍ വന്നാല്‍ കാണും. എന്റെ സിനിമകള്‍ ഒട്ടും കാണാറില്ല. പിന്നെയുള്ള ഹോബി ടിവിയില്‍ ന്യൂസ് കാണലാണ്. അദ്ദേഹം പറഞ്ഞു.