Malayalam
കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്, അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല; സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണെന്ന് കാവ്യ
കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്, അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല; സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണെന്ന് കാവ്യ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി നായികയായി തിളങ്ങിനില്‍ക്കുകയായിരുന്നു താരം. മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ കാവ്യയ്ക്ക് കഴിഞ്ഞിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകള്‍ വഴി വൈറലാകാറുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. അഭിനയത്തിന് പുറമെ മികച്ചൊരു നര്‍ത്തകി കൂടിയാണ് കാവ്യ മാധവന്‍.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കാവ്യ മാധവന്റെ ഒരു പഴയ അഭിമുഖമാണ്. ഡിഗ്രിക്ക് ജോയിന്‍ ചെയ്തെങ്കിലും കോളേജിലൊന്നും പോവാനായിട്ടില്ല. വീട്ടില്‍ നിന്ന് പഠിക്കുകയായിരുന്നു എന്നാണ് താരം പറഞ്ഞത്. കുറേ വര്‍ഷം പാട്ട് പഠിച്ചിരുന്നു. കാറിലൊക്കെ പോവുമ്പോള്‍ പാട്ട് നിര്‍ബന്ധമാണ്. എന്റെ ഇഷ്ട ഗാനങ്ങള്‍ കൂടുതലും സങ്കടപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ഒറ്റയ്ക്കിരുന്ന് കേട്ടാല്‍ കരഞ്ഞ് പോവുന്ന തരത്തിലുള്ള പാട്ടുകളാണ്. വീട്ടിലിരിക്കുമ്പോള്‍ ടിവി കാണാറുണ്ട്. തോന്നിയാല്‍ ബുക്ക് വായിക്കും. വെറുതെയിരിക്കാന്‍ ഒരുപാട് ഇഷ്ടമാണ്.
ബാല്യകാലസഖിയിലൂടെയാണ് തുടങ്ങിയത്. പാത്തുമ്മയുടെ ആട് പഠിക്കാനുണ്ടായിരുന്നു. എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയാണ് അദ്ദേഹത്തിന്റേത്. വായിച്ചാല്‍ മനസ്സിലാവുമെന്ന് ഉറപ്പുള്ളതിനാല്‍ ബഷീറിന്റെ പുസ്തകങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. പുസ്തകം വായിച്ച് കഴിഞ്ഞ് അതേക്കുറിച്ച് കൂടുതലായൊന്നും ചിന്തിക്കാറില്ല. അതിനുള്ള ബുദ്ധിയൊന്നുമില്ല എനിക്ക്. ഈ ബുക്കൊക്കെ മേടിച്ചിട്ട് 2 വര്‍ഷമായി, വായിക്കുമ്പോള്‍ നല്ല ഏകാഗ്രത വേണ്ടിവരുമല്ലോ, അതിപ്പോള്‍ ഇല്ല.
കഥ പോലും അറിയാതെ ചെയ്ത സിനിമകളുണ്ട്. അത് വലിയ തെറ്റായൊന്നും ആരും കാണാറില്ല. ശീലാബതി ചെയ്യും മുന്‍പ് ശീലാബതിയെ അറിഞ്ഞിരിക്കണമെന്ന് ശരത് സാറിന് നിര്‍ബന്ധമുണ്ടായിരുന്നു. മുഴുവനായും കഥ മനസ്സിലാക്കി ചെയ്ത സിനിമയാണ്. സിനിമ തുടങ്ങിക്കഴിഞ്ഞ് എനിക്ക് കഥ അറിയില്ലട്ടോ എന്ന് പറഞ്ഞ സംഭവങ്ങളേറെയാണ്. കുഴപ്പമില്ല, ഇന്നത്തെ ദിവസം ഇങ്ങനെ പോട്ടെ നാളെ പറയാം എന്ന് പറഞ്ഞ ആളുകളുമുണ്ട് എന്ന് കാവ്യ പറയുന്നു.
എല്ലാത്തിലും നല്ലതും ചീത്തയുമുണ്ടല്ലോ, ഷൂട്ടിംഗ് കാണാന്‍ വരുന്നവരില്‍ ഒരാള്‍ വിചാരിച്ചാല്‍ മതി എല്ലാരേയും ചീത്തയാക്കും. ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവര്‍. മറ്റ് ചിലര്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമായി വിശദീകരിച്ച് പറഞ്ഞ് തരും. അങ്ങനെയുള്ള അഭിപ്രായം കേള്‍ക്കുന്നതാണ് ഇഷ്ടം. അറിയാവുന്ന കാര്യങ്ങള്‍ ചെയ്യാനും മടിയാണ്. യോഗയും ഡാന്‍സും പാട്ടുമൊന്നും പ്രാക്ടീസ് ചെയ്യാറില്ലെന്നുമായിരുന്നു കാവ്യ പറഞ്ഞത്.
അന്യഭാഷയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അത്ര കംഫര്‍ട്ടല്ല അക്കാര്യത്തില്‍. മലയാളത്തില്‍ എല്ലാം എനിക്ക് പരിചയമാണ്. അറിയാവുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ഇഷ്ടം. ഭാഷയും ആളുകളേയുമൊന്നും അറിയാതെ പോയി അഭിനയിക്കാന്‍ താല്‍പര്യമില്ല. കുറേ ആളുകള്‍ക്കിടയില്‍ ആരേയും അറിയാതെ നില്‍ക്കുന്നത് താല്‍പര്യമില്ലെന്നുമായിരുന്നു കാവ്യ മാധവന്‍ വ്യക്തമാക്കിയത്. യാത്ര പറച്ചിലുകള്‍ എന്നും വേദനാജനകമാണ്. അവസാന സീനാണെന്ന് മനസ്സിലായാല്‍ തന്നെ പോവാനുള്ള കാര്യങ്ങളും ചെയ്യും. ഷോട്ട് കഴിഞ്ഞ് എവിടെയാ വണ്ടിയെന്ന് ചോദിച്ച് നേരെ അങ്ങോട്ടേക്ക് പോവും. കാവ്യയുടെ വിക്കറ്റ് വീണു, പാക്കപ്പായി എന്ന് പറഞ്ഞ് എല്ലാവരും കൈയ്യടിക്കുന്നതിനായി കാത്തിരിക്കാറില്ല. ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ പെട്ടെന്ന് അവിടെ നിന്ന് മാറുന്ന രീതിയാണ് തന്റേതെന്നും കാവ്യ പറഞ്ഞിരുന്നു.
അതേസമയം, തനിക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള ഒരു അവസരം തനിക്ക് ലഭിച്ചിരുന്നില്ലെന്ന് പറയുകയാണ് കാവ്യ. ഡ്രൈവിംഗ് പഠിച്ചത് സ്വതന്ത്രമാവുക എന്ന ഉദ്യേശത്തോടെയാണ്. തനിക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് അതെന്നാണ് ആദ്യം കരുതിയത്. ഷീ ടാക്സി സിനിമ ചെയ്തപ്പോള്‍ അത് ഓകക്കെയായി.എന്നാല്‍ അമ്മയ്ക്കും അച്ഛനും ധൈര്യമില്ലായിരുന്നു. ധൈര്യമായി വണ്ടിയെടുത്ത് വരുമ്പോഴേക്കും അത് നിര്‍ത്തിക്കും. എനിക്ക് ധൈര്യമുണ്ടെങ്കിലും അവര്‍ക്ക് പേടിയായിരുന്നു.
അച്ഛനും അമ്മയും തന്നോടൊപ്പം വണ്ടിയില്‍ കയറില്ല. എത്രയോ കാലത്തെ ആഗ്രഹത്തിനൊടുവിലാണ് ഡ്രൈവിംഗ് പഠിച്ചത്.അത്യാവശ്യ ഘട്ടങ്ങളില്‍ ഞാന്‍ വണ്ടിയെടുക്കാമെന്ന് പറയുമ്പോള്‍ അത് അത്ര അത്യാവശ്യമില്ലെന്നാണ് അവരുടെ മറുപടി. നാളയെയാലും മതിയെന്നൊക്കെ പറയും. ജീവിതത്തില്‍ ഓരോ സന്ദര്‍ഭം വരുമ്പോഴാണ് നമ്മള്‍ മാറുന്നത്. പിന്നെ പ്രായം കൂടുമ്പോഴുള്ള മാറ്റമൊക്കെ വേണ്ടേ… കാവ്യ അഭിമുഖത്തില്‍ പറയുന്നു.
മുടി മുറിച്ചതിനെ കുറിച്ചും നടി അഭിമുഖത്തില്‍ പറയുണ്ട്. ഫാഷന് വേണ്ടിയൊന്നുമില്ല മുടി മുറിച്ചതെന്നാണ് കാവ്യ പറയുന്നത്. മുടി പോയത് സങ്കടകരമായ കാര്യമാണ്. എനിക്ക് ചേരുന്ന മാറ്റങ്ങള്‍ മാത്രമ വരുത്താറുള്ളൂ. എന്നാലും അത് പലര്‍ക്കും ഇഷ്ടമല്ല. മുടി പോയത് എനിക്ക് വലിയൊരു വിഷമമാണ്. മുടി പോയതോടെ ഇഷ്ടം പോയി, ഐശ്വര്യം പോയി, എന്നൊക്കെയാണ് അമ്മമാര്‍ പറയുന്നത്. മനപ്പൂര്‍വ്വം മുറിച്ചതല്ല. പോയപ്പോള്‍ അത് ഭംഗിയായി വെട്ടിയതാണ്. എപ്പോഴും ഓരോന്നായി ചെയ്തുകൊണ്ടിരിക്കുകയല്ലേ. ട്രെന്‍ഡിയായി ഇരിക്കാനൊന്നും തനിക്ക് പറ്റില്ല. പറ്റുന്ന മാറ്റങ്ങള്‍ പരീക്ഷിക്കാറുണ്ട്, കാവ്യ അഭിമുഖത്തില്‍ പറഞ്ഞു.
