Connect with us

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് അറിയിച്ച് ബിഗ്‌ബോസ് താരം ആര്യ; പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് അല്ലേ എന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് അറിയിച്ച് ബിഗ്‌ബോസ് താരം ആര്യ; പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് അല്ലേ എന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന് അറിയിച്ച് ബിഗ്‌ബോസ് താരം ആര്യ; പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ് അല്ലേ എന്ന് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അവതാരകയായും നടിയായും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആര്യ. ബിഗ്ബോസ് മലയാളം സീസണ്‍ രണ്ടിലൂടെയാണ് താരത്തിന്റെ ജീവിതത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടിയുമായി വീണ്ടും ടെലിവിഷനിലേക്ക് എത്തിയിരിക്കുകയാണ് ആര്യ. ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായി മാറിയ ആര്യ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ എത്തിയതോടെയാണ് വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വന്നത്.

അഭിനയത്തിനു പുറമേ അവതാരകയായും തിളങ്ങുകയാണ് താരം. മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ആര്യയുടെ ആദ്യ ഭര്‍ത്താവ് രോഹിത് അടുത്തിടെ വിവാഹിതനായിരുന്നു. ബാഗ്‌ളൂരുവില്‍ ജോലി ചെയ്യുന്ന അര്‍പിതയെ ആണ് രോഹിത് വിവാഹം ചെയ്തത്. തമിഴ്‌നാട്ടില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

അടുത്തിടെ ഹണിമൂണ്‍ ആഘോഷിക്കുന്ന രോഹിത്തിന്റെയും ഭാര്യ അര്‍പിതയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെ ആര്യ എപ്പോഴാണ് വിവാഹം കഴിക്കുന്നത് ഇനി വിവാഹം കഴിക്കുന്നില്ലേ എന്നിങ്ങനെ ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് ആര്യ. ക്രിസ്ത്യന്‍ വധുവായി അണിഞ്ഞൊരുങ്ങുന്ന വീഡിയോ പങ്കുവെച്ചാണ് ആര്യ ഇതേ കുറിച്ച് പറഞ്ഞത്.

ഇത് പരസ്യ ചിത്രീകരണത്തിന്റെ ഭാഗമാണെന്നാണ് വീഡിയോ കണ്ട് മനസിലാക്കാന്‍ കഴിയുന്നത്. എന്നിരുന്നാലും ആര്യയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടും ക്രിസ്ത്യാനി ആയോ എന്നു ചോദിച്ചു കൊണ്ടും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനൊന്നും തന്നെ ആര്യ മറുപടി നല്‍കിയിട്ടില്ല.

വിവാഹമോചിത ആയതിന് ശേഷം മകള്‍ റോയയുടെ കൂടെ സിംഗിള്‍ മദറായി കഴിയുകയായിരുന്നു ആര്യ. സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും വളരെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതരായി. വൈകാതെ ഒരു മകളും ജനിച്ചു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ തന്നെ ആര്യ-രോഹിത് എന്നീ പേരുകള്‍ ചേര്‍ത്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് റോയ എന്ന പേരിടണമെന്ന് ആഗ്രഹിച്ചതിനെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

രോഹിത്തുമായി ഇന്നും എന്നും നല്ല സൗഹൃദം ഉണ്ടാവുമെന്ന് തന്നെയാണ് ആര്യ പറയാറുള്ളത്. വേര്‍പിരിഞ്ഞെങ്കിലും എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാവുന്ന സൗഹൃദം ഇപ്പോഴും രോഹിത്തുമായിട്ടുണ്ട്. അങ്ങനൊരു ഉറപ്പ് അദ്ദേഹം തനിക്ക് നല്‍കിയിട്ടുമുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ആര്യ വ്യക്തമാക്കി.

രോഹിത്തിന് ശേഷം ജാന്‍ എന്ന് വിളിക്കുന്ന ആളുമായി ആര്യ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ബന്ധം അവസാനിപ്പിച്ചതായും താരം അറിയിച്ചിരുന്നു. ജാന്‍ തേച്ചിട്ട് പോയി, ഇതിലും ഭംഗിയായി അതെങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം ഞാനെവിടെയും വെളിപ്പെടുത്തിയിട്ടില്ല. ഇനി എനിക്ക് ധൈര്യമായി പറയാം. ഞാന്‍ അത്രയും ആത്മാര്‍ഥമായിട്ടാണ് പ്രണയത്തെ കുറിച്ച് ബിഗ് ബോസില്‍ പറഞ്ഞത്. നൂറ് ശതമാനം സത്യസന്ധത അതിലെനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്‌ഫോമില്‍ വന്ന് പറഞ്ഞത്.

എന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞാന്‍ ബിഗ് ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല, തിരിച്ച് വന്നപ്പോള്‍ കണ്ടത്. ഞാന്‍ ആളെ പറയുന്നില്ല. പെട്ടെന്ന് ആളുടെ മനസ് മാറി. ഒരു കമ്മിറ്റ്‌മെന്റിന് താല്‍പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു. പിന്നെ വളരെ ഓപ്പണ്‍ ആയി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു. മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ചഡ് ആയിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി. ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസിലാക്കി. ഞങ്ങള്‍ രണ്ട് പേരും ഓക്കെയാണ്. പുള്ളിക്കാരന്‍ നല്ല ഹാപ്പിയായി ജീവിക്കുകയാണ്. ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു. എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി. കുറേ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അതുള്‍ക്കൊള്ളാന്‍ സാധിച്ചു എന്നുമാണ് താരം പറഞ്ഞത്.

എന്നാല്‍ താന്‍ ഇതുവരെ രണ്ടാമതൊരു വിവാഹം കഴിക്കുന്നത് സംബന്ധിച്ച് മകളുമായി സംസാരിച്ചിട്ടില്ലെന്നും അവള്‍ക്ക് പ്രശ്നമുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ല. മകള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവുമായി വേര്‍ പിരിഞ്ഞതോടെ ആര്യയ്ക്ക് ഒപ്പമാണ് മകള്‍. നേരത്തേ ‘ജാന്‍’ എന്ന് വ്യക്തിയുമായി വേര്‍ പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് മകള്‍ ആയിരുന്നുവെന്ന് ആര്യ പറഞ്ഞിരുന്നു. മകള്‍ അദ്ദേഹവുമായി വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. ഇതോടെ തങ്ങള്‍ പിരിഞ്ഞപ്പോള്‍ മകള്‍ ഏറെ വിഷമത്തിലായി അവളെ സമാധാനിപ്പിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടി, എന്നായിരുന്നു നടി പറഞ്ഞിരുന്നത്.

More in Malayalam

Trending

Recent

To Top