Connect with us

12 മാസത്തിനിടെ വിവാഹിതരായ 13 താരസുന്ദരിമാര്‍ ഇവരൊക്കെയാണ്…! ‘മൃദുല വിജയ് മുതല്‍ കത്രീന കൈയ്ഫ്’ വരെ

Malayalam

12 മാസത്തിനിടെ വിവാഹിതരായ 13 താരസുന്ദരിമാര്‍ ഇവരൊക്കെയാണ്…! ‘മൃദുല വിജയ് മുതല്‍ കത്രീന കൈയ്ഫ്’ വരെ

12 മാസത്തിനിടെ വിവാഹിതരായ 13 താരസുന്ദരിമാര്‍ ഇവരൊക്കെയാണ്…! ‘മൃദുല വിജയ് മുതല്‍ കത്രീന കൈയ്ഫ്’ വരെ

2021 എന്ന വര്‍ഷം ഏകദേശം അവസാനിക്കാറായിരിക്കുകയാണ്. നിരവധി താരവിവാഹങ്ങള്‍ക്കാണ് ഈ വര്‍ഷം സാക്ഷിയായത്. കോവിഡ് പിടിമുറുക്കിയിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ടും വളരെ ഭംഗിയായാണ് താര വിവാഹങ്ങള്‍ നടന്നത്. പ്രേക്ഷകരുടെ മിനിസ്‌ക്രീന്‍ താരങ്ങള്‍ മുതല്‍ ചില ബിഗ്‌സ്‌ക്രീന്‍ താരങ്ങള്‍ വരെ വിവാഹിതരായി. അവര്‍ ആരൊക്കെ എന്ന് നോക്കാം. 

യുവകൃഷ്ണ- മൃദുല


സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്ന താര വിവാഹങ്ങളില്‍ ഒന്നായിരുന്നു സീരിയല്‍ താരങ്ങളായ മൃദുല വിജയിയുടേതും നടനായ യുവ കൃഷ്ണയും തമ്മിലുള്ള വിവാഹം. ജൂലൈ എട്ടിനാണ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇരുവരും വിവാഹിതരായത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലളിതവും സുന്ദരവുമായ വിവാഹമെന്നാണ് മൃദുല-വിജയ് വിവാഹത്തെ ആരാധകര്‍ വിശേഷിപ്പിച്ചത്. സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തി ശോഭിച്ച താരമാണ് മൃദുല വിജയ്.


അനുശ്രീ


മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതരായി. ക്യാമറാമാന്‍ വിഷ്ണു സന്തോഷാണ് വരന്‍. ഏപ്രിലില്‍ തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയല്‍ ലോക്കേഷനില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. 2005 മുതല്‍ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളില്‍ അഭിനയിച്ചുകഴിഞ്ഞു. ‘ഓമനത്തിങ്കള്‍ പക്ഷി’ എന്ന സീരിയലില്‍ ആണ്‍കുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ ഇഷ്ടം കവര്‍ന്ന താരമാണ് അനുശ്രീ.

തന്‍വി


സീരിയല്‍ താരം തന്‍വി രവീന്ദ്ര ദുബായില്‍ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഗണേഷിനെയാണ് വിവാഹം ചെയ്തത്. മുംബൈ സ്വദേശിയാണ് ഗണേഷ്. വിവാഹാഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം എന്നിവയാണ് തന്‍വിയുടെ പ്രധാന സീരിയലുകള്‍. പരസ്പരത്തിലെ ജെന്നിഫര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടുതലും വില്ലത്തി വേഷങ്ങളിലാണ് തന്‍വി തിളങ്ങിയത്. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ പരിപാടികളിലൂടെയും തന്‍വി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലിജോ മോള്‍ ജോസ്


കട്ടപ്പനയിലെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷരുടെ മനസില്‍ ഇടം നേടിയ നടിയാണ് ലിജോ മോള്‍. ഒകിടോബറിലായിരുന്നു താരത്തിന്റെ വിവാഹം. അരുണ്‍ ആന്റണിയാണ് വരന്‍. വയനാട് സ്വദേശിയാണ് അരുണ്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇടുക്കി സ്വദേശിയാണ് ലിജോ മോള്‍. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് ലിജോ മോള്‍ സിനിമയില്‍ എത്തുന്നത്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്, ജയ്ഭീം എന്നീ ചിത്രങ്ങളിലും വേഷമിട്ടു.


എലീന പടിക്കല്‍


നടിയും അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് വിവാഹിതയായത്. രോഹിത് പ്രദീപാണ് താരത്തിന്റെ ജീവിത പങ്കാളി. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് എലീന വിവാഹിതയായത്. എലീനയുടെ 15 ആം വയസിലാണ് പ്രണയം ആരംഭിച്ചത്. കോഴിക്കോട് സ്വദേശിയാണ് രോഹിത്ത്. തനിക്കൊരു പ്രണയമുള്ള കാര്യം ബിഗ് ബോസ് വേദിയില്‍ വെച്ചാണ് എലീന ആദ്യമായി വെളിപ്പെടുത്തിയത്.

അപ്‌സര രത്‌നാകരന്‍


നവംബര്‍ 29ന് ആയിരുന്നു നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ കുടുംബം ബന്ധം എതിര്‍ത്തിരുന്നു. തുടര്‍ന്ന് വീട്ടുകാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇരുവരും നടത്തി. ഒടുവില്‍ എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം നടക്കുകയായിരുന്നു. ചോറ്റാനിക്കരയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും ടെവിലിഷന്‍ മേഖലയില്‍ നിന്നുള്‍പ്പെടെയുള്ള സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. അപ്‌സര പ്രധാന വേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയലിന്റെ സംവിധായകന്‍ ആല്‍ബി ആയിരുന്നു. ഇക്കാലയളവിലെ സൗഹൃദമാണ് പ്രണയമായി വളര്‍ന്നത്. ഈ സീരിയലിലൂടെ അപ്‌സരയ്ക്ക് മികച്ച നടിക്കും ആല്‍ബി മികച്ച സംവിധായകനുമുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. നിലവില്‍ സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് അപ്‌സര അവതരിപ്പിക്കുന്നത്.

കത്രീന കൈയ്ഫ്


ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും ഈ ഡിസംബര്‍ മാസത്തിലാണ് വിവാഹിതരായത്. രാജസ്ഥാന്‍ സവായ് മധോപൂരിലുള്ള ഫോര്‍ട്ട് ബര്‍വാന സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. വിവാഹത്തിനായി തിങ്കളാഴ്ച രാത്രി തന്നെ വിക്കിയും കത്രീനയും രാജസ്ഥാനിലെത്തിയിരുന്നു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. മെഹെന്ദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. പഞ്ചാബി രീതിയിലായിരുന്നു വിവാഹം നടന്നത്.

ആലീസ്


ഇക്കഴിഞ്ഞ നവംബര്‍ 18ന് ആയിരുന്നു ആലീസ് ക്രിസ്റ്റി-സജിന്‍ വിവാഹം. ഒന്നര വര്‍ഷം മുമ്പായിരുന്നു ആലീസിന്റെയും സജിന്റെയും വിവാഹം തീരുമാനിച്ചത്. അറേഞ്ച്ഡ് മാരേജായിരുന്നു. വിവാഹ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴിയാണ് ആലീസ് പങ്കുവെച്ചത്. ഒപ്പം വിവാഹ വീഡിയോകള്‍ ഉടന്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഒരു യുട്യൂബ് ചാനലും ആലീസ് ആരംഭിച്ചിരുന്നു. വിവാഹ വീഡിയോകള്‍ കൊണ്ട് മാത്രം വലിയൊരു ആരാധക പിന്തുണ സോഷ്യല്‍മീഡിയയില്‍ ആലീസും സജിനും ഉണ്ടാക്കിയെടുത്തു. ഇരുവരും പങ്കുവെക്കുന്ന വീഡിയോകള്‍ക്ക് മില്യണ്‍ കണക്കിന് വ്യൂസാന്‍് യുട്യൂബില്‍ ലഭിക്കുന്നത്. ആലീസിന്റെ വിവാഹ വസ്ത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

അമൃത വര്‍ണന്‍


സീരിയല്‍ താരം അമൃത വര്‍ണന്‍ ജനുവരി മാസത്തിലാണ് വിവാഹിതയായത്. പട്ടുസാരി, പുനര്‍ജനി, വധു, വേളാങ്കണ്ണി മാതാവ്, ഓട്ടോഗ്രാഫ്, തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത വര്‍ണന്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മിനി സ്‌ക്രീനില്‍ നിറഞ്ഞത്. നീണ്ട ഇടവേളയ്ക്കു ശേഷം കാര്‍ത്തിക ദീപത്തിലൂടെയാണ് താരം മിനി സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. പവിത്ര എന്ന നായികാ പ്രാധാന്യം ഉള്ള കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. പൊതുവെ അമൃത പ്രത്യക്ഷപ്പെട്ട വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ റോളാണ് കാര്‍ത്തിക ദീപത്തിലേത്.

ചന്ദ്ര ലക്ഷ്മണ്‍-ടോഷ് ക്രിസ്റ്റി


ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. സ്വന്തം സുജാതയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു താരവിവാഹത്തില്‍ പങ്കെടുത്തത്. അതീവ സുന്ദരിയായാണ് ചന്ദ്ര വിവാഹ വേദിയിലേക്ക് എത്തിയത്. താലികെട്ടിന് ശേഷമായി ചന്ദ്രയെ ചേര്‍ത്തുനിര്‍ത്തി നെറുകില്‍ ചുംബിക്കുന്ന ടോഷിന്റെ ചിത്രം വൈറലായിരുന്നു.

റെബേക്ക സന്തോഷ്


നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സീരിയല്‍-സിനിമാ താരം റെബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരായത്. ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങില്‍ സിനിമാ സീരിയല്‍ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. നീല ബോര്‍ഡറുള്ള പട്ടുസാരിയും എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ ജാക്കറ്റുമായിരുന്നു റെബേക്കയുടെ വിവാഹ വേഷം. മുണ്ടും ഷര്‍ട്ടും ധരിച്ച് സിംപിള്‍ ലുക്കിലായിരുന്നു വരന്‍ ശ്രീജിത്ത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടെ വിവാഹ നിശ്ചയം നടന്നത്. 

കോവിഡ് കാരണം വിവാഹം നീളുകയായിരുന്നു. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകന്‍ ആണ് ശ്രീജിത്ത് വിജയന്‍. എഴുത്തുകാരനും സിനിമോട്ടോഗ്രാഫറും കൂടിയാണ് ശ്രീജിത്ത്. കസ്തൂരിമാന്‍ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് റെബേക്ക സന്തോഷ്. സീരിയലില്‍ നായികനായകന്മാരായ ജീവയും കാവ്യയുമായി എത്തിയത് ശ്രീറാം രാമചന്ദ്രനും റെബേക്കയും ആണ്. ഇരുവരുടെയും വിവാഹവും പ്രണയവും ജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമൊക്കെയാണ് പരമ്പരയുടെ കഥയായിരുന്നത്.

പ്രണിത സുഭാഷ്


നടി പ്രണിത സുഭാഷ് മെയ് മാസത്തിലാണ് വിവാഹിതയായത്. ബെംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവാണ് വരന്‍. കോവിഡ് പശ്ചാത്തലത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം. പ്രണിത തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിവാഹചടങ്ങുകള്‍ നിശ്ചയിച്ച ദിനം തന്നെ നടക്കുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് മുന്‍കൂട്ടി പറയാതിരുന്നതെന്നും പ്രണിത കുറിച്ചിരുന്നു. ബെംഗളൂരൂ സ്വദേശിയായ പ്രണിത കന്നട ചിത്രം പോകിരിയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നടയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ ചെയ്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഹാംഗാമ 2 വിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രണിത.

അര്‍ച്ചന


എന്റെ മാനസപുത്രി സീരിയലിലെ ഗ്ലോറിയെന്ന വില്ലത്തി റോളിലൂടെ മിനി സ്‌ക്രീനില്‍ തിളങ്ങിയ അര്‍ച്ചനയുടെ രണ്ടാം വിവാഹമായിരുന്നു ഇക്കഴിഞ്ഞ ദിവസം നടന്നത്. പ്രവീണ്‍ നായരെയാണ് അര്‍ച്ചന ജീവിത പങ്കാളിയായി സ്വീകരിച്ചത്. യുഎസില്‍ വെച്ച് നോര്‍ത്ത് ഇന്ത്യന്‍ രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. തന്റെ ജീവിതത്തില്‍ പ്രവീണിനെ ലഭിച്ചതില്‍ താന്‍ വളരെ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്‌നേഹവും തന്നതിന് പ്രവീണിനോട് നന്ദിയെന്നും അര്‍ച്ചന സോഷ്യല്‍മീഡിയയില്‍ കുറിച്ചിരുന്നു. അഭിനയമൊക്കെ വിട്ട് അര്‍ച്ചന യുഎസില്‍ സ്ഥിര താമസമാക്കിയിരിക്കുകയാണ്. കാമുകന്‍ പ്രവീണിനൊപ്പമുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. പ്രവീണ്‍ നായരുമായി താന്‍ പ്രണയത്തിലാണെന്ന് അര്‍ച്ചന മുമ്പ് വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ ഒന്നിലെ മത്സരാര്‍ഥിയുമായിരുന്നു അര്‍ച്ചന.

More in Malayalam

Trending

Recent

To Top